സിക്ക വൈറസ്
ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ് (Zika virus (ZIKV)) പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകർത്തുന്നത്. മനുഷ്യരിൽ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാൻ ഇവ ഇടയാക്കുന്നു. 1950 -കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റർ ദ്വീപ് 2015 -ൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകർച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.[1] 2016 -ന്റെ തുടക്കത്തിൽ സിക്ക വൈറസ് അമേരിക്കയിലെങ്ങും ചരിത്രത്തിൽ ഇന്നേവരെയുള്ള ഏറ്റവും മാരകമായ രീതിയിൽ പടരുകയാണ്. 2015 ഏപ്രിലിൽ ബ്രസീൽ+ബ്രസീലിൽ തുടങ്ങിയ ഈ പൊട്ടിപ്പുറപ്പെടൽ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും മധ്യ അമേരിക്കയിലേക്കും കരീബിയനിലേക്കും എത്തുകയാണ്. 2016 അവസാനത്തോടെ അമേരിക്ക മുഴുവൻ വ്യാപിക്കാൻ ഇടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പി നൽകിയിട്ടുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Zika virus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Zika virus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia