സൗത്ത് ഒസ്സെഷ്യ
സൗത്ത് ഒസ്സെഷ്യ (/əˈsɛtiə/[3] ə-SET-ee-ə or /ɒˈsiːʃə/[4] o-SEE-shə) അല്ലെങ്കിൽ സ്ഖിൻവാലി റീജിയൺ[nb 1] തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്. പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ യു.എസ്.എസ്.ആറിലെ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്. [5] 1990-ൽ സൗത്ത് ഒസ്സെഷ്യക്കാർ ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.[6] ഇത് 1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന് കാരണമായി.[7] സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.[8] 2008-ലെ യുദ്ധം റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ ഒസ്സെഷ്യൻ സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു. 2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് റഷ്യ, നിക്കരാഗ്വ, വെനസ്വേല, നവൂറു, തുവാലു എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.[9][10][11][12][13] ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ ഷിഡ കാർട്ട്ലി പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.[14] ഇതും കാണുകകുറിപ്പുകൾഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾSouth Ossetia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia