സെലീന ഗോമസ്
ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ് സെലീന ഗോമസ് (ജനനം: 1992 ജൂലൈ 22).[2] എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. ടെലിവിഷൻ ചലച്ചിത്രങ്ങളായ അനദർ സിൻഡ്രല്ല സ്റ്റോറി, വിസർഡ്‌സ് ഓഫ് വേവർലി പ്ലേസ് : ദ മുവീ, പ്രിൻസ്സസ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചു. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ൽ യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായി.[3] അഭിനയംചലച്ചിത്രം
ടെലിവിഷൻ
ബഹുമതികൾസെലീന ഗോമസിന് നിരവധി അവാർഡുകൾ ലഭിക്കുകയും നിരവധി അവാഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വിസാഡ്സ് ഓഫ് വേവർലി പ്ലേസിന് 2009ൽ അൽമാ അവാർഡും (പ്രത്യേക ജൂറി പുരസ്കാരം)[4] ബർബാങ്ക് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും 2010ൽ ഗ്രേസി അലെൻ അവാർഡും[5] 2011ൽ ഹോളിവുഡ് ടീൻ ടിവി അവാഡും[6] 2011ൽ ഇമേജെൻ അവാഡും[7] 2009 മുതൽ 2011 വരെ തുടർച്ചയായി നാല് തവണ ആസ്ട്രേലിയ കിഡ്സ് ചോയ്സ് അവാഡും 2010 മുതൽ 2012 വരെ തുടർച്ചയായി മൂന്ന് തവണ മെക്സിക്കോ കിഡ്സ് ചോയ്സ് അവാഡും അഞ്ച് തവണ അമേരിക്കൻ കിഡ്സ് ചോയ്സ് അവാർഡും രണ്ട തവണ എമ്മി അവാർഡും[8] ഏഴ് ടീൻ ചോയ്സ് അവാഡും[9][10][11] ലഭിച്ചിട്ടുണ്ട്. യങ് ആർട്ടിസ്റ്റ് അവാർഡ്,[12] ടെലിഹിറ്റ് അവാർഡ്, ഒ മ്യൂസിക്ക് അവാർഡ്, ഹോളിവുഡ് സ്റ്റൈൽ അവാർഡ്[13] എന്നിവയും സെലീന ഗോമസ് സ്വന്തമാക്കിയിട്ടുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾSelena Gomez എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia