സൗമ്യ വധക്കേസ്
സൗമ്യ എന്ന പെൺകുട്ടി 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസ്[1]. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി[2][3] എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു[4][5]. വിചാരണ/ആരായിരുന്നു ഗോവിന്ദ ചാമിതൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി. [6] [7] തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാൽപ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയിൽ സമർപ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ചത്. കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവച്ചു.[2][8] സുപ്രീം കോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസികുഷന് കഴിഞ്ഞില്ലെന്നു വിധിക്കുകയും അതിനു നൽകിയ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറക്കുകയും ചെയ്തു. എന്നാൽ ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് കീഴ്കോടതി അതിനു നല്കിയ ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും.[3][9][10][11][12] സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രിൽ 28, 2017ൽ കേരള ഗവണ്മെന്റ് നൽകിയ തിരുത്തൽ ഹർജിയും തള്ളിക്കളഞ്ഞു.[13] കള്ളനായി മാറിയ മുൻ സൈനികന്റെ മകൻ; മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ചതോടെ കുത്തഴിഞ്ഞ ബാല്യം; തീവണ്ടി കവർച്ചകളിലൂടെ പനവേൽ ഗ്യാങ്ങിലേക്ക്; കൈപോയത് പെണ്ണുകേസിൽ? പാതി ചത്ത ശരീരത്തെപ്പോലും മാനഭംഗപ്പെടുത്തുന്ന സൈക്കോ; ജയിലിൽ വെച്ചും സ്വവർഗ പീഡനം; ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം
കള്ളനായി മാറിയ സൈനികന്റെ മകൻ †************************---**-*-----********* തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലർക്കും വിശ്വസിക്കാൻ കഴിയില്ല, ഇന്ത്യൻ ആർമിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവ്. ഗോവിന്ദ് സ്വാമിയെന്നാണ് ഇവന്റെ യഥാർത്ഥപേര് എന്നും തമിഴ്മാധ്യമങ്ങൾ ജൻമനാട്ടിൽ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം, അച്ഛൻ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂർവ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികൻ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി! എല്ലാം വിറ്റുതലഞ്ഞതോടെ അവർ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവർ തെരുവുകളിൽ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങൾ പറയുന്നത്. ഒടുവിൽ ഒരു വാഹനാപകടത്തിൽ മരിച്ചു. അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തിൽ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവർ ഇത് തൊഴിലാക്കി. റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം. മാതാപിതാക്കൾ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളിൽ പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനൽ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനിൽ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികൾ. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവർ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങൾ ഗോവിന്ദച്ചാമിയുടെ പിൽക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്. കൗമാരകാലത്തുതന്നെ അയാൾ നിർദയനായ ഒരു ക്രമിനലായി മാറിയിരുന്നു. 20വയസ്സ് ആയപ്പോൾ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തിൽ ഒരു കവർച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂർ, തിരുവള്ളൂർ, താംബരം എന്നിവടങ്ങളിലൊക്കെ അവർ തീവണ്ടിക്കവർച്ചകൾ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം. [14] കൈ പൊയത് ദുരൂഹം.. ഗോവിന്ദച്ചാമിയുടെ ഇടത് കൈപ്പത്തി ജൻമനാ ഇല്ലാത്തതാണോ, കുട്ടിക്കാലത്തോ പിന്നീടോ നഷ്ടപ്പെട്ടതാണോ എന്ന് ഇന്നും വ്യക്തമല്ല. പൊലീസ് റെക്കോർഡുകളിൽ ഈ ഭാഗത്ത് വ്യക്തതയില്ല. ചില ചോദ്യം ചെയ്യലിൽ, കുട്ടിക്കാലത്ത് പടക്കം പൊട്ടിച്ചപ്പോൾ പൊയതാണെന്നും, ചിലതിൽ മുംബൈയിൽവെച്ച് യൗവനത്തിൽ നഷ്ടപ്പെട്ടതാണെന്നുമൊക്കെ ഗോവിന്ദച്ചാമി മാറ്റിമാറ്റി മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും പല കഥകളും പ്രചരിച്ചു. തമിഴ്നാട്ടിൽവെച്ചുണ്ടായ കവർച്ചാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൈ വെട്ടിയതാണെന്നും അങ്ങനെയാണ് ഗോവിന്ദച്ചാമി സഹോദരനെയടക്കം ഉപേക്ഷിച്ച് മുംബൈക്ക് വിട്ടത് എന്നും പറയുന്നു. പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോഴാണ് സഹോദരനെ ഗോവിന്ദച്ചാമി ജയലിൽവെച്ച് കാണുന്നത് എന്നാണ് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാമതൊരാൾ ഗോവിന്ദച്ചാമിയെ വന്നുകണ്ടത് അഡ്വക്കേറ്റ് ആളൂർ ആണെന്നാണ് കോടതി രേഖകൾ. പക്ഷേ കുമുദവും നക്കീരനും പോലുള്ള തമിഴ് മാധ്യമങ്ങൾ മറ്റൊരു കഥയാണ് എഴുതിയത്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗിക ആസക്തിയുള്ള ആളാണെന്ന് പിന്നീട്, ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലും തൊട്ടടുത്ത ചേരികളിലും ഇയാൾ സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കും അടിമയാണ്. അമിതമദ്യപാനവുമുണ്ട്. ഇങ്ങനെയിരിക്കെ സംഘത്തിലെ ഒരാളുടെ ഭാര്യയെ ഗോവിന്ദച്ചാമി ബലാത്സഗം ചെയ്തുവെന്നും അയാൾ കൈ വെട്ടിയതാണെന്നും പറയുന്നു. ഇതിനൊന്നും യാതൊരു സ്ഥിരീകരവുമില്ല. പക്ഷേ സ്ത്രീകളെയും പരുഷൻമാരെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സെക്സ് സൈക്കോയാണ് ഈ ക്രമിനൽ എന്നതിന് യാതൊരു സംശയവുമില്ല. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനിൽ, ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം കൈ പോയതും കൂടിയായതോടെയാണ്, ചാമി തമിഴ്നാട് വിടുന്നത്. അങ്ങനെയാണ് കുറേക്കൂടി സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ മുംബൈയിൽ അയാൾ എത്തിച്ചേരുന്നത്. സൗമ്യകൊലക്കേസിന്റെ കുറ്റപത്രത്തിലും ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്. പനവേൽ ഗ്യാങ്ങിലെത്തുന്നു അസാധാരണമായ ക്രമിനൽ മനസ്സുള്ള സെക്സ് സൈക്കോ എന്നാണ് പല പൊലീസ് റെക്കോർഡുകളിലും ഗോവിന്ദച്ചാമിയെ വശേഷിപ്പിച്ചിട്ടുള്ളത്. അയാളെ സംബന്ധിച്ച് മുംബൈ ഒരു ചാകരയായിരുന്നു. ലഹരിയും സെക്സുമായിരുന്നു അയാളുടെ മുഖ്യ പ്രശ്നം. മുംബൈയിൽ ഇതിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. കച്ചവടക്കാരന്റെയോ യാചകന്റെയോ രൂപത്തിലാണ് ഇയാൾ എത്തുക. അവിടെനിന്ന് ബാഗോ, മാലയോ കൊള്ളയടിക്കുക. രക്ഷപ്പെടുക. ആ കളവ് വിറ്റുകൊടുക്കാൻ പനവേൽ ഗ്യാങ്ങ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധമായ ട്രെയിൻ റോബറി സംഘമുണ്ട്. കിട്ടുന്ന പണത്തിന് മദ്യപിക്കുക, ലഹരിയടിക്കുക, പെണ്ണുപിടിക്കുക.... മറ്റൊരു ചിന്തയും അയാൾക്കില്ല. പാപ പുണ്യങ്ങളെക്കുറിച്ചുള്ള വേവലാതിയില്ല, കുടുംബവും കുട്ടികളുമില്ല. മുംബൈയിലെ പനവേൽ മുതൽ ഇങ്ങ് കേരളംവരെ വ്യാപിച്ചുകിടക്കുന്ന, റെയിൽവേ ഭിക്ഷാടന- മോഷണ സംഘമാണ്, 2005 കാലത്തൊക്കെ പനവേൽ ഗ്യാങ് എന്ന് അറിയപ്പെട്ടിരുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇവരെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നത്. ഒരു ഒറ്റ ബ്ലെയിഡ് മാത്രം കൈയിൽ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വൻ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ്മോഷണവുമൊക്കെ ഇവർ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം മോഡലിൽ ഗുരുക്കൻമ്മാരെവെച്ച് പഠിപ്പിച്ചെടുക്കാറുണ്ട് എന്നാണ് ഡെക്കാൻ ക്രോണിക്കിളിൽവന്ന വാർത്തയിൽ പറയുന്നത്. പിടിക്കപ്പെട്ടാൽ കൂട്ടത്തോടെ മൂത്രവും മലംഒഴിച്ചും അത് വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! ( ഇതേ ടെക്ക്നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലും പ്രയോഗിച്ചത്. മലംവാരി എറിയുന്നതുകൊണ്ട് ജയിൽ ജീവനക്കാർക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാൻ പേടിയായിരുന്നത്രേ. അങ്ങനെയായിരിക്കും അയാൾ ജയിൽ ചാടാനുള്ള തുണിയൊക്കെ ഒളിപ്പിച്ച് വെച്ചത്) മാത്രമല്ല പനവേൽ മാഫിയക്ക് മറ്റൊരു രീതികൂടിയുണ്ട്. പൊലീസ് പിടിച്ചാൽ എല്ലാ നിയമസഹായവും അവർ ഉറപ്പാക്കും. ശരിക്കും ഒരു റോബറി സിൻഡിക്കേറ്റ്. ഈ പനവേൽ മാഫിയ തന്നെയാണ് ലക്ഷങ്ങൾ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറിൽനിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ആളൂർ മരിക്കുന്നതിന് മുമ്പ്, തനിക്ക് ഈ കേസിൽ പണം വന്നത് പനവേലിൽനിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു. സൗമ്യയോട് കാണിച്ച കൊടും ക്രൂരത മുംബൈയിൽനിന്നാണ് ഗോവിന്ദച്ചാമി യാചകന്റെ രൂപത്തിൽ 2011-ൽ കേരളത്തിൽ എത്തുന്നത്. അതും ഇത്തരം ഗ്യാങ്ങുകളുടെ രീതിയാണ്. സ്ഥിരമായി ഒരു മേഖലയിൽ തുടർച്ചയായി കവർച്ച നടന്നാൽ പൊലീസ് വിജിലന്റാവും എന്ന് അവർക്ക് ഉറപ്പുണ്ട്. അതിനാൽ ആവാസ വ്യവസ്ഥ ഇടക്കിടെ മാറ്റും. പണ്ട് സേലത്ത് 'ജയിൽമേറ്റാ'യിരുന്നു ഒരു ക്രിമിനലിനെ, ഗോവിന്ദച്ചാമി ഇടക്ക് കണ്ടിരുന്നു. അയാളാണ് മുംബൈയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പാലക്കാട് -എറണാകുളം ഇരുപതോളം മോഷണങ്ങൾ ഇവർ നടത്തി. സംഭവദിവസം ഷൊർണൂർ പാസഞ്ചറിലും ഈ സുഹൃത്ത് ഉണ്ടായിരുന്നു. അമ്മയെ അന്വേഷിക്കാനെന്ന വ്യാജേനെയാണ് ഗോവിന്ദച്ചാമി കംപാർട്ട്മെന്റിൽ നിരീക്ഷണം നടത്തുക. തുടർന്ന് ഒത്തുകിട്ടിയാൽ കവർച്ച നടത്തി ഞൊടിയിടയിൽ രക്ഷപ്പെടും. 2011 ഫ്രെബുവരി ഒന്ന് സൗമയുടെ കൊലയറിഞ്ഞ് കേരളം നടുങ്ങി. 23കാരിയായ സൗമ്യയെ വളള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ചാണ് ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിടുന്നത്. അന്ന് ഷൊർണൂർ പാസഞ്ചറിന്റെ ലേഡീസ് കമ്പാർട്ട്മെന്റ് വിജനമായിരുന്നു. പിന്നാലെ ചാടിയിറങ്ങിയ ഗോവിന്ദച്ചാമി, പാളത്തിൽ പരുക്കേറ്റ്, മൃതപ്രായയായ യുവതിയെ എടുത്തുകൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. അർധപ്രാണനായ, ദേഹമാസകലം ചോരയൊലിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒരു സെക്സ് മാനിയാക്കിന് അല്ലാതെ കഴിയുമോ. ബോധം പുർണ്ണമായും നശിച്ചിട്ടില്ലാത്ത സൗമ്യ, പ്രതിരോധിച്ചപ്പോൾ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചാണ് ഈ മനുഷ്യമൃഗം ഉപദ്രവിച്ചത്. യുവതിയുടെ പക്കൽ നിന്ന് വെറും 70 രൂപയും, ഒരു സാധാരണ മൊബൈൽ ഫോണുമാണ് ഈ നരാധമന് ലഭിച്ചത്. സൗമ്യയുടെ പ്രതികൾക്കായി പൊലീസ് നാടുമുഴുവൻ ഓടുമ്പോൾ, ഒലവക്കോട്ടെ ആർപിഎഫിന്റെ ലോക്കപ്പിൽ സുഖമായി ഉറങ്ങുകയായിരുന്നു ഗോവിന്ദച്ചാമി. ചെന്നൈ മെയിലിൽ ടിക്കറ്റില്ലാതെ വന്ന ഇയാളെ പിച്ചക്കാരനാണെന്നാണ് ആർപിഎഫ് കരുതിയത്. ഒരു കൈപ്പത്തി ഇല്ലാത്തതും വലിയ രീതിയിൽ ഗോവിന്ദച്ചാമിക്ക് ഗുണം ചെയ്തു. അതുവെച്ചാണ് അയാൾ സഹതാപം നേടുന്നത്. സൗമ്യയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതുകണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ അയാൾ നാട്ടുകാരുടെ കൈയിൽ പെട്ടു. അപ്പോൾ ഈ ഒറ്റക്കൈ കാട്ടിയും ദൈന്യത അനുഭവിച്ചുമാണ് അയാൾ രക്ഷപ്പെട്ടത്. ( ഇപ്പോൾ ഇതേ ഒറ്റക്കെയുമായി അയാൾ ജയിൽ ചാടുന്നു) അവിടെന്ന് ബസിൽ തൃശൂർക്കും പിന്നെ പാലക്കാട്ടേക്കും പോയ ചാമി, കാര്യമറിയാതെ ആർ പിഎഫിന്റെ വലയിൽ പെടുകയായിരുന്നു. പിടിയിലാവുമ്പോൾ 30 വയസ്സുമാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രായം. മതം മാറി ചാർളിയായോ? ഗോവിന്ദച്ചാമി ക്രിസ്തുമതത്തിലേക്ക് മതം മാറിയോ എന്ന കാര്യത്തിലും തെളിവുകൾ ഇല്ല. പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ ഇയാൾ പറഞ്ഞിരുന്ന പേര് ചാർളി തോമസ് എന്നായിരുന്നു. അങ്ങനെയായിരുന്നു ആദ്യം വാർത്തകൾ വന്നതും. തമിഴ്നാട് പൊലീസ് റെക്കോർഡ് പ്രകാരം, ഇയാൾ പലപേരുകളിലായിരുന്നു അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകളൾ.... ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാർളി തോമസ് എന്ന ക്രിസ്ത്യൻ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്. പൊലീസ് അന്വേഷണത്തിൽ ഇത് കള്ളപ്പേരാണെന്ന് തെളിഞ്ഞതോടെയാണ് മാദ്ധ്യമങ്ങൾ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഈ പേരാണ് ഉപയോഗിച്ചത്. സുപ്രീം കോടതി വിധിയിൽ ഗോവിന്ദസ്വാമി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഇതാണ് അയാളുടെ ശരിക്കമുള്ള പേര് എന്ന് തമിഴ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് മതംമാറ്റത്തിന്റെയും, അഗതികൾക്കും ഭിക്ഷക്കാർക്കും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ആകാശപ്പറവകളുടെ ഇടപെടലും വിവാദമാവുന്നത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീൽ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് തേജസ് പത്രം ആകാശപ്പറവകളിലേക്കാണ് വിരൽ ചൂണ്ടിയത്. സൗമ്യ കൊല്ലപ്പെട്ട സമയത്ത് ജന്മഭൂമി പത്രവും ഇതേ ആരോപണം ഉന്നയിച്ചുരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആകാശപ്പറവകൾക്കും, ഫാദർ ജോർജ്ജ് കുറ്റിക്കലുമൊന്നും ഗോവിന്ദച്ചാമിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാൻ വേണ്ടി ഇവർ വന്നു കണ്ടുവെന്നും വാർത്തകൾ വന്നു. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് സുമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷൊർണ്ണൂരിലെ സൗമ്യയുടെ വീട്ടിലെത്തി, ആകാശപ്പറവയുടെ പ്രവർത്തകർ നൽകിയ പുസ്തകത്തിന്റെ എഡിറ്റോറിയലിൽ പറഞ്ഞ വാക്ക് അടർത്തിയെടുത്താണ് കഥകൾക്ക് നിറം പകർന്നത്. 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല, നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന ചോദ്യം വായനക്കാരോടും സമൂഹത്തോടുമായി ആ എഡിറ്റോറിയലിൽ ഉന്നയിചിരുന്നു. ഇത് ഗോവിന്ദച്ചാമിക്ക് വേണ്ടി സൗമ്യയെ സ്വാധീനിക്കാനാണെന്നും അക്കാലത് ജന്മഭൂമി എഴുതി. പിന്നാലെ ഈ വാദം മാദ്ധ്യമം ദിനപത്രവും തേജസും ഏറ്റുപിടിച്ചു. ഇതേതുടർന്ന് ഈ വിഷയത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും അതിൽ ദുരൂഹമായി ഒന്നും കണ്ടില്ല. ജയിലിൽവെച്ചുപോലും ക്രിസ്തുമതത്തിന്റെതായ എന്തെങ്കിലും ആരാധനാ രീതികൾ ഗോവിന്ദച്ചാമി പിന്തുടർന്നിട്ടില്ല. തീർത്തും സെക്സ് സൈക്കോ? അപ്പോൾ പിന്നെ ആരാണ്, ഗോവിന്ദച്ചാമിക്കുവേണ്ടി ഇത്രയും പണം മുടക്കി കേസ് നടത്തുന്നത് എന്ന ചോദ്യത്തിന് പനവേലിൽനിന്നുള്ളവർ എന്നാണ് അഡ്വ ആളുർ നൽകിയത്. ഭിക്ഷക്കാരനായ ഗോവിന്ദച്ചാമി കേസ് നടത്താൻ വേണ്ടി ചെലവാക്കിയത് 15 ലക്ഷം രൂപയിൽ അധികമാണ്. മൂന്ന് ഘട്ടങ്ങളിലായി അഞ്ചുലക്ഷം രൂപ താൻ കൈപ്പറ്റിയെന്ന് ആളുർ സമ്മതിച്ചിട്ടുണ്ട്. അപ്പോൾ എത്ര സംഘടിതവും സുശക്തവുമാണ് ഇന്ത്യയിലെ റോബറി മാഫിയ എന്നോർക്കണം. ട്രെയിനിൽ മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമിയെന്നാണ് തന്റെ സംശയമെന്നും ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിൽ ആളൂർ തുറന്നടിക്കുന്നുണ്ട്. നേരത്തെയും പൻവേൽ ഗ്രൂപ്പിന്റെ കേസിൽ താൻ ഹാജരായിരുന്നുവെന്നും ആളുർ പറഞ്ഞിരുന്നു. എന്നാൽ ആളൂർ കാശുവാങ്ങിയതിന് കാര്യമുണ്ടായി. കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. ഇതിനിതിരെ ഗോവിന്ദച്ചാമി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകി. ഹൈക്കോടതി ശിക്ഷ ശരിവച്ചപ്പോൾ, കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വർഷത്തെ തടവായി സുപ്രീം കോടതി കുറച്ചു. ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കോടതിയിൽ കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം. ഈ വിധിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഇത്രയും ഭീകരനായ ഒരു ക്രിമിനൽ സമൂഹ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ഇപ്പോൾ അത് ശരിയാവുകയാണ്. ജയിലിലും വൻ പ്രശ്നമാണ് ഗോവിന്ദച്ചാമി സൃഷ്ടിച്ചത്. ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തി.എല്ലാം ദിവസും ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് അടിയുണ്ടാക്കി. സെല്ലിനുള്ളിലെ സിസിടിവി തല്ലിത്തകർത്തു. ജയിൽ ജീവനക്കാർക്കുനേരെ മലമെറിഞ്ഞു. ഈ അക്രമത്തിന്റെ പേരിൽ കണ്ണുർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് വിധിച്ചു. നേരത്തെ ഇയാൾ മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീർത്ത് ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയതിനുശേഷമാണ് സ്വയം മനോരോഗിയായി അഭിനയിക്കുന്നത് നിർത്തിയത്. നേരത്തെ ഒരു സഹതടവുകാരനെ ഇയാൾ സ്വവർഗരതിക്ക് വിധേയനാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു! പക്ഷേ ഇത് പുറം ലോകം അറിഞ്ഞില്ല. സെക്സാണ് ഗോവിന്ദച്ചാമിയുടെ ഏറ്റവും വലിയ പ്രശ്നമെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ കൺമുന്നിൽ വരുന്ന ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് ചാമി. ഇപ്പോൾ ജയിൽ ചാടിയ വഴിയിൽ ആരെയും ഒത്ത് കിട്ടാഞ്ഞത് ഭാഗ്യം! വാൽക്കഷ്ണം: വെറും ഒരു ഒറ്റക്കയ്യനാണ് ഇത്രയും വലിയ സെൻട്രൽ ജയിൽ ചാടിയിരിക്കുന്നത്. ഈ ബുദ്ധിയൊക്കെ നല്ല രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ, എന്താകുമായിരുന്നു ഈ നാടിന്റെ അവസ്ഥ! ജയിൽ രക്ഷപ്പെടലും പുനർപിടികരണവും (2025)നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.ഉപ്പ് ഉപയോഗിച്ച് സെല്ലിലെ കമ്പി തുരുമ്പ് എടുപ്പിച്ചെന്നും ഒന്നര മാസത്തെ ആസൂത്രണത്തിന് ഒടുവിൽ ആണ് ജയിൽ ചാടിയത് എന്നും ചോദ്യം ചെയ്യലിൽ ഗോവിന്ദ ചാമി സമ്മതിച്ചു. 2025 ജൂലൈ 25-ന് ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്ന ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടു, പത്താം ബ്ലോക്കിലെ സെല്ലിലെ ഇരുമ്പ് കമ്പികൾ താൻ നിർമ്മിച്ച ഉപകരണം ഉപയോഗിച്ച് മുറിച്ച് പുറത്തേക്ക് കടന്നു. ആയിരത്തിലധികം തടവുകാർ കഴിയുന്ന ഈ അതിസുരക്ഷാ ജയിലിൽ നിന്ന് അദ്ദേഹം പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പകർത്തപ്പെട്ടിട്ടുണ്ട്, രാവിലെ സെൽ പരിശോധനയ്ക്കിടെയാണ് രക്ഷപ്പെട്ടത് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പോലീസ് മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.[15] [16] = 10.50 am 25-07-25 ഈ സമയം ഗോവിന്ദച്ചാമിയെ കേരള പോലീസ് അതി സാഹസികമായി ജയിലിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റിൽ നിന്നും അത് സാഹസികമായി പിടികൂടി. അവലംബം
|
Portal di Ensiklopedia Dunia