സമരിന്ദ
സമരിന്ദ ഇന്തോനേഷ്യയുടെ ബോർണിയോ ദ്വീപിലെ പൂർവ്വ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമാണ്. മഹകാം നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇത് ബോർണിയോ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 2010ലെ സെൻസസ് പ്രകരം 842,691 ആണിവിടത്തെ ജനസംഖ്യ. ചരിത്രംഡച്ച് ഈസ്റ്റിന്ത്യ കമ്പനി മകസ്സാർ ആക്രമിച്ചു. ഇവിടത്തെ ഗോവാ രാജാവ് സുൽതാൻ ഹസ്സനുദിൻ തോൽക്കുകയും ഡച്ചുകാരുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. ഈ യുദ്ധം ഗോവാ യുദ്ധം എന്നറിയപ്പെട്ടു. ഈ ഉടമ്പടിയെ ബോൺഗാജ ഉടമ്പടി എന്നു വിളിച്ചു. 1667 നവംബർ 19നാണ് ഉടമ്പടി നിലവിൽ വന്നത്. പക്ഷേ ബുഗിസ് എന്ന ഒരു വിഭാഗം വിമതർ ഡച്ചു കാരുമായി ഒളിയുദ്ധം തുടർന്നു. കിഴക്കൻ കലിമന്താനിലെയ്ക്ക് അവർ തങ്ങളുടെ കേന്ദർമ് മാറ്റി. അവിടത്തെ കുടൈ സുൽതാൻ ഇവരെ സ്വീകരിക്കുകയും കറാങ്ങ് മുമുസ് നദിയ്ക്ക് ചുറ്റും താമസിക്കുകയും ചെയ്തു. ഇപ്പോൾ ഈ പ്രദേശം കമ്പുങ് സെലിലി എന്നാണ് അറിയപ്പെടുന്നത്. സുൽതാനെ ആ പ്രദേശം സംരക്ഷിക്കാൻ അവർ സഹായം വഗ്ദാനം ചെയ്തു. 1668 ജനുവരി 21 ആണ് ആദ്യ ബുഹിസ് സംഘം ഇവിടെയെത്തിയത്. ഈ ദിവസമാണ് ഈ പട്ടണത്തിന്റെ വാർഷികമായി കൊണ്ടാടപ്പെടുന്നത്. ഭരണം6 ജില്ലകളായി (kecamatan) തിരിച്ചിരിക്കുന്നു. 2010ലെ സെൻസസ് അനുസരിച്ച് താഴെപ്പറയുന്ന പ്രകാരമാണ് ജനസംഖ്യ:
അവലംബം
|
Portal di Ensiklopedia Dunia