ഷേഖ് ഹസീന
ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷേഖ് ഹസീന (ബംഗാളി: শেখ হাসিনা; English: /ˈʃeɪx həˈsiːnə/, SHAYKH hə-SEE-nə; ജനനം 1947 സെപ്റ്റംബർ 28). 2009 ജനുവരി 9 മുതൽ ഈ സ്ഥാനം വഹിക്കുന്നത് ഹസീനയാണ്. 2014 ജനുവരി 14-ന് നടന്ന തിരഞ്ഞെടുപ്പിലും2018 ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലും ഷേഖ് ഹസീന ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതെസമയം 2018ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി.[1] 1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തുമുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയാർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്. പ്രതിപക്ഷനേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കെയർടേക്കർ ഭരണകൂടം കൊലപാതകക്കുറ്റവും ഹസീനയ്ക്കുമേൽ ചുമത്തുകയുണ്ടായി. 2024 സർക്കാർ വിരുദ്ധപ്രക്ഷോഭം1971 ൽ ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറി. ആഗസ്റ്റ് മാസം 05-ാം തിയ്യതി ബംഗ‌്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചു.[2] [3] ഇതും കാണുകഅവലംബംപുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia