ഹരിപ്രിയ
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഹരിപ്രിയ. ഇവരുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. വർണ്ണക്കാഴ്ചകൾ (2000), രസികൻ (2004), തിരുവമ്പാടി തമ്പാൻ (2012) എന്നീ മലയാള ചലച്ചിത്രങ്ങളിൽ നായികയായിരുന്നു.[2] ആദ്യകാല ജീവിതംബെംഗളൂരുവിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഹരിപ്രിയ ജനിച്ചത്. പഠിച്ചതും വളർന്നതും ചിക്കബല്ലപുരത്താണ്.[3] സ്കൂൾ പഠനത്തിനു ശേഷം ചിക്കബല്ലപുരത്തു തന്നെ ഭരതനാട്യം അഭ്യസിക്കുവാൻ തുടങ്ങി. പിന്നീട് ഹരിപ്രിയയും കുടുംബവും ബെംഗളൂരുവിലേക്കു താമസം മാറി. ബെംഗളൂരുവിലെ വിദ്യാ മന്ദിർ കോളേജിലെ ബിരുദപഠനം പൂർത്തിയാക്കിയ ഹരിപ്രിയ അഭിനയരംഗത്തേക്കു പ്രവേശിക്കുകയായിരുന്നു.[3][4] ചലച്ചിത്ര ജീവിതംപന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹരിപ്രിയ വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. അക്കാലത്താണ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഹരിപ്രിയയെ തേടിയെത്തുന്നത്. ബഡി എന്ന തുളു ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള അവസരമാണ് ആദ്യമായി ലഭിക്കുന്നത്. ഇതിന്റെ ചർച്ചകൾക്കായി ചിത്രത്തിന്റെ സംവിധായകൻ റിച്ചാർഡ് കാസ്റ്റലിനോ ഹരിപ്രിയയെ സമീപിച്ചു.[5][6] ഹരിപ്രിയ നായികയായ ഈ ചിത്രം 2007-ൽ പുറത്തിങ്ങി. 2008-ൽ പുറത്തിറങ്ങിയ മനസ്സുകുള്ളൈ മധു മധുര ആണ് ഹരിപ്രിയ അഭിനയിച്ച ആദ്യത്തെ കന്നഡ ചലച്ചിത്രം. കല്ലറ സന്തെ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യചലച്ചിത്രത്തിലെ ഹരിപ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച കന്നഡ ചലച്ചിത്ര നടിക്കുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചു. അതിനുശേഷം ഹരിപ്രിയ അഭിനയിച്ച ചെളുവയെ നിന്നെ നൊടലു എന്ന ചിത്രവും മികച്ച നിരൂപകശ്രദ്ധ നേടിയിരുന്നു.[7][8] ഈ ചിത്രങ്ങളുടെ വിജയത്തോടെ ഹരിപ്രിയ കന്നഡ സിനിമാലോകത്തെ അറിയപ്പെടുന്ന നടിമാരിലൊരാളായി മാറി.[9] 2010-ൽ പുറത്തിറങ്ങിയ കനകവേൽ കാക്ക എന്ന ചിത്രത്തിലൂടെ തമിഴിലും ഭൂമികാ ചൗളയുടെ പ്രഥമ നിർമ്മാണ സംരംഭമായ തകിട തകിട എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഹരിപ്രിയ അഭിനയിച്ചിരുന്നു.[10] തകിട തകിട എന്ന ചിത്രം ശരാശരി വിജയം നേടുകയുണ്ടായി.[11] തമിഴിലും തെലുങ്കിലും പ്രശസ്തയായതോടെ ഹരിപ്രിയയെ തേടി നിരവധി അവസരങ്ങളെത്തി. ചേരൻ സംവിധാനം ചെയ്ത മുറൻ എന്ന തമിഴ് ചിത്രത്തിലും പിള്ള സമീന്ദാർ എന്ന തെലുങ്കുചിത്രത്തിലും അഭിനയിച്ചു.[12] 2008-ൽ നിർമ്മിച്ച മുഖ്യമന്ത്രി ഐ ലവ് യൂ എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.[13] ദിലീപ് നായകനായ വർണ്ണക്കാഴ്ചകൾ (2000) എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു. 2004-ൽ വീണ്ടും ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഹരിപ്രിയ അവതരിപ്പിച്ച 'കരിഷ്മ മേനോൻ' എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.[14] 2012-ൽ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാൻ എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചു.[15] ഹരിപ്രിയയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമായ അബ്ബായി ക്ലാസ് അമ്മായി മാസിൽ ഇവർ ഒരു അഭിസാരികയായി അഭിനയിച്ചു.[16][17] കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം ഉഗ്രം എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ ഹരിപ്രിയയുടെ സ്വാഭാവികാഭിനയം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.[18] ചിത്രം മികച്ച സാമ്പത്തികവിജയം നേടി.[19] ഉഗ്രം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം റാണ, റിക്കി, ബുള്ളറ്റ് ബാസ്യ, രണതന്ത്ര, ഗലാട്ട എന്നീ കന്നഡ ചിത്രങ്ങളിലും ഹരിപ്രിയ അഭിനയിച്ചു.[20][21][19] റിക്കിയിൽ ഒരു നക്സലൈറ്റിന്റെ വേഷമാണ് ചെയ്തത്.[22][23][24] തുടർന്ന് വാരായോ വെണ്ണിലവേ എന്ന തമിഴ് ചിത്രത്തിലും[25] ഈ വർഷം സാക്ഷിക എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.[26] അനന്തഭദ്രം എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭദ്രാസനം എന്ന ചിത്രത്തിൽ ഹരിപ്രിയ ഒരു എയർ ഹോസ്റ്റസായി അഭിനയിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.[27] ചലച്ചിത്രങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia