സ്മൈലാക്കേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് സ്മൈലാക്കേസീ (Smilacaceae). ഈ സസ്യകുടുംബത്തിൽ 2 (സ്മൈലാക്സും ഹെറ്ററോസ്മൈലാക്സും) ജനുസുകളിലായി ഏകദേശം 315 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെടികളും, വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ. സാധാരണയായി ഇലപൊഴിയും വനങ്ങളിലും നിത്യഹരിത വനങ്ങളിലും ആണ് സാധാരണയായി ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ കണ്ടുവരുന്നത്.[2] കരീലാഞ്ചി, ചീനപ്പാവ് എന്നീ സസ്യങ്ങൾ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. സവിശേഷതകൾഈ കുടുംബത്തിൽ ചെറുചെടികൾ, ചെടികൾ, ബലമുള്ള കാണ്ഡത്തോടുകൂടിയ വള്ളികൾ എന്നിവ ഉൾപ്പെടുന്നു. ചില സ്പീഷിസുകളിൽ അവയുടെ ബലമുള്ള കാണ്ഡങ്ങളിലും ഇലകളിലും അഗ്രഭാഗം വളഞ്ഞുനിൽക്കുന്ന മുള്ളുകൾ കാണപ്പെടാറുണ്ട്. ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ഹസ്തക സിരാവിന്യാസം, ജാലികാസിരാവിന്യാസം എന്നിവ പ്രകടമാണ്. ഇലതണ്ടിനോട് ചേർന്ന് ഒരു ജോടി പ്രതാനങ്ങൾ (tendrils) ഉണ്ടാകാറുണ്ട്. പ്രതാനങ്ങൾ (tendrils) മറ്റു സസ്യങ്ങളിൽ കയറാൻ സസ്യങ്ങളെ സഹായിക്കുന്നു.[3] ഇവയുടെ പൂക്കൾ ഛത്രമഞ്ജരി (umbel) പൂങ്കുലകളായാണ് വിന്യസിച്ചിരിക്കുന്നത്. ഏകലിംഗസ്വഭാവത്തോടുകൂചിയ ഇവയുടെ പൂക്കൾ പത്രകക്ഷങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.[4] ആൺപൂക്കളിൽ സാധാരണയായി വെവ്വേറെ നിൽക്കുന്ന 6 കേസരങ്ങളും വളരെ വിരളം സ്പീഷിസുകളിൽ ഇവയുടെ എണ്ണം 3,9-18 എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. പെൺപൂക്കളിൽ 3 അറകളുള്ള അണ്ഡാശയവുമാണുള്ളത്, വളരെ വിരളം സ്പീഷിസുകളിൽ ഇവയുടെ എണ്ണം ഒന്നാകാറുണ്ട്. [5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Smilacaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Smilacaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia