സിയൂക്സ് ഫാൾസ്, (/ˌsuːˈfɔːlz/) (Lakota: Íŋyaŋ Okábleča Otȟúŋwahe;[9] "സ്റ്റോൺ ഷാറ്റർ സിറ്റി") അമേരിക്കൻ ഐക്യനാടുകളിലെതെക്കൻ ഡകോട്ട സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. മിന്നിഹാഹ കൗണ്ടിയുടെ[10] കൌണ്ടി ആസ്ഥാനമായ ഈ നഗരം, തെക്ക് ഭാഗത്ത് ലിങ്കൻ കൗണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ അതിവേഗം വികസിക്കുന്ന 47-ാമത് നഗരവും തെക്കൻ ഡകോട്ടയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ പ്രദേശവുമായ ഈ നഗരത്തിൽ 2000 നും 2010 നും ഇടയിൽ 22% ജനസംഖ്യയുടെ വർധനവുണ്ടായിട്ടുണ്ട്.[11] 2016 ലെ കണക്കുകൾ പ്രകാരം സയൂക്സ് ഫാൾസിലെ ജനസംഖ്യ 174,360 ആയിരുന്നു. മെട്രോപോളിറ്റൻ ജനസംഖ്യയായ 251,854, മൊത്തം തെക്കൻ ഡക്കോട്ട ജനസംഖ്യയുടെ 29 ശതമാനത്തോളമാണ്.
സിയുക്സ് ഫാൾസിൻറെ ചരിത്രം, ബിഗ് സിയോക്സ് നദിയുടെ ജലപാതങ്ങളെ ചുറ്റിപ്പറ്റിയാണ്. ഏകദേശം 14,000 വർഷങ്ങൾക്ക് ഹിമയുഗ കാലത്ത് രൂപമെടുത്തതാണ് ഈ ജലപാതങ്ങൾ. ജലപാതത്തിൻറെ ആകർഷണം ഈ പട്ടണത്തിൻറെ നിലനിൽപ്പിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹോ-ചുങ്ക്, ലോവേ, ഔട്ടേയെ, മിസൂറി, ഒമാഹ (അക്കാലത്ത് പോങ്ക), ക്വാപോ, കൻസ, ഒസേജ്, അരിക്കിര, ഡക്കോട്ട, ചെയെന്നെ തുടങ്ങിയ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനങ്ങൾ യൂറോപ്യന്മാരും യൂറോപ്യൻ പിൻഗാമികളും എത്തുന്നതിനു മുമ്പുതന്നെ ഇവിടെ അധിവസിച്ചിരുന്നു.
അവലംബം
↑ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
Mayor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.