സമോവൻ ഭാഷ
സമോവൻ ഭാഷ സമോവൻ ദ്വീപുകളിലെ ഭാഷയാണ്. സ്വതന്ത്ര രാഷ്ട്രമായ സമോവയും അമേരിക്കയുടെ കീഴിലുള്ള സമോവയും ചെർന്നതാണ് ഈ ദ്വിപുകൾ. ഈ രണ്ടു പ്രദേശത്തേയും ഔദ്യോഗികഭാഷകളിലൊന്നാണ്. ഇവിടെ രണ്ടിടത്തും ഇംഗ്ലിഷ് ഔദ്യോഗികഭാഷയാണ്. 246,000 ആളുകളുള്ള സമോവ ദ്വീപുകളിലെ ഒന്നാം ഭാഷയാണ് സമോവൻ ഭാഷ. മറ്റു രാജ്യങ്ങളിൽക്കൂടി താമസിക്കുന്ന സമോവൻ ജനതയുടെകൂടി എണ്ണം ചേർത്താൽ 510,000 (2015). ന്യൂസിലാന്റിലെ മൂന്നാമത്തെ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയാണ്. 2013ൽ ന്യൂസിലാന്റിലെ 86,000 പേർക്ക് ഈ ഭാഷ സംസാരിക്കാനറിയാമായിരുന്നു. ന്യൂസിലാന്റിന്റെ ജനസംഖ്യയിൽ 2% വരും ഈ ഭാഷ സംസാരിക്കുന്നവർ. [3] സമോവൻ ഭാഷ വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായി പ്രയോഗിക്കുന്ന സ്വരപ്രധാനമായ ഭാഷയാണ്. വർഗ്ഗീകരണംസമോവൻ ഒരു ഒറ്റപ്പെട്ട ആസ്ട്രോനേഷ്യൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്. പോളിനേഷ്യൻ ഉപകുടുംബത്തിലെ സമോയിക് ശാഖയിൽപ്പെട്ടതാണിത്. ഭൂമിശാസ്ത്രപരമായ വിതരണംലോകവ്യാപകമായി, 470,000 സമോവൻ ഭാഷ സംസാരിക്കുന്നവരായിട്ടുണ്ട്. [4]അതിൽ പകുതിയും സമോവ ദ്വീപുകളിൽത്തന്നെയാണു താമസിക്കുന്നത്. ഇതിനുശേഷം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ സമോവജനത താമസിക്കുന്നത് ന്യൂസിലാന്റിലാണ്. അവിടെ ന്യൂസിലാന്റ് യൂറോപ്പിയന്മാർ, മാവോറികൾ, ചൈനക്കാർ എന്നിവർക്കുശേഷം ജനസംഖ്യയിൽ നാലാം സ്ഥാനം ഇവർക്കുണ്ട്. 2006ലെ ന്യൂസിലാന്റ് സെൻസസ് പ്രകാരം, ന്യൂസിലാന്റിൽ, 141,103 സമോവൻ വംശജരിൽ 95,428 സമോവൻ ഭാഷ സംസാരിക്കുന്നു. 70 ശതമാനം സമോവക്കാരും അവിറ്റെ സമൊവ ഭാഷ സംസാരിക്കാൻ ഉപയോഗിക്കുന്നവരാണ്. ഇംഗ്ലിഷും മവോറി ഭാഷയ്ക്കും ശേഷം സമൊവയാണ് ന്യൂസിലാന്റിലെ മൂന്നാമത്തെ ഭാഷ. സമോവൻ ജനതയിൽ കൂടുതൽപ്പേരും ന്യൂസിലാന്റിന്റെ വാനിജ്യ കേന്ദ്രമായ ഓക്‌ലാന്റിൽ ആണുള്ളത്. 2006ലെ ആസ്ട്രേലിയൻ സെൻസസ് പ്രകാരം, ആസ്ട്രേലിയായിൽ 39,992 സമോവൻ വംശജർ ഉണ്ട്. അതിൽ 38,525 സമോവൻ സംസാരിക്കാനറിയുന്നവരാണ്. 2010ലെ യു എസ് സെൻസസ് പ്രകാരം, 180,000 സമോവൻസ് ആണ് അവിടെ താമസിക്കുന്നത്. അമേരിക്കൻ സമോവയിൽ താമസിക്കുന്നതിന്റെ 3 ഇരട്ടിയുണ്ട് അമേരിക്കയിൽ താമസിക്കുന്ന സമോവക്കാരുടെ എണ്ണം. ന്യൂസിലാന്റിൽ സമോവൻ ഭാഷാവാരം (Vaiaso o le Gagana Sāmoa) ആഘോഷിച്ചുവരുന്നുണ്ട്. ന്യുസിലാന്റ് സർക്കാരും യുനെസ്കൊ പോലുള്ള ഏജൻസികളും ഈ ആഘോഷത്തെ പിന്തുണയ്ക്കുന്നു. [5]2010ലാണ് സമോവൻ ഭാഷാവാരം ആസ്ട്രേലിയായിൽ ആഘോഷിക്കാൻ തുടങ്ങിയത്.[6] സ്വരശാസ്ത്രംസ്വരങ്ങൾവ്യഞ്ജനങ്ങൾപരകീയവാക്കുകൾഇംഗ്ലിഷിൽനിന്നും മറ്റു ഭാഷകളിൽനിന്നും സമോവൻ ഭാഷയിലേയ്ക്ക് അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്.[7] വ്യാകരണംസർവ്വനാമംനാമങ്ങൾലിംഗംഎണ്ണംനാമവിശേഷണങ്ങൾവാക്യഘടനപദസഞ്ചയംഇതും കാണൂ
കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia