സ്കാനിറ്റൽസ് തടാകം
സ്കാനിറ്റൽസ് തടാകം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിൻ മധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഫിംഗർ തടാകങ്ങളിലൊന്നാണ്. പ്രാദേശിക ഇറോക്വോയൻ ഭാഷകളിലൊന്നിൽ നീണ്ട തടാകം എന്നാണ് സ്കാനേറ്റൽസ് എന്ന പേരിന്റെ അർത്ഥം. തടാകത്തിന്റെ ഉയരം (863.27 അടി അല്ലെങ്കിൽ 263.12 മീറ്റർ) മറ്റ് ഫിംഗർ തടാകങ്ങളേക്കാൾ ഉയരം കൂടുതലായതിനാൽ ഈ തടാകത്തെ ചിലപ്പോൾ "റൂഫ് ഗാർഡൻ ഓഫ് ലേക്ക്" എന്ന് വിളിക്കാറുണ്ട്.[1] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിൽ ഒന്നാണിത്. ഇതിന് 16 മൈൽ (26 കിലോമീറ്റർ) നീളവും (17 മൈൽ അല്ലെങ്കിൽ തടാകത്തിൻ്റെ തെക്കേയറ്റത്തുള്ള ചതുപ്പുകൾ ഉൾപ്പെടെ 27 കിലോമീറ്റർ നീളവും) ശരാശരി 0.75 മൈൽ (1.21 കി.മീ) വീതിയും 13.6 ചതുരശ്ര മൈൽ (35 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണവുമുണ്ട്. തടാകത്തിന്റെ പരമാവധി ആഴം 315 അടി (96 മീറ്റർ) ആണ്. തടാകത്തിലെ ജലം വടക്കോട്ട് സ്കാനിറ്റൽസ് ക്രീക്ക് വഴി ഒഴുകി സെനെക നദിയിലേക്ക് എത്തുന്നു. ഫിംഗർ തടാകങ്ങളിൽ ഏറ്റവും വൃത്തിയുള്ള ഇതിലെ ജലം വളരെ ശുദ്ധവും സിറാക്കൂസ് നഗരവും മറ്റ് മുനിസിപ്പാലിറ്റികളും ഫിൽട്ടർ ചെയ്യാതെ ഉപയോഗിക്കുന്നതുമാണ്.[2] തടാകത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനായി സിറാക്കൂസ് നഗരം പ്രതിവർഷം ഏകദേശം $2.3 ദശലക്ഷം ചെലവഴിക്കുന്നു, മറ്റ് ഫിംഗർ തടാകങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറുതായ ഇതിന്റെ നീർത്തടത്തിലെ 2600 ഭൂസ്വത്തുകളിൽ പതിനാറ് പേർ (സാധാരണയായി വർഷത്തിൽ രണ്ടുതവണ) പരിശോധിക്കുന്നു. വില്യം ഹെൻറി സെവാർഡ് ഇതിനെ "ലോകത്തിലെ ഏറ്റവും മനോഹരമായ ജലാശയം" എന്ന് വിളിച്ചു.[3][4] വിവരണംസ്കാനിറ്റൽസ് തടാകത്തിൻ്റെ തീരങ്ങൾ ഒനോണ്ടാഗ, കയുഗ, കോർട്ട്‌ലാൻഡ് എന്നീ മൂന്ന് കൗണ്ടികളിലാണ്. ഏകദേശം 2,450 ജനസംഖ്യയുള്ള സ്കാനിറ്റൽസ് ഗ്രാമം തടാകത്തിന്റെ വടക്കേയറ്റത്ത് ഒനോണ്ടാഗ കൗണ്ടിയിലാണ് 1881-ൽ വേനൽക്കാല കോട്ടേജുകൾ പ്രത്യക്ഷപ്പെട്ട തടാകത്തിനു ചുറ്റുമുള്ള പ്രദേശത്തെ വസതികൾ 2002-ൽ 2000-ലധികമായി വർദ്ധിച്ചു. സാധാരണയായി പുതിയ വീടുകൾ ഇപ്പോൾ വേനൽക്കാല ഉപയോഗത്തേക്കാൾ വർഷം മുഴുവനും താമസിക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ നിരവധി വേനൽക്കാല കോട്ടേജുകൾ മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെയും വേനൽക്കാല റിസോർട്ടിലെയും താൽക്കാലികവും കാലാനുസൃതവുമായ ജനസംഖ്യ ചുട് കൂടുതലുള്ള മാസങ്ങളിൽ വർദ്ധിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia