സ്റ്റോൺ ടൗൺ
സ്റ്റോൺ ടൌൺ (Mji Mkongwe) (പഴയ നഗരത്തിന് സ്വാഹിലി എന്നും പറയുന്നു) സാൻസിബാർ നഗരത്തിന്റെ പഴയ ഭാഗമാണ്. ടാൻസാനിയയിലെ സാൻസിബറിലെ പ്രധാന നഗരമാണിത്. നഗരത്തിന്റെ പുതിയ ഭാഗത്തിന് 'Ng'ambo' എന്നറിയപ്പെടുന്നു. സാൻസിബാർ ആർക്കിപെലാഗോയിലെ പ്രധാന ദ്വീപായ ഉൻഗജയുടെ പടിഞ്ഞാറൻ തീരത്താണ് സ്റ്റോൺ ടൗൺ സ്ഥിതിചെയ്യുന്നത്. സാൻസിബാർ സുൽത്താനേറ്റിന്റെ മുൻ തലസ്ഥാനവും, സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അഭിവൃദ്ധി പ്രാപിച്ച കേന്ദ്രവും, പത്തൊൻപതാം നൂറ്റാണ്ടിലെ അടിമവ്യാപാരകേന്ദ്രവുമായിരുന്ന ഈ പട്ടണംസ ബ്രിട്ടീഷ് കൈവശത്തിലായിരുന്ന കാലത്ത് സാൻസിബറിലെ ഒരു പ്രധാന നഗരം എന്ന പ്രാധാന്യം കൈവന്നിരുന്നു.[2] ടാൻഗനിക്കയും സാൻസിബറും യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ രൂപവത്കരിക്കാൻ യോജിച്ച സമയത്ത് സാൻസിബാർ അർദ്ധ സ്വയംഭരണ പദവി നിലനിർത്തുകയും. സ്റ്റോണ് ടൌണ് അതിൻറെ പ്രാദേശിക സർക്കാർ സീറ്റായി നിലനിർത്തുകയും ചെയ്തു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില് 2000-ൽ ഈ നഗരത്തെ ഉൾപ്പെടുത്തിയിരുന്നു.[3] തനതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന, സ്റ്റോൺ ടൗൺ ടാൻസാനിയയിലെ സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാനകേന്ദ്രമാണ്. നഗരത്തിലെ സമ്പദ്‍വ്യവസ്ഥയുടെ ഒരു വലിയ ഭാഗം ടൂറിസം സംബന്ധമായ പ്രവർത്തനങ്ങളെ ആശ്രയിച്ചാണ്.[4] ചിത്രശാല
|
Portal di Ensiklopedia Dunia