ഷവോമി
ആഗസ്റ്റ് 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി എണ്ണായിരത്തോളം ജോലിക്കാർ ഷാവോമിക്കുണ്ട്,[അവലംബം ആവശ്യമാണ്] കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് പിന്നെ ബ്രസീൽ എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ജൂലായ് 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ആഗസ്റ്റ് 11, 2015 -ന് ഫോക്സ്കോണുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ ഫാക്ടറി ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിൽ ആരംഭിച്ചു. സബ് ബ്രാന്റുകൾപോക്കോ:ഷവോമിയുടെ ഉടമസ്ഥതയിലുള്ള ഒരു സബ് ബ്രാൻഡാണ് പോക്കോ. ഇത് ആദ്യമായി 2018 ഓഗസ്റ്റിൽ സാമ്പത്തികമായി ഒരു മധ്യനിരയിലുള്ള സ്മാർട്ട്‌ഫോൺ വിഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 2020 ജനുവരി 17-ന് എൻട്രി ലെവൽ, മിഡ് റേഞ്ച് വിഭാഗങ്ങളിലൂടെ ഷവോമിയുടെ പ്രത്യേക ഉപ ബ്രാൻഡായി മാറി. POCO ഫോണുകൾ ആൻഡ്രോയിഡിലുള്ള Xiaomi MIUI യൂസർ ഇന്റർഫേസ് ഉപയോഗിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia