ലാപ്‌ടോപ്പുകൾ, സെർവറുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു അമേരിക്കൻ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയാണ് സിസ്റ്റം76. ഓപൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾക്ക് സിസ്റ്റം76 നൽകുന്ന പിന്തുണ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സിസ്റ്റം76 ഉപകരണങ്ങളിൽ പ്രീഇൻസ്റ്റാൾഡ് ആയി ലഭിക്കുന്ന ഒരേയൊരു ഓപ്പറേറ്റിംഗ് സിസ്റ്റംഉബുണ്ടു മാത്രമാണ്.[1] സിസ്റ്റം76 ഉബുണ്ടു ഡെവലപ്പർ സമ്മിറ്റിന്റെ സ്ഥിരം സ്പോൺസേഴ്സിൽ ഒന്നാണ്.[2] സിസ്റ്റം76ന്റെ ഔദ്യോഗിക ചർച്ചാവേദികൾ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഉബുണ്ടു നിർമ്മാതാക്കളായ കാനോനിക്കലാണ്.[3] 2005ൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനിയുടെ സ്ഥാപകനും സിഇഓയും കാൽ റിച്ചലാണ്.[4] അമേരിക്കയിലെ കൊളറാഡോയിലെഡെൻവർ എന്ന പ്രദേശത്താണ് സിസ്റ്റം76 കമ്പനി സ്ഥിതി ചെയ്യുന്നത്.[5][6] ഉബുണ്ടു സമൂഹത്തിൽ സിസ്റ്റം76 ഒരു പ്രീമിയം ബ്രാൻഡായി പരിഗണിക്കപ്പെട്ടിരിക്കുന്നു.[7][8][9] കൊളറാഡോ ഉബുണ്ടു ലോകോയിലെ സജീവാംഗമായ സിസ്റ്റം76 ലോകോ പരിപാടികളും റിലീസ് പാർട്ടികളും സ്പോൺസർ ചെയ്യാറുണ്ട്.[10]
ഉത്പന്നങ്ങൾ
സിസ്റ്റം76 ലേമൂർ അൾട്രാ
സിസ്റ്റം76 ഉത്പന്നങ്ങൾക്ക് ഏതെങ്കിലും ആഫ്രിക്കൻ ജീവിയുടെ പേരാണ് നൽകാറുള്ളത്.
സെർവറുകൾ
ഉബുണ്ടു സെർവർ ഓഎസ് പ്രീഇൻസ്റ്റാൾഡ് ആയി നൽകുന്ന ആദ്യത്തെ കമ്പനിയാണ് സിസ്റ്റം76.[11] 2012ൽ പുറത്തിറങ്ങിയ സിസ്റ്റം76ന്റെ മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാർഡ്വെയർ അനുരൂപതയും ഘടകങ്ങളുടെ ഗുണമേന്മയുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.[12]