ഹൂദ് നബിഖുർആനിൽ പേർ പരാമർശിക്കപ്പെട്ട ഒരു പ്രവാചകൻ. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെട്ടത്. ഖുർ ആനിലെ ഹൂദ് എന്ന അദ്ധ്യായത്തിന്റെ നാമം ഇദ്ദേഹത്തിൻറെ പേരിലാണ്. ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഒമാനിൽ ഉൾപെട്ട ഷിദ്രിൽ മണ്മറഞ്ഞുപോയതും 1992 ൽ ഉത്ഘനന ഗവേഷണത്തിലൂടെ മണൽ കൂനകൾ മാറ്റിയപ്പോൾ കണ്ടെത്തിയതുമായ ഉബാർ എന്ന പ്രദേശമാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദ് സമുദായം വസിച്ചിരുന്ന സ്ഥലം. ഒമാനിലെ സലാലയിൽനിന്ന് 172 കിലോമീറ്റർ മരുഭൂമിയിലൂടെ സംഞ്ചരിച്ചാൽ ഉബാറിലെത്താം . ഖുർആനിൽ നിന്ന്വി.ഖു ഹൂദ് നബിയെ കുറിച്ചു വിവരിക്കുന്ന സൂറത്താണ് സൂറത്തുൽ ഹൂദ് 11:50. കുന്ത്രിക്ക മരം സമൃദ്ധമായിവളർന്നിരുന്ന ഇവിടെ ഇതിന്റെ കറ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും നിർമ്മിക്കാൻ കയറ്റുമതി ചെയ്ത് സമ്പദ്സമൃദ്ധിയിലേക്ക് വളർന്നപ്പോൾ സത്യ നിഷേധികളായി മാറി. നിഷേധം തുടർന്നപ്പോൾ ഹൂദ് നബി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി.ഹൂദ് നബിയെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയ ശേഷം അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു.വി.ഖു 69:6,7 തുടർച്ചയായ ഏഴു രാത്രിയും എട്ടു പകലും നീണ്ടു നിന്ന അത്യുഗ്രഹമായ കൊടുങ്കാറ്റ് കൊണ്ടായിരിന്നു അത്. തീർത്തും ശൂന്യമായ മരുഭൂമിയാണ് ഉബാറിനു ചുറ്റും.അന്നത്തെ കൊടുങ്കാറ്റിനെ തുടർന്ന് മണൽ മൂടുപ്പോയ വാസ സ്ഥലങ്ങളിൽ നിന്ന് ചിലത് മാത്രമെ കണ്ടെത്തിയിട്ടുള്ളൂ. ഹദീഥിൽ നിന്ന് |
Portal di Ensiklopedia Dunia