സിൽവർ അയഡൈഡ്
Agl എന്ന സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് സിൽവർ അയഡൈഡ് (Silver iodide). തിളക്കമുള്ള മഞ്ഞനിറത്തിലുള്ള ഖരപാർത്ഥമാണിത്. പക്ഷേ ഇവയുടെ സാമ്പിളുകളിൽ എല്ലായ്പ്പോഴും ചാരനിറം നൽകുന്ന വെള്ളിയുടെ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു. വളരെ ഫോട്ടോസെൻസിറ്റീവ് ആയതിനാൽ രാസമാറ്റം നടന്ന് വെള്ളി മലിനീകരണം ഉണ്ടായി നിറമാറ്റമുണ്ടാകുന്നു. ഈ സ്വഭാവം വെള്ളി അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫിയിൽ ഉപയോഗപ്പെടുത്തുന്നു . സിൽവർ അയഡൈഡ് ആന്റിസെപ്റ്റിക്, ക്ലൗഡ് സീഡിങ് എന്നിവയിലും ഉപയോഗിക്കുന്നു. ഘടനസിൽവർ അയഡൈഡിന്റെ ഘടന, അത് സ്വീകരിച്ച താപനിലയെ ആശ്രയിച്ചിരിക്കുന്നു: [2] ![]() തയ്യാറാക്കലും ഗുണങ്ങളുംഒരു അയോഡിൻ ലായനി (ഉദാ. പൊട്ടാസ്യം അയഡിഡ് ) വെള്ളി അയോണുകളുമായി (ഉദാ. സിൽവർ നൈട്രേറ്റ് ) പ്രവർത്തിപ്പിച്ചാണ് സിൽവർ അയഡൈഡ് തയ്യാറാക്കുന്നത്. മഞ്ഞകലർന്ന ഒരു ഖരപദാർത്ഥം ദ്രുതഗതിയിൽ ഉണ്ടാവുന്നു. സുരക്ഷഅമിതമായ എക്സ്പോഷർ ആർഗീരിയയിലേക്ക് നയിച്ചേക്കാം, ഇത് ശരീര കലകളുടെ നിറംമാറ്റത്തിന് കാരണമാകാം.[3] അവലംബം
|
Portal di Ensiklopedia Dunia