സിൽക്ക് ലെറ്റർ പ്രസ്ഥാനം
1915 സെപ്തംബറിൽ മുഹമ്മദ് മിയാൻ മൻസൂർ അൻസാരി, മഹമൂദ് ഹസനുമായി ഹിജാസിലേക്ക് പോയി. 1916 ഏപ്രിലിൽ അദ്ദേഹം ഖാലിബ് നാമയുമായി (സിൽക്ക് ലറ്റർ) ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വയം ഭരണാവകാശമുള്ള പ്രദേശങ്ങളിലും അതു വെളിപ്പെടുത്തുകയും പിന്നീട് ജൂൺ 1916 നു കാബൂളിലേക്ക് എത്തിക്കുകയും ചെയ്തു.[3] ഒന്നാം ലോകമഹായുദ്ധത്തിന്റെ ഊറ്റമായ തുടക്കത്തിൽ ഉബൈദുള്ള സിന്ധിയും ദാറുൽ ഉലൂം ദിയോബാന്ത് സ്കൂളിലെ പ്രിൻസിപ്പലായിരുന്ന മഹമൂദ് ഹസനും 1915 ഒക്റ്റോബറിൽ കാബൂളിലേക്ക് നീങ്ങുകയും ഇന്ത്യയുടെ ആദിവാസി മേഖലയിൽ ഒരു മുസ്ലിം കലാപം തുടങ്ങാൻ പദ്ധതിയിടുകയും ചെയ്തു. ഇക്കാര്യത്തിനായി ഉബൈദുള്ള അഫ്ഗാനിസ്ഥാൻ ഭരണാധികാരി ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനും അതേസമയം മഹമൂദ് അൽ ഹസൻ ജർമനിയുടേയും തുർക്കിയുടേയും സഹായം ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നതിനുമുള്ള ഒരു പദ്ധതിയാണ് മുന്നോട്ടുവച്ചത്. ഹസൻ ഹിജാസിലേയ്ക്കു യാത്ര ചെയ്യുകയും അതേസമയം ഉബൈദുള്ളയ്ക്ക് അമീറുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിയുകയും ചെയ്തു. ഉബൈദുള്ളയ്ക്ക് അമീറുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതോടെ സിൽക് ലെറ്റർ പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയുടെ തുടക്കം കുറിക്കപ്പെട്ടു. കാബൂളിൽ, ബ്രിട്ടീഷുകാർക്കെതിരായി ഖലീഫയുടെ "ജിഹാദി"ൽ ചേരാൻ തുർക്കിയിലേയ്ക്കു മുന്നേറാൻ തീരുമാനിച്ച ചില വിദ്യാർത്ഥികൾ ഉബൈദുള്ളയോടൊത്തുചേരുകയും പാൻ ഇസ്ലാമിക് സംവിധാനത്തിലൂന്നിയായിരിക്കണം ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.[4] അവലംബം
|
Portal di Ensiklopedia Dunia