ഹെലിക്കോണിയ
![]() ഹെലിക്കോണിയേസീ സസ്യകുടുംബത്തിലെ ഏക ജനുസാണ് ഹെലിക്കോണിയ (Heliconia). അറിയപ്പെടുന്ന 194 സ്പീഷിസുകളിൽ മിക്കവയും അമേരിക്കൻ വൻകരകളിലെ തദ്ദേശവാസികളാണ്. ഇത് പുഷ്പാലങ്കാരങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ പ്രാദേശികമായി ഇതിനെ പൂവാഴ, തോട്ടവാഴ എന്നൊക്കെ വിളിക്കുന്നു. ഘടനഏകദേശം 1-2 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. ഇതിന്റെ തണ്ടുകൾ വാഴപ്പോളയുടെ രൂപത്തിലാണുള്ളത്. തണ്ടുകൾ പച്ച നിറത്തിലുള്ളതും പോളകൾ കൊണ്ട് മൂടിയതുമായിരിക്കും. പോളകളൂടെ അഗ്രഭാഗത്തായി ഒറ്റയില കാണപ്പെടുന്നു. ഇലകൾക്കും വാഴയിലയുടെ ആകൃതിയാണുള്ളത്. ചില ജനുസ്സുകളിൽ വാഴയുടെ കൂമ്പ് പോലെ പൂങ്കുലയും വളഞ്ഞ താഴേക്കാണ് കാണപ്പെടുന്നത്. അതിനാലായിരിക്കണം ഇതിനെ പൂവാഴ എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് കരുതുന്നു.. പൂക്കൾക്ക് സാധാരണയായി ചുവപ്പ് നിറവും അരികുകളിൽ പച്ച നിറം ചേർന്ന മഞ്ഞ നിറവും മായിരിക്കും. അത് സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. ചിത്ര സഞ്ചയംവിവധ തരം ഹെലിക്കോണിയ
പുറംകണ്ണികൾHeliconia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia