സ്വയംഭൂനാഥ്![]() നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് സ്വയംഭൂനാഥ്ദേവനാഗരി: स्वयम्भूनाथ). സ്വയംഭൂനാഥ ക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, അനവധി ചെറുക്ഷേത്രങ്ങൾ തുടങിയവ കൂടിച്ചേർന്നതാണ് സ്വയംഭൂനാഥ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാർ മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. വാനരരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്. ബുദ്ധമതസ്തരുടെ പുണ്യതീർത്ഥാടന കേന്ദ്രമായ ഇവിടം യുനെസ്കോയുടെലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പുരാണേതിഹാസങ്ങൾസ്വയം ആവിർഭവിച്ചത് എന്നാണ് സ്വയംഭൂ എന്ന വാക്കിനർത്ഥം.അനാദ്യന്തമായ സ്വയം അസ്‌തിത്വമുള്ള ജ്യോതിയിൽ നിന്നാണ് ഈ പേര് വന്നത്. ഈ ജ്യോതിയിലാണ് പിന്നീട് സ്വയംഭൂനാഥ സ്തൂപം പണിത്തീർത്തത് എന്നാണ് വിശ്വാസം[1] സ്വയംഭൂപുരാണമനുസരിച്ച് ഈ താഴ്വര ഒരുകാലത്ത് അതിബൃഹത്തായ ഒരു തടാകമായിരുന്നു. ചരിത്രംനേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. ഈ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങൾ ഇതിന് തെളിവാണ്.[1] ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിൽ അശോകൻ ഇവിടം സന്ദർശിച്ചിരുന്നു. ഈ കുന്നിൻ മുകളിൽ അന്നദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽകാലത്ത് തകർക്കപ്പെടുകയുണ്ടായി. സ്വയംഭൂനാഥ് ഒരു ബുദ്ധമതകേന്ദ്രമായാണ് കണക്കാക്കുന്നത് എങ്കിലും ഹൈന്ദവർക്കും ഇത് പൂജനീയമായ സ്ഥലമാണ്.പ്രതാപമല്ലൻ തുടങ്ങിയ അനവധി ഹിന്ദു രാജാക്കന്മാർ നാം ഇന്ന് കാണുന്ന സ്വയംഭൂനാഥിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.[2] സ്വയംഭൂനാഥിലെ സ്തൂപം 2010-ൽ പുതുക്കിപ്പണിതിരുന്നു.[3]20 കിലോ സ്വർണ്ണമാണ് സ്തൂപമകുടം പൊതിയുവാൻ ഉപയോഗിച്ചത്.നവീകരികരണ പ്രവർത്തനങ്ങൾ 2008-ലാണ് ആരംഭിച്ചത്.[4] വാസ്തുവിദ്യസ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പ്രതീകാത്മകതസ്തൂപത്തിൻ കീഴിലുള്ള അർധകുംഭകം ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു വ്യക്തി ഇഹലോക ബന്ധനങ്ങളിൽ നിന്ന് മുക്തി നേടുമ്പോൽ അവൻ പരിജ്ഞാനമുള്ളവനും, പരമാനന്ദം അറിയുന്നവനുമായ് തീരുന്നു. സ്തൂപത്തിന്മേൽ ചിത്രീകരിച്ചിരിക്കുന്ന ഭഗവാൻ ബുദ്ധന്റെ കണ്ണുകളിലൂടെയാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.ശ്രീ ബുദ്ധന്റെ കണ്ണുകൾ ജ്ഞാനത്തെയും സഹാനുഭൂതിയെയും സൂചിപ്പിക്കുന്നു. ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia