ഷാംപെയ്ൻ![]() ഫ്രാൻസിലെ ഷാമ്പേയ്ൻ എന്ന മേഖലയിൽ ഉത്പാദിപ്പിക്കുന്ന നുരയുന്ന തരം വീഞ്ഞ് ആണ് ഷാംപെയ്‌ൻ. ഇത് സ്പാർക്ലിംഗ് വൈൻ (നുരയുന്ന വീഞ്ഞ്) എന്നറിയപ്പെടുന്നു. വിജയാഘോഷപ്രകടനങ്ങളിൽ ഷാമ്പേയ്ൻ കുപ്പി കുലുക്കി കോർക്ക് തുറന്ന് വീഞ്ഞ് നുരഞ്ഞ പതയടക്കും വിജയിക്കും കൂട്ടാളികൾക്കും നൽകുന്ന പഴക്കം ഉണ്ട്. പേരുനു പിന്നിൽഫ്രാൻസിലെ ഷാംപെയ്ൻ പ്രവിശ്യയിൽ മാത്രമാണ് ഈ പാനീയമുണ്ടാക്കുന്നത്.അതുകൊണ്ടാണ് ഇങ്ങനെ പേരു വന്നത്. നിർമ്മാണം.ഷാംപെയ്‌ൻ നിർമ്മിക്കുന്ന പ്രക്രിയയെ ഫ്രഞ്ചുകാർ methode champenoise എന്നാണ് വിളിക്കുക. കുപ്പിയിലാക്കിയ വീഞ്ഞിനെ രണ്ടാമതും പുളിപ്പിച്ച് , കാർബൺ ഡൈ ഓക്സൈഡ് നിറയാൻ അനുവദിക്കുന്നു. വീഞ്ഞ് രണ്ടാമതും പുളിക്കാൻ സക്കറോമൈസസ് സെറിവിസിയ എന്നയിനം യീസ്റ്റും പ്രത്യേകതരം പഞ്ചസാരയുമാണ് ചേർക്കുക. ഈ രണ്ടാമത്തെ ഫെർമന്റേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒന്നര വർഷമെങ്കിലും എടുക്കുന്നു. മൂന്നു വർഷത്തോളം സൂക്ഷിക്കുമ്പോൾ മാത്രമേ ഷാംപെയ്‌ൻ യഥാർഥ വീര്യം പ്രാപിക്കുകയുള്ളൂ. തരം തിരിവുകൾചേർക്കുന്ന പഞ്ചസാരയുടെ അളവനുസരിച്ച് ഷാംപെയ്നെ തരം തിരിക്കുന്നു
ഷാംപെയ്നെക്കുറിച്ച് കൂടുതൽ
ഇതുംകൂടി കാണുകഅവലംബംമാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾChampagne (drink) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia