ഹൈ ഡെഫനിഷൻ ഡിവിഡി
![]() ഹൈ ഡെഫനിഷൻ വീഡിയോയും ഡാറ്റയും സംഭരിക്കാനുള്ള ഒരു ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റാണ് എച്ച്ഡി ഡിവിഡി. ഡി.വി.ഡി. കൾക്ക് നൽകുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കിൽ[1] ഹൈ ഡെഫനിഷൻ ഡിവിഡിയുടേത് സിംഗിൾ ലേയർ ഡിസ്കിന് 15 ജി.ബി യും ഡബിൾ ലെയർ ഡിസ്കിന് 30 ജി.ബി യും കപ്പാസിറ്റിയുണ്ട്. പ്രധാനമായും തോഷിബയുടെ പിന്തുണയോടെ, എച്ച്ഡി ഡിവിഡി സാധാരണ ഡിവിഡി ഫോർമാറ്റിന്റെ പിൻഗാമിയായി വിഭാവനം ചെയ്യപ്പെട്ടു.[2][3][4][5][6] 2008 ഫെബ്രുവരി 19-ന്, എതിരാളിയായ ബ്ലൂ-റേയുമായി നീണ്ട ഫോർമാറ്റ് വാറിന് ശേഷം, തോഷിബ ഫോർമാറ്റ് ഉപേക്ഷിച്ചു,[7] ഇനി എച്ച്ഡി ഡിവിഡി പ്ലെയറുകളും ഡ്രൈവുകളും നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ചു. എച്ച്‌ഡി ഡിവിഡി പ്രൊമോഷൻ ഗ്രൂപ്പ് 2008 മാർച്ച് 28-ന് പിരിച്ചുവിട്ടു.[8] എച്ച്ഡി ഡിവിഡി ഫിസിക്കൽ ഡിസ്ക് സ്പെസിഫിക്കേഷനുകൾ (പക്ഷേ കോഡെക്കുകൾ അല്ല) ചൈന ബ്ലൂ ഹൈ-ഡെഫനിഷൻ ഡിസ്കിന്റെ (CBHD) അടിസ്ഥാനമായി ഉപയോഗിച്ചിരുന്നു, മുമ്പ് സിഎച്ച്-ഡിവിഡി(CH-DVD)എന്ന് വിളിച്ചിരുന്നു. 3× ഡിവിഡിയും എച്ച്‌ഡി ആർഇസിയും ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ചെറിയ തരംഗദൈർഘ്യമുള്ള നീല ലേസർ ഉപയോഗിച്ചതിനാൽ, എച്ച്ഡി ഡിവിഡി അതിന്റെ മുൻഗാമിയേക്കാൾ 3.2 മടങ്ങ് ഡാറ്റ സംഭരിച്ചുവെക്കാനുള്ള ശേഷിയുണ്ട് (പരമാവധി കപ്പാസിറ്റി: ഒരു ലെയറിന് 4.7 ജിബിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലെയറിന് 15 ജിബി). ചരിത്രം
1990-കളുടെ അവസാനത്തിൽ, വാണിജ്യ എച്ച്ഡിടിവി(HDTV) സെറ്റുകൾ ഒരു വലിയ വിപണിയിൽ പ്രവേശിക്കാൻ തുടങ്ങി, എന്നാൽ എച്ച്ഡി ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിനോ പ്ലേ ബാക്ക് ചെയ്യുന്നതിനോ വിലകുറഞ്ഞ പ്ലേയറുകൾ ഇല്ലായിരുന്നു. ജെവിസി(JVC)-യുടെ ഡി-വിഎച്ച്എസ്(D-VHS), സോണിയുടെ എച്ച്ഡിക്യാം(HDCAM) ഫോർമാറ്റുകൾക്ക് അത്രയും ഡാറ്റ സംഭരിക്കാനാകും, പക്ഷേ അവ ജനപ്രിയമോ അറിയപ്പെടുന്നതോ ആയിരുന്നില്ല.[9]തരംഗദൈർഘ്യം കുറഞ്ഞ ലേസർ ഉപയോഗിക്കുന്നത് ഉയർന്ന സാന്ദ്രതയുള്ള ഒപ്റ്റിക്കൽ സ്റ്റോറേജ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഷൂജി നകാമുറ നീല ലേസർ ഡയോഡുകൾ കണ്ടുപിടിച്ചു, എന്നാൽ ഒരു നീണ്ട പേറ്റന്റ് വ്യവഹാരം മൂലം വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനിടയാക്കി.[10] സാങ്കേതിക വിവരണംഡിസ്ക് ഘടന
റെക്കോർഡിങ്ങ് വേഗത
ഫയൽ സിസ്റ്റങ്ങൾഓഡിയോവീഡിയോഡിജിറ്റൽ റൈറ്റ്സ് മാനേജ്മെൻറ്ഫോർമാറ്റുകൾHD DVD-R / -RW / -RAM
അവലംബം
|
Portal di Ensiklopedia Dunia