സ്റ്റൊളോവ് മൌണ്ടൻസ് ദേശീയോദ്യാനം
സ്റ്റൊളോവ് മൌണ്ടൻസ് ദേശീയോദ്യാനം (Polish: Park Narodowy Gór Stołowych), പോളണ്ടിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ സുഡേറ്റ്സ് ശ്രേണിയുടെ ഭാഗമായ സ്റ്റോലോവ് (Góry Stołowe) പർവ്വതനിരകളുടെ പോളിഷ് വിഭാഗം ഉൾപ്പെടുന്നു. ടേബിൽ മൌണ്ടൻസ് എന്നും ഇത് അറിയപ്പെടുന്നു. ചെക് റിപ്പബ്ലിക്കിന്റെ അതിർത്തിക്കടുത്തുള്ള ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലെ ക്ലോഡ്സ്കോ കൗണ്ടിയിലായി, തെക്ക്-പടിഞ്ഞാറൻ പോളണ്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1993 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 63.39 ചതുരശ്ര കിലോമീറ്ററാണ് (24.48 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്നു, ഇതിൽ 57.79 ചതുരശ്ര കിലോമീറ്റർ ഭാഗം വനഭൂമിയാണ്. കർശന സംരക്ഷണത്തിന്റെ പരിധിയിലുള്ള ഭാഗത്തിൻറെ വിസ്തീർണ്ണം 3.76 ച.കി.മീ ആണ്. 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് സ്റ്റോലോവ് പർവ്വതനിരകളുടെ ഭൂപ്രകൃതി രൂപാന്തരം പ്രാപിച്ചതെന്നു കണക്ക കൂട്ടപ്പെടുന്നു. ആയിരക്കണക്കിനു വർഷങ്ങൾ കൊണ്ടുണ്ടായ ദ്രവീകരണത്തിൻറെ ഫലമായാണ് മണ്ണൊലിപ്പ് മൂലമാണ് പർവ്വതനിരകൾക്ക് അസാധാരണമായ രൂപം ലഭിച്ചത്. അവയിൽ രൂപാന്തരം പ്രാപിച്ച എടുത്തു പറയത്തക്കതായ ഏതാനും ശിലകളാണ് ക്വോക്ക് (ഹെൻ), വീൽബ്ലാദ് ("ക്യാമൽ"), ഗ്ലോവാ വീൽകൊലുഡ ("ജയന്റ്സ് ഹെഡ്") എന്നിവ. അവലംബം |
Portal di Ensiklopedia Dunia