സസ്ക്വെഹാന്ന നദി (/ˌsʌskwəˈhænə/; Lenape: Siskëwahane[3]) അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ മേഖലകളിലും മദ്ധ്യ-അറ്റ്ലാന്റിക് മേഖലകളിലൂടെയും ഒഴുകുന്ന ഒരു പ്രധാന നദിയാണ്. 464 മൈൽ (747 കിലോമീറ്റർ)[4] നീളമുള്ള ഈ നദി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്ന അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ തീരപ്രദേശത്തെ ഏറ്റവും നീളം കൂടിയ നദിയാണ്. അമേരിക്കൻ ഐക്യനാടുകളിലെ 16 -ാമത്തെ[5][6] ഏറ്റവും വലിയ നദിയായ ഇത് അമേരിക്കൻ ഭൂഖണ്ഡത്തിൽ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വാണിജ്യ കപ്പൽ ഗതാഗതമില്ലാത്ത ഏറ്റവും ദൈർഘ്യമേറിയ നദിയുമായിരുന്നു.
ഫെഡറൽ ഭൂപട നിർമ്മാതാക്കൾ പ്രധാന ശാഖ അല്ലെങ്കിൽ ഹെഡ്വാട്ടർ ആയി കണക്കാക്കുന്ന ന്യൂയോർക്കിലെ കൂപ്പേർടൌണിൽ നിന്ന് ഉത്ഭവിക്കുന്ന നോർത്ത് ബ്രാഞ്ച്, പടിഞ്ഞാറൻ പെൻസിൽവാനിയയിൽ നിന്ന് ഉത്ഭവിച്ച് പെൻസിൽവാനിയയുടെ മധ്യഭാഗത്ത് നോർത്തംബർലാൻഡിന് സമീപത്തുവച്ച് പ്രധാന ശാഖയിൽ ചേരുന്ന വെസ്റ്റ് ബ്രാഞ്ച് എന്നിങ്ങനെ സുസ്ക്വെഹന്ന നദി രണ്ട് പ്രധാന ശാഖകളിൽ നിന്നാണ് രൂപം കൊള്ളുന്നത്.
↑U.S. Geological Survey. National Hydrography Dataset high-resolution flowline data. The National MapArchived 2012-03-29 at the Wayback Machine, accessed August 8, 2011