ഒരു നാഡീയപ്രേക്ഷകമാണ് സെറോടോണിൻ. രാസപരമായി ഇത് 5-ഹൈഡ്രോക്സിട്രിപ്റ്റാമിൻ ആണ്. ട്രിപ്റ്റോഫാൻ എന്ന അമിനോഅമ്ലത്തിൽ നിന്നാണ് ഇത് രൂപപ്പെടുന്നത്. പ്ലേറ്റലറ്റുകൾ, അന്നപഥം, മാസ്റ്റ് കോശങ്ങൾ, കേന്ദ്രനാഡീവ്യവസ്ഥ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. സന്തോഷം, സന്തുഷ്ടി എന്നീ വികാരങ്ങൾ രൂപ്പെടുത്തുന്നതിൽ സെറോടോണിന് പങ്കുണ്ട്. [6]
ധർമ്മം
ചെറുകുടലിന്റെ ചലനത്തിന് സഹായിക്കത്തക്ക തരത്തിൽ മനുഷ്യശരീരത്തിലെ 90% വും സെറോടോണിൻ കാണപ്പെടുന്നത് ദഹനപഥത്തിലെ എന്ററോക്രോമഫിൻ കോശങ്ങളിലാണ്. വിശപ്പ്, മാനസികനില, ഉറക്കം എന്നീ അവസ്ഥകളും നിയന്ത്രിക്കുന്നതിൽ സെറോടോണിന് പങ്കുണ്ട്. ഓർമ്മ, പഠനം എന്നീ പ്രക്രിയകളിലും സെറോടോണിൻ പങ്കെടുക്കുന്നു. പ്ലേറ്റലറ്റുകൾ ദഹനവ്യൂഹത്തിൽ നിന്ന് സെറോടോണിനെ ആഗിരണം ചെയ്ത് സംഭരിക്കുന്നു. രക്തക്കട്ട രൂപപ്പെുമ്പോൾ സെറോടോണിൻ സ്രവിക്കപ്പെടുകയും ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുന്നതിനും രക്തനഷ്ടം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ മുറിവുണക്കുന്നതിനും സെറോടോണിൻ കാര്യമായ പങ്ക് വഹിക്കുന്നു.
ഉപാപചയം
കരളിലാണ് സെറോടോണിന്റെ ഉപാപചയം മുഖ്യമായും നടക്കുന്നത്, മോണോഅമൈൻ ഓക്സിഡേയ്സ് എന്ന രാസാഗ്നി ആദ്യം സെറോടോണിനെ ആൽഡിഹൈഡ് ആക്കിമാറ്റുന്നു. ആൽഡിഹൈഡ് ഡീഹൈഡ്രോജിനേയ്സ് എന്ന രാസാഗ്നി ഇതിനെ 5-HIAA (ഹൈഡ്രോക്സി ഇൻഡോൾ അസറ്റിക് ആസിഡ് [7]) ആക്കിമാറ്റുന്നു. വൃക്കകളിലൂടെ ഇത് വിസർജ്ജിക്കപ്പെടുന്നു.
സാന്നിദ്ധ്യം
ജന്തുക്കളിൽ മാത്രമല്ല, സസ്യങ്ങളിലും ഫംഗസുകളിലും സെറോടോണിനുണ്ട്. ഷഡ്പദങ്ങളിലെ വിഷത്തിലും സസ്യങ്ങളുടെ മുള്ളിലും ഇതിന്റെ സാന്നിദ്ധ്യം വേദനയുണ്ടാക്കുന്നു. ചിലയിനം അമീബകൾ സെറോടോണിനെ ഉത്പാദിപ്പിക്കുകയും വയറിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു.
↑Mazák, K.; Dóczy, V.; Kökösi, J.; Noszál, B. (2009). "Proton Speciation and Microspeciation of Serotonin and 5-Hydroxytryptophan". Chemistry & Biodiversity. 6 (4): 578–90. doi:10.1002/cbdv.200800087. PMID19353542.{{cite journal}}: CS1 maint: multiple names: authors list (link)
↑Pietra, S.;Farmaco, Edizione Scientifica 1958, Vol. 13, pp. 75–9.
↑Erspamer, Vittorio (1952). "Ricerche preliminari sulle indolalchilamine e sulle fenilalchilamine degli estratti di pelle di Anfibio". Ricerca Scientifica. 22: 694–702.
↑Tammisto, Tapani (1967). "Increased toxicity of 5-hydroxytryptamine by ethanol in rats and mice". Annales medicinae experimentalis et biologiae Fenniae. 46 (3, Pt. 2): 382–4.
↑Young SN (2007). "How to increase serotonin in the human brain without drugs". Rev. Psychiatr. Neurosci. 32 (6): 394–99. PMC 2077351. PMID 18043762.
↑ടെക്സ്റ്റ്ബുക്ക് ഓഫ് ബയോകെമിസ്ട്രി, ഡി.എം. വാസുദേവൻ, ശ്രീകുമാരി.എസ്, 5 എഡിഷൻ, പേജ് 210, ജേപീ പബ്ലിക്കേഷൻ