സയാലി ഭഗത്
സയാലി ഭഗത് ഒരു ഇന്ത്യൻ അഭിനേത്രിയും സൗന്ദര്യമത്സര ടൈറ്റിൽ ഹോൾഡറുമാണ്. 2004 ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ അവർ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.[2][3] ആദ്യകാല ജീവിതംഅവർ നാസിക്കിലെ ഫ്രവാഷി അക്കാദമിയിലാണ് പഠിച്ചത്.[4] അവർ അൽകേഷ് ദിനേശ് മോഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ നിന്ന് ബിഎംഎസിൽ (ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ്) ബിരുദം പൂർത്തിയാക്കി.[2] കരിയർഅവരുടെ പ്രാരംഭ മോഡലിംഗ് അസൈൻമെൻ്റുകൾ Dentzz, SNDT കോളേജ് ഷോ, സ്വരോവ്സ്കി ജെംസ് ഫാഷൻ ഷോ എന്നിവയ്ക്കായിരുന്നു.[5] ദി ട്രെയിൻ: സം ലൈൻസ് ഷുഡ് നെവർ ബി ക്രോസ്ഡ് ആയിരുന്നു അവരുടെ ആദ്യ ഹിന്ദി ചിത്രം. ഇമ്രാൻ ഹാഷ്മിയും ഗീത ബസ്രയും ഈ ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2007 ജൂലൈ 8 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[6] സിംഗപ്പൂരിൽ നിന്നുള്ള ഒരു പത്രപ്രവർത്തകയായും അവർ അഭിനയിച്ചിട്ടുണ്ട്. എംടിവി ബക്ര എന്ന ഷോയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡുമായി അഭിമുഖം നടത്തുന്നതായി അവർ അഭിനയിച്ചു. 2009-ൽ അവർ ജാവേദ് ജാഫ്രിയ്‌ക്കൊപ്പം പേയിംഗ് ഗസ്റ്റ്‌സ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു.[6] വ്യക്തി ജീവിതംപാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി ഭഗത് കുറച്ചുകാലം ഡേറ്റ് ചെയ്തിരുന്നു.[7] 2013 ഡിസംബർ 10-ന് അവർ ഹരിയാന ആസ്ഥാനമായുള്ള വ്യവസായിയായ നവനീത് പ്രതാപ് സിംഗ് യാദവിനെ വിവാഹം കഴിച്ചു.[8][9] ബാഹ്യ ലിങ്കുകൾSayali Bhagat എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia