ഹാരി കെയ്ൻ
ഹാരി എഡ്വേർഡ് കെയ്ൻ (ജനനം: 28 ജൂലൈ 1993) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ, ഇംഗ്ലീഷ് ദേശീയ ടീം എന്നിവയ്ക്കു വേണ്ടി സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്നു. 2011 ഓഗസ്റ്റ് 25ന് യുവേഫ യൂറോപ്പ ലീഗിൽ സ്കോട്ടിഷ് ക്ലബ് ഹാർട്ട്സിനെതിരെ നടന്ന മത്സരത്തിൽ ടോട്ടനത്തിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങി. ടോട്ടനത്തിന്റെ ആദ്യ ടീമിൽ ഇടം നേടുന്നതിന് മുൻപ് ലെയ്റ്റൺ ഓറിയന്റ്, മിൽവാൾ, ലെസ്റ്റർ സിറ്റി, നോർവിച്ച് സിറ്റി തുടങ്ങിയ ടീമുകൾക്ക് വേണ്ടി വായ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. 2014-15 സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ നിരയിൽ സ്ഥാനം നേടിയ കെയ്ൻ ആ സീസണിൽ 31 ഗോളുകൾ നേടുകയും പിഎഫ്എ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015-16, 2016-17 പ്രീമിയർ ലീഗ് സീസണുകളിലും കെയ്ൻ ടോപ്പ് സ്കോറർ സ്ഥാനം നേടുകയും രണ്ട് തവണയും ടോട്ടൻഹാമിന് യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. ആറു തവണ കെയ്നിനെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ടോട്ടൻഹാമിനു വേണ്ടി 100 ഗോളുകൾ നേടിയ കെയ്ൻ, ഇപ്പോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒമ്പതാമത്തെ കളിക്കാരനാണ്. അന്താരാഷ്ട്ര തലത്തിൽ, അണ്ടർ-17, അണ്ടർ-19, അണ്ടർ-20, അണ്ടർ-21 ടീമുകൾക്കു വേണ്ടി ഇംഗ്ലണ്ടിനെ അദ്ദേഹം പ്രതിനിധീകരിച്ചു. 2015 മാർച്ച് 27 ന് തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുകയും യുവേഫ യൂറോ 2016നുള്ള ടീമിൽ ഇടം നേടുകയും ചെയ്തു. 2017ൽ ദ ഗാർഡിയൻ പത്രം അദ്ദേഹത്തെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനായി തെരഞ്ഞെടുത്തു. കരിയർ സ്ഥിതിവിവരകണക്ക്ക്ലബ്ബ്
അന്താരാഷ്ട്ര മത്സരം
അന്താരാഷ്ട്ര ഗോളുകൾ
വ്യക്തിഗത നേട്ടങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia