അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഹെന്റി വിൽസൺ - Henry Wilson (born Jeremiah Jones Colbath.മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് നിന്നും 1855 മുതൽ 1873 വരെ സെനറ്റ് അംഗമായിരുന്നു.
അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മുൻപ് സജീവ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനായിരുന്നു.
1848ൽ ഫ്രീ സോയിൽ പാർട്ടി രൂപീകരിച്ചു. 1852ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ അതിനു മുൻപും പാർട്ടി അധ്യക്ഷനായിരുന്നു. അടിമത്ത വിരുദ്ധ മുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു.
1850കളുടെ മധ്യത്തിൽ ഫ്രീ സോയിൽ പാർട്ടി വിരിച്ചുവിട്ടു, വിൽസൺ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു.
ആദ്യകാല ജീവിതം
1812 ഫെബ്രുവരി 16ന് ന്യു ഹാംപ്‌ഷൈറിലെ ഫാർമിങ്ടണിൽ ജനിച്ചു.[1]
ജെറിമിയ ജോൺസ് കോൾബാത്ത് എന്നായിരുന്നു ജനന സമയത്തെ പേര്. ഈ പേര് അദ്ദേഹം തന്നെ പിന്നീട് മാറ്റുകയായിരുന്നു[2]. ജെഡ്, ജെറി എന്നീ വിളിപ്പേരുകളുണ്ടായിരുന്നു ഇദ്ദേഹത്തിന്, ഈ പേര് വിൽസൺ ഇഷ്ടമായിരുന്നില്ലെന്നും അതിനാലാണ് അദ്ദേഹം പേര് മാറ്റിയതെന്നുമാണ് ഒരു നിഗമനം.[3][4]
21ആം വയസ്സിലാണ് ഔദ്യോഗികമായി പേര് മാറ്റം നടന്നത്. [5]
അവലംബം
↑Haynes 1936, p. 322. sfn error: no target: CITEREFHaynes_1936 (help)
↑McKay 1971, p. 11. sfn error: no target: CITEREFMcKay_1971 (help)
↑Myers 2005, p. 8. sfn error: no target: CITEREFMyers_2005 (help)
↑Abbott 1965, p. 8. sfn error: no target: CITEREFAbbott_1965 (help)
↑Scales 1914, p. 501. sfn error: no target: CITEREFScales_1914 (help)