സുഗീത്
മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ ഒരു സംവിധായകനാണ് സുഗീത് (ജനനം:1978 നവംബർ 14). കമലിന്റെ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്ത് എത്തിയ ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം 2012ൽ പുറത്തിറങ്ങിയ ഓർഡിനറിയാണ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.[1] സിനിമ ജീവിതംകമൽ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെൺകുട്ടി, കറുത്ത പക്ഷികൾ, ഗോൾ തുടങ്ങിയ ചിത്രങ്ങളിൽ സംവിധാന സഹായിയായി ആണ് സുഗീത് കരിയർ ആരംഭിച്ചത്. 2012ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആൻ അഗസ്റ്റിൻ, ആസിഫ് അലി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓർഡിനറി എന്ന ചിത്രം സ്വതന്ത്രമായ് സംവിധാനം ചെയ്തു. ഈ ചിത്രം വാണിജ്യപരമായും, കലാപരമായും വിജയിച്ചു. 2013ൽ ത്രീ ഡോട്ട്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും, നിർമ്മിക്കുകയും ചെയ്തു. 2014-ൽ പുറത്തിറങ്ങിയ സുഗീതിന്റെ ഒന്നും മിണ്ടാതെ എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പിന്നീട് മധുര നാരങ്ങ, ശിക്കാരി ശംഭു, കിനാവള്ളി, മൈ സാന്റാ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
സംവിധാന സഹായിയായി പ്രവർത്തിച്ച ചലച്ചിത്രങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia