സതീഷ് കളത്തിൽ
ചലച്ചിത്ര ചിത്രീകരണത്തിന് മൊബൈൽ ഫോൺ അവലംബിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകനാണ് സതീഷ് കളത്തിൽ[1][2][3][4][5][6]. ജലച്ചായമെന്ന ഒരു മുഴുനീള ചലച്ചിത്രവും വീണാവാദനം, ലാലൂരിന് പറയാനുള്ളത് എന്നീ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. ചലച്ചിത്രരംഗത്ത്2008-ൽ, നോക്കിയ N70 മൊബൈൽ ഫോൺ കാമറയിൽ ചിത്രകലയെക്കുറിച്ചുള്ള വീണാവാദനം എന്ന ഡോക്യുമെന്ററി മലയാളത്തിൽ സതീഷ് ചിത്രീകരിച്ചിരുന്നു.[7] വീണാവാദനത്തിന്റെ വിജയം, വീണ്ടും മൊബൈൽ ഫോൺ കാമറയിലൂടെ തന്നെ ഒരു പരീക്ഷണം കൂടി നടത്തുവാൻ സതീഷിന് പ്രേരണയായി[2]. 2010-ൽ നോക്കിയ N95 മൊബൈൽ ഫോണിലൂടെ ഇദ്ദേഹം ജലച്ചായം എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു മുഴുനീള ചലച്ചിത്രം പുറത്തിറക്കി[8]. അങ്ങനെ, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയുടെ നിർമ്മാതാവും സംവിധായകനും ആയി ഇദ്ദേഹം അറിയപ്പെട്ടു[9]. 2012-ൽ, തൃശ്ശൂരിലെ ഒരു മാലിന്യ നിക്ഷേപ പ്രദേശമായ ലാലൂരിന്റെ ചരിത്രവും ആ പ്രദേശത്തിന്റെ ജനങ്ങളുടെ ദുരിതവും അനാവരണം ചെയ്യുന്ന ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററിയും 2022-ൽ, കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ജ്ഞാനസാരഥിയും സംവിധാനം ചെയ്തു[10][11]. സംവിധാനത്തിനുപുറമേ, വീണാവാദനം, ജലച്ചായം എന്നിവയുടെ നിർമ്മാണം, വീണാവാദനം, ലാലൂരിന് പറയാനുള്ളത് എന്നിവയുടെ രചന, ചിത്രസംയോജനം എന്നിവയും നിർവ്വഹിച്ചു. ജീവിതരേഖ1971 ഓഗസ്റ്റ് 30-ന് തൃശൂർ പട്ടണത്തിനടുത്തുള്ള ശങ്കരയ്യ റോഡിൽ കളത്തിൽ വീട്ടിൽ ശങ്കരന്റേയും കോമളത്തിന്റെയും മകനായി ജനിച്ചു. കെ.പി. രമയാണ് ഭാര്യ. മൂന്ന് മക്കൾ. നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ. നവീൻകൃഷ്ണ ജലച്ചായത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിഭാവം എന്ന ഒരു പ്രതിമാസ പത്രം ആരംഭിച്ചിരുന്നു. സൂര്യ എന്ന തൂലികാ നാമത്തിൽ കവിതകൾ എഴുതാറുള്ള ഇദ്ദേഹം, നിലവിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാൻ, കേരള വഴിവാണിഭ സഭയുടെ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.[12][13][14][15]. ഇദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം തൃശ്ശൂർ നമ്പൂതിരി വിദ്യാലയം യു. പി. സ്കൂളിലും ഹൈസ്കൂൾ പഠനം തൃശ്ശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ലുമായിരുന്നു.[16][17] പുസ്തകം![]() ![]() സതീഷ് രചിച്ച, ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ ചലച്ചിത്രമായപ്പോൾ അത് 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. [18] അവലംബം
പുറത്തുനിന്നുള്ള കണ്ണികൾSathish Kalathil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia