സുധാകർ മംഗളോദയം
മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു സുധാകർ മംഗളോദയം. ശരിയായ പേര് സുധാകരൻ പി. നായർ. 2020 ജൂലൈ 17-ന് 64-ാം വയസ്സിൽ പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖത്തേത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. ഏക മകൾ: ശ്രീവിദ്യ. മരുമകൻ: ശ്രീജിത്ത്. പ്രത്യേകതകൾതൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്.[1] സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടുംവർണങ്ങളിൽ പരത്തിപ്പറഞ്ഞ് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽക്കൂടി മലയാളത്തിൽ ആൺപെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മംഗളം, മലയാളമനോരമ ആഴ്‌ചപ്പതിപ്പുകളിലൂടെ സുധാകർ മംഗളോദയത്തിന്റെ നിരവധി നോവലുകൾ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ പുറത്തുവന്നവയും നിരവധിയാണ്. ആദ്യകാലംസുധാകർ പി. നായർ എന്ന പേരിൽ കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെള്ളൂരിൽ മുണ്ടുപറമ്പിൽ വീട്ടിൽ പരമേശ്വരൻ നായരുടെയും ജനകിയമ്മയുടെയും മകനായി 1956 ജനുവരി 14 ന് ജനിച്ചു. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലും ഒറ്റപ്പാലം എൻ.എസ്.എസ്. കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഒറ്റപ്പാലത്ത് ബിരുദ പഠന കാലത്താണ് സാഹിത്യത്തിലെ വള്ളുവനാടൻ ഭാഷ സുധാകർ മംഗളോദയത്തിനു സ്വായത്തമായത്. നോവൽ രചനയിലേയ്ക്ക് തിരിയുന്നതിനുമുമ്പ് സുധാകർ പി. നായർ എന്ന പേരിൽ റേഡിയോ നാടകങ്ങൾ എഴുതിയിരുന്നു. പ്രതിവാര മാസികകളിൽ പ്രസിദ്ധികരിക്കപ്പെട്ട നോവലുകളിലൂടെയാണ് അദ്ദേഹം ജനമനസുകൾ കീഴടക്കിയത്. 1980 കളിലും 1990 കളിലും കോട്ടയം കേന്ദ്രീകരിച്ച് പ്രസിദ്ധീകിരിച്ചിരുന്ന പ്രതിവാര മാസികകളിൽ അദ്ദേഹത്തിന്റെ നോവലുകൾ ഖണ്ഡശ്ശയായി അച്ചടിച്ചുവന്നിരുന്നു.[2] സുധാകർ മംഗളോദയം എഴുതിയ നോവൽ ആദ്യമായി പുസ്തകരൂപത്തിൽ എത്തിയത് വയലിൻ ബുക്സ് പ്രസിദ്ധീകരിച്ച ഇവൾ നിമ്മി ഞാൻ ദേവി എന്ന നോവലായിരുന്നു. ഏതാനും റേഡിയോ നാടകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ ടെലിവിഷൻ പരമ്പരകളുടെ പ്രേക്ഷകരെയും ആകർഷിച്ചിരുന്നു. പിറവം റോഡ് റെയിൽവേ സ്റ്റേഷനും വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറിയ്ക്കും ഇടയിലുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ പല നോവലുകളുടേയും പശ്ചാത്തലമായിരുന്നു. പി. പത്മരാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ അദ്ദേഹത്തിന്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകമാണ്. നന്ദിനി ഓപ്പോൾ എന്ന സിനിമയ്ക്ക് സംഭാഷണവും, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിരുന്നു.[3] വാവ എന്ന ടെലിവിഷൻ പരമ്പര സംവിധാനം ചെയ്തിട്ടുണ്ട്. മരണം2020 ജൂലൈ 17-ന് പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖത്തേത്തുടർന്ന് സുധാകർ മംഗളോദയം അന്തരിച്ചു. കോട്ടയം വെള്ളൂരിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണസമയത്ത് അദ്ദേഹത്തിന് 64 വയസുണ്ടായിരുന്നു. പ്രധാന കൃതികൾ
സിനിമകൾ
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia