സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണ്ണമോ വർണ്ണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം (syllable). ഇംഗ്ളീഷിൽ ഇതിനെ സിലബിൾ എന്നു പറയുന്നു. ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് വ്യഞ്ജനത്തോടു കൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. അക്ഷരം എന്ന ശബ്ദത്തിന്റെ വ്യുത്പത്തി 'ക്ഷര' ധാതുവിൽനിന്നാണെന്ന് മഹാഭാഷ്യത്തിൽപതഞ്ജലി പ്രസ്താവിച്ചിരിക്കുന്നു. 'ക്ഷര' ധാതുവിന് 'നഷ്ടമാവുക' എന്നാണർഥം. അപ്പോൾ അക്ഷരം എന്നതിന് നഷ്ടമാകാത്തത്, 'അനശ്വരം' എന്നെല്ലാം അർഥം കിട്ടുന്നു. (നക്ഷരതി ഇതി അക്ഷരം). വിശ്ളേഷണവിധേയമാകാത്ത വാഗംശം എന്ന അർഥവും പിന്നീടു വന്നുചേർന്നു. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥർവം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇത്തരത്തിലുള്ള നിർവചനം നൽകിയിട്ടുണ്ട്. കൂട്ടക്ഷരങ്ങളിലുംസംയുക്താക്ഷരങ്ങളിലും ഒന്നിൽ കൂടുതൽ സിലബിളുകൾ ഉണ്ടാകും.
സിലബിളുകൾ ഉപയോഗിച്ചുള്ള എഴുത്തുരീതി വെങ്കലയുഗത്തിന്റെ മദ്ധ്യകാലത്ത് പ്രത്യക്ഷപ്പെട്ട അക്ഷരങ്ങളുപയോഗിച്ചെഴുതുന്ന രീതിക്ക് നൂറുകണക്കിന് വർഷം മുൻപേ നിലവിലുണ്ടായിരുന്നു. ബി.സി. 2800-നടുത്ത കാലത്ത് സുമേറിയൻ പട്ടണമായ ഊറിലെ കളിമൺ ഫലകങ്ങളിലാണ് ആദ്യമായി എഴുതപ്പെട്ട സിലബിളുകൾ കാണപ്പെടുന്നത്. ചിത്രങ്ങളുപയോഗിച്ച് എഴുതുന്നതിനു പകരം സിലബിളുകൾ എഴുത്തിനുപയോഗിക്കാൻ തുടങ്ങിയത് "എഴുത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുന്നേറ്റമാണെന്ന്" വിലയിരുത്തപ്പെട്ടിട്ടുണ്ട്.[1]
ഒര സിലബിളുള്ള വാക്കുകളെ (ഉദാഹരണം തേൻ) ഏകസിലബികം (monosyllable) രണ്ടെണ്ണമുള്ളതിനെ (ഉദാഹരണം തേടി) ദ്വിസിലബികം എന്നും മറ്റും വിവക്ഷിക്കാറുണ്ട്.
Dell, François; Elmedlaoui, Mohamed (1985). "Syllabic consonants and syllabification in Imdlawn Tashlhiyt Berber". Journal of African Languages and Linguistics. 7 (2): 105–130. doi:10.1515/jall.1985.7.2.105.{{cite journal}}: CS1 maint: multiple names: authors list (link)
Dell, François; Elmedlaoui, Mohamed (1988). "Syllabic consonants in Berber: Some new evidence". Journal of African Languages and Linguistics. 10: 1–17. doi:10.1515/jall.1988.10.1.1.{{cite journal}}: CS1 maint: multiple names: authors list (link)