ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സീനത്ത്, ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. 1990 കളിൽ മലയാളചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ സഹനടിയായിരുന്നു അവർ.
ജീവിതരേഖ
മലപ്പുറം ജില്ലയിലെനിലമ്പൂരിൽ അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായി ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.[2]