ഹർഭജൻ സിങ്
ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ് ⓘ (പഞ്ചാബി: ਹਰਭਜਨ ਸਿੰਘ, ജനനം: 3 ജൂലൈ 1980 ജലന്ധർ, പഞ്ചാബ്, ഇന്ത്യ). 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ![]() സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ അനിൽ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ദ ടർബനേറ്റർ എന്നാണ് വിശേഷിപ്പിക്കാറ്. അവലംബം |
Portal di Ensiklopedia Dunia