സയിദ് നൂർസി
പത്തൊമ്പത് - ഇരുപത് നൂറ്റാണ്ടുകളിൽ തുർക്കിയിൽ ജീവിച്ചിരുന്ന നഖ്ശബന്ദിയ്യ സൂഫി പ്രസ്ഥാനത്തിലെ യതിയും , ഇസ്ലാമികപണ്ഡിതനുമായിരുന്നു ബദീഉസ്സമാൻ സയ്യിദ് നൂർസി (ജീവിതകാലം:1878 – 1960 മാർച്ച് 23). ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പരിഷ്കർത്താവായി അറിയപ്പെടുന്ന ഇദ്ദേഹം ബദീഉസ്സമാൻ (കാലത്തിന്റെ അത്ഭുതം) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് . സയ്യിദ് നൂർസിയുടെ 130 വാല്യങ്ങളിലായുള്ള റിസാലയി നൂർ എന്ന ഖുർആൻ വ്യാഖ്യാനകൃതി വിശ്വ പ്രസിദ്ധമാണ്. ജീവചരിത്രം1877 തുർക്കിയിലെ അനോത്തോളിയയിലെ നൂർസ് ഗ്രാമത്തിലാണ് സയ്യിദ് നൂർസിയുടെ ജനനം.[8] പിതാവ്: മുല്ലാ മിർസ , മാതാവ്: നൂരിയ്യ. ഇസ്ലാമിക ഖിലാഫത്തിൽ വിശ്വസിച്ച നൂർസി കൊക്കേഷ്യൻ മേഖലയിൽ റഷ്യൻ സൈനികർക്കെ തിരെ യുദ്ധം നയിച്ചതിന്റെ പേരിൽ 1916-ല് പിടിക്കപ്പെട്ടു രണ്ടു വർഷത്തിനു ശേഷം തടവിൽ നിന്നും രക്ഷപ്പെട്ടു തുർക്കിയിലേക്ക് മടങ്ങിയെത്തി[9] തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത്(ഗ്രീസുമായുള്ള യുദ്ധ കാലത്തു) കമാൽ അത്താത്തുർക്കിനെ പിന്തുണച്ചിരുന്ന നൂർസി മതേതര, പാശ്ചാത്യവല്ക്കരണസമീപനങ്ങൾ കമാൽ നടപ്പാക്കാൻ തുടങ്ങിയതോടു കൂടി വിമർശകനും എതിരാളിയുമായി മാറി ഇതോടെ നൂർസിക്കു പലവട്ടം ജയിലിൽ കഴിയേണ്ടി വന്നു. ഖുതുബയും ബാങ്കും ടർക്കിഷ് ഭാഷയിലാക്കുക , അറബി ലിപ്യന്തരണം മാറ്റുക തുടങ്ങിയ കെമാലിസ പരിഷ്കരണ പ്രവർത്തങ്ങളെ അദ്ദേഹം നഖ ശിഖാന്തം എതിർത്തു. മതത്തെ തുർക്കിയിൽ നിന്നും നിഷ്കാസനം ചെയ്യാനുള്ള അത്താതുർക്കിന്റെ നീക്കങ്ങളെ ഖുറാൻ വചനങ്ങൾ തുർക്കി ഭാഷയിലേക്കു വിവർത്തനം ചെയ്തു ലഖുലേഖകളായി ഇറക്കിയാണ് നൂർസി നേരിട്ടത് ഇതോടെ വൻതോതിലുള്ള ജന സ്വാധീനം അദ്ദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. നക്ഷ്ബന്ദീയ സൂഫിപ്രസ്ഥാനത്തിലെ നിരവധി പേർ ഇദ്ദേഹത്തിന്റെ അനുയായികളായി. ഇവർ നൂർജുലൂക് എന്നറിയപ്പെട്ടു.[10] 1926 മുതൽ നീണ്ട ഇരുപതു വർഷത്തോളം കാലം ഭൗതികതയിൽ നിന്നും മുക്തമായി ആത്മീയതക്ക് ഊന്നൽ നൽകി ജീവിച്ച ഇദ്ദേഹം തസവുഫ് രചനകളടക്കം അടക്കമുള്ള നിരവധി പ്രസിദ്ധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . 1960 മാര്ച്ച് 23-ന് ഉർഫയിൽ വെച്ചായിരുന്നു നൂർസിയുടെ അന്ത്യം. ഇബ്രാഹിം നബിയുടെ പേരിൽ അറിയപ്പെടുന്ന സൗധത്തിനരികെയായിരുന്നു ഇദ്ദേഹത്തെ അടക്കം ചെയ്തിരുന്നത്. അതേവർഷം മേയിൽ നടന്ന പട്ടാള അട്ടിമറിയെ തുടർന്ന് അധികാരമേറ്റെടുത്ത പട്ടാളം മതേതരത്തിനു ഭീഷണി ഉയർത്തുന്നെവെന്നു ആരോപിച്ചു ജൂൺ 13ന് സഈദ് നൂർസിയുടെ ശവകുടീരം തകർക്കുകയും കല്ലറ തോണ്ടി ഭൗതിക ശരീരം മറ്റൊരിടത്തു സംസ്കരിക്കുകയും ചെയ്തു.[11] 2007 തുർക്കിയിലെ ഇസ്ലാമിസ്റ് സർക്കാർ മൃതദേഹം തിരിച്ചെടുത്തു ശവ കുടീരം പുനർനിർമ്മിക്കാൻ കമ്മീഷനെ നിയമിച്ചുവെങ്കിലും പിന്നീട് അതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നില്ല . അന്വേഷണത്തിൽ നൂർസിയുടെ ശരീരം പട്ടാളം കടലിൽ സംസ്കരിക്കുകയായിരുന്നു[12] എന്ന് വെളിപ്പെട്ടതിലാണ് അന്വേഷണം നിർത്തിയതെന്നു കരുതപ്പെടുന്നു അവലംബം
|
Portal di Ensiklopedia Dunia