സൂഫിയും സുജാതയും
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ മലയാള ചിത്രമാണ് സുഫിയും സുജാതയും. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് നിർമിച്ചിട്ടുള്ളത്. പ്രണയസാന്ദ്രമായ ഈ സിനിമയുടെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് നിർവഹിച്ചിട്ടുള്ളത്. കോവിഡ്-19 പകർച്ച വ്യാധി കാരണം, ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിലൂടെ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു. ഓവർ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള ചിത്രമാണ് ഇത്.[1][2][3][4] കഥാസംഗ്രഹംസംസാര ശേഷി നഷ്ടപ്പെട്ട സുജാത അവളുടെ അയൽവാസിയായ സൂഫി പുരോഹിതനുമായി പ്രണയത്തിലാണ്, പക്ഷേ അവളുടെ പിതാവ് അവളെ ദുബായിലെ ഒരു നല്ല എൻആർഐയുമായി വിവാഹം കഴിപ്പിച്ചു. പത്ത് വർഷം കഴിഞ്ഞു, ആ പ്രണയം തന്റെ ഭൂതകാലത്തിൽ ഉപേക്ഷിച്ചുവെന്ന് അവൾ കരുതുന്നു - ഒരു ദിവസം, അവൾക്ക് ഒരു കോൾ വരുന്നത് വരെ. അവളുടെ ഭർത്താവ് രാജീവ് അവളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ, ഒരു സംഗീത പ്രണയകഥയായി ഈ ചലച്ചിത്രം കാണിക്കുന്നു. അഭിനേതാക്കൾ
നിർമ്മാണംവിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ് ചിത്രം നിർമ്മിച്ചത്. ഒരു സംഗീതാത്മക ത്രില്ലർ പ്രണയകഥത്രില്ലർ എന്നാണ് ബാബു ചിത്രത്തെ വിശേഷിപ്പിച്ചത്, "കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തന്നെ ഏറ്റവും ആവേശം കൊള്ളിച്ച കഥയാണിതെന്നും" പ്രൊഡ്യൂസർ അഭിപ്രായപ്പെട്ടു . 2019 സെപ്റ്റംബർ 20 നാണ് ചിത്രീകരണം ആരംഭിച്ചത്. ഈ കഥയിലെ നടിയെ കണ്ടുപിടിക്കുന്നത് കാരണമാണ് ഈ സിനിമ നേരം വൈകിയെതെന്നും, ശേഷം കഥക് അറിയുന്ന ഒരു നടിയെ കണ്ടുപിടിച്ച് അദിതി റാവു ഹൈദരിയെ നായികയായി പരിഗണിച്ചു[5]. റിലീസ്സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിലാണ് 2020 ജൂലൈ 3 ന് ആണ് റിലീസ് ചെയ്തത്[6]. തീയറ്റർ റിലീസിനായി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ്-19 പകർച്ച വ്യാധി കാരണം ഇത് നടക്കില്ലെന്ന മനസിലായ നിർമ്മാതാക്കൾ നേരിട്ട് ഒരു ഒ.ടി.ടി റിലീസിലേക്ക് പോയി. നേരത്തെ നിശ്ചയിച്ച അതെ ദിവസം തന്നെ റിലീസ് ചെയ്യുകയും ചെയ്തു[7]. അവലംബം
|
Portal di Ensiklopedia Dunia