സോളെഡാഡ്
സോളെഡാഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സലിനാസിന് 25 മൈലുകൾ (40 കിലോമീറ്റർ) തെക്കു കിഴക്കേ ദിക്കിൽ, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 190 അടി (58 മീറ്റർ) ഉയരത്തിൽ ഇതു സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസിലുണ്ടായി രുന്ന ഈ നഗരത്തിലെ ആകെ ജനസംഖ്യ 25,738 ആയിരുന്നു. 1791 ഒക്ടോബർ 9 നു ഫെർമിൻ ഫ്രാൻസിസ്കോ ഡി ലാസ്വൻ സ്ഥാപിച്ചതും കാലിഫോർണിയയിലെ 21 സുവിശേഷ സംഘങ്ങളിൽ 13 ആം സ്പാനിഷ് സുവിശേഷസംഘവുമായ ‘മിഷൻ ന്യൂയെസ്ട്ര സെനോറ ഡി ലാ സോളെഡാഡ്’ (ദ മിഷൻ ഓഫ് ഔർ ലേഡി സോളിറ്റ്യൂഡ്) നു സമീപത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സുവിശേഷ സംഘത്തിന്റെ പേരിൽനിന്നാണ് നഗത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ലോകത്തിലെ ഏറ്റവും സാമ്പത്തികമായി ഉൽപ്പാദനക്ഷമതയുള്ളതും, സാങ്കേതികമായി വികാസം പ്രാപിച്ചതുമായ കാർഷിക മേഖലകളിലൊന്നിന്റെ കേന്ദ്രത്തിലാണ് സോളെഡാഡ് നഗരം നിലനിൽക്കുന്നത്. അതിനാൽ സാലീനാസ് താഴ്‍വര "സാലഡ് ബൗൾ ഓഫ് ദി വേൾഡ്" എന്നു വിളിക്കപ്പെടുന്നു. ഈ മേഖലയിൽ നിന്നു പ്രവർത്തിക്കുന്ന ഡോലെ ഫ്രെഷ് വെജിറ്റബിൾസ്, ടനിമുറ ആൻഡ് ആന്റിൽ ഫ്രെഷ് ഫുഡ്സ്, ടെയ്ലർ ഫാംസ്, ഡിഅരിഗോ ബ്രദേഴ്സ് Inc, മാൻ പാക്കിംഗ് Inc. എന്നിവയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കാർഷിക കമ്പനികൾ. 30 മൈൽ പരിധിയിൽ ഏകദേശം ഇരുപതോളം മുന്തിരിത്തോട്ടങ്ങളും വൈനറികളും സ്ഥിതി ചെയ്യുന്ന കാലിഫോർണിയയിലെ പ്രാഥമിക മുന്തിരിത്തോട്ട മേഘകളിലൊന്നിലാണ് സോളെഡാഡ് സ്ഥിതിചെയ്യുന്നത്. ഇവയിൽ പലതിലും രുചിനോക്കാനുള്ള മുറികളും വിൽപ്പനയ്ക്കുള്ള തെരഞ്ഞെടുത്ത വൈനുകളുടെ നീണ്ട നിരയുമുണ്ട്. ചലോൻ, സ്കീഡ്, പരൈസോ വൈൻയാർഡ്സ്, പിസോണി വൈൻയാർഡ്സ്, ഹാൻ എസ്റ്റേറ്റ്, സാൻ സബ, ജെ. ലോഹർ, കെൻഡാൽ-ജാക്സൺ, വെന്റാന, ഹെസ് സെലക്ട, എസ്റ്റാൻഷ്യ, ദി മിച്ചൗഡ് വൈൻയാർഡ്, ഗ്രാഫ് ഫാമിലി വൈനൈഡ്സ് എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന ചില മുന്തിരിത്തോട്ടങ്ങളും വൈനറികളും. അവലംബം
|
Portal di Ensiklopedia Dunia