യു.എൻ.ന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പദവി അലങ്കരിക്കുന്ന യുനൈറ്റഡ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധിപതിയാണു് ഹെലൻ ക്ലാർക്ക്. ജനനം 1950 ഫെബ്രുവരരി 26. ഹെലൻ ക്ലാർക്ക് ന്യൂസിലാൻഡിന്റെ 37 മത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള വനിതാ പ്രധാനമന്ത്രി കൂടിയാണു്. 2009 മുതൽ ഹെലൻ ക്ലാർക്ക് യുനൈറ്റഡ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധികാരിയായി പ്രവർത്തിയ്ക്കുന്നു.
ക്ലാർക്ക് ഓക്ക്‌ലാന്റ് യൂണിവേഴ്സിറ്റിയിൽ നിന്നു 1974 ൽ ബുരുദം നേടി ന്യൂസിലാൻഡിലെ ലേബർപാർട്ടിയിൽ യുവത്വത്തിൽ തന്നെ പ്രവർത്തനം തുടങ്ങി. സർവ്വകലാശാലയിൽ 1970 മുമ്പേ ജൂനിയർ ലക്ചറായി ജോലിചെയ്യവേ ക്ലാർക്ക് പ്രാദേശിക രാഷ്ട്രീയ പരവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ആകാലയളവിൽ ഒരു സ്ഥാനത്തേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. 1975 ൽ അദ്ദേഹം പൈക്കോ യിൽ ലേബർ ഇൻ റൂറലിൽ രണ്ടാം സ്ഥാനത്ത് വരെ എത്തിയിരുന്നു.