സ്കൂബ ഡൈവിംഗ്
വെള്ളത്തിനടിയിൽ ശ്വസിക്കാൻ ആവശ്യമായ എല്ലാം അടങ്ങിയ ഉപകരണത്തോടു കൂടിയ മുങ്ങലാണ് സ്കൂബ ഡൈവിങ്ങ്.[1] ![]() ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചു വെള്ളത്തിനടിയിലൂടെ ഉള്ള ചാട്ടത്തിനും നീന്തലിനുമാണ് സ്കൂബ ഡൈവിംഗ് എന്ന് പറയുന്നത്. അക്വാലങ് അഥവാ സ്കൂബ എന്ന ശ്വസനോപകരണമാണ് ഇതിനു സഹായിയ്ക്കുന്നത്. സ്കൂബ ഡൈവിംഗ് ചെയ്യുന്നവർ അവരവരുടെ ഓക്സിജൻ വായു, സാധാരണയായി കംപ്രെസ്സ്ഡ് എയർ, വഹിക്കുന്നു, ഇതിനാൽ ഡൈവർമാർക്ക് കൂടുതൽ സന്ചാര്യ സ്വാതന്ത്രവും, കൂടുതൽ സമയം വെള്ളത്തിനടിയിൽ നീന്താനും സാധിക്കുന്നു. ഒരു റെഗുലേറ്റർ വഴി ഓക്സിജൻ ഡൈവർക്ക് ലഭിക്കുന്നു. ഡികംപ്രസ്സ് ചെയ്ത വായുവിനായോ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായോ അധികമായി ഒരു സിലിണ്ടർ കൊണ്ടുപോകുന്നതാണ്. [2] സ്കൂബ ഡൈവിംഗിൻറെ ചരിത്രം സ്കൂബ ഉപകരണത്തിൻറെ ചരിത്രവുമായി അടുത്ത് ബന്ധപ്പെട്ടതാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ വെള്ളത്തിനടിയിൽ ശ്വസനം സാധ്യമാക്കുന്ന രണ്ട് തരത്തിലുള്ള രൂപകൽപ്പന തയ്യാറാക്കപ്പെട്ടു. ഓപ്പൺ സർക്യൂട്ടും ക്ലോസ്ഡ് സർക്യൂട്ടും. ഓപ്പൻ സർക്യൂട്ടിൽ ഡൈവർ പുറത്തേക്കു വിടുന്ന ശ്വാസം നേരിട്ട് വെള്ളത്തിലേക്ക് പോവുന്നു, അതേ സമയം ക്ലോസ്ഡ് സർക്യൂട്ടിൽ ഡൈവർ പുറത്തേക്ക് വിടുന്ന ശ്വാസത്തിൽനിന്നും ഓക്സിജൻ ഫിൽറ്റർ ചെയ്തു വീണ്ടും ഓക്സിജൻ സിലിണ്ടറിലേക്ക് പോവുന്നു. സെൽഫ് കണ്ടെയ്ന്റ് അണ്ടർവാട്ടർ ബ്രീതിംഗ് അപ്പാരറ്റസ് എന്ന വാക്കിൻറെ ചുരുക്ക രൂപമാണ് സ്കൂബ. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കക്കാരായ ക്രിസ്ത്യൻ ജെ. ലാംബർട്ട്സനാണ് ഇത് കണ്ടുപിടിച്ചത്. ശ്വാസം പിടിച്ചുകൊണ്ടോ വെള്ളത്തിനു പുറത്തുനിന്നും കുഴൽ വഴി വായു കൊടുത്തൊ ഉള്ള മുങ്ങലുകൾക്ക് സഞ്ചാര സ്വാതന്ത്ര്യം കുറവായിരിയ്ക്കും. അവലംബം
|
Portal di Ensiklopedia Dunia