(357439) 2004 ബിഎൽ86
2015 ജനുവരി 26൹ ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഒരു ലഘുഗ്രഹമാണ് (357439) 2004 BL86. 440 മീറ്റർ മുതൽ ഒരു കി.മീറ്റർ വരെയായിരിക്കാം ഇതിന്റെ വ്യാസം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 1,20,000 കി.മീറ്റർ അകലെ കൂടിയാണ് ഇത് കടന്നുപോകുന്നത്.[1][5] ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 3.1 മടങ്ങാണ്. 2004 ജനുവരി 30൹ ലിനിയർ ആണ് ഈ ലഘുഗ്രഹത്തെ കണ്ടെത്തിയത്.[2] 2015 ജനുവരി 27ന് ഈ ലഘുഗ്രഹം ഖഗോള മദ്ധ്യരേഖയുടെ സമീപത്ത് കാണപ്പെടും. അപ്പോൾ ഇതിന്റെ കാന്തിമാനം 9 ആയിരിക്കും.[6] 2015 ജനുവരി 27നാണ് ഇതിനെ സൂര്യന്റെ ഓപ്പോസിഷനിൽ കാണപ്പെടുക.[6] ഗോൾഡ് സ്റ്റോൺ ഡീപ് സ്പെയ്സ് നെറ്റ്‌വർക്ക് ഇതിനെ ജനുവരിയിൽ നിരീക്ഷണത്തിനു വിധേയമാക്കും.[7] അടുത്ത 200 വർഷത്തേക്ക് ഈ ലഘുഗ്രഹം ഭൂമിയോട് ഇത്രയും അടുത്ത് എത്താൻ സാദ്ധ്യതയില്ല. ഇനി ഇത്രയും വലിപ്പമുള്ള ഒരു ലഘുഗ്രഹം(137108) 1999 AN10) ഭൂമിയോട് ഇത്രയും അടുത്തു കൂടി കടന്നു പോകുന്നത് 2027ൽ ആയിരിക്കും.[1] ഏതാണ്ട് ഇത്രയും വലിപ്പമുള്ള 2014 YB35 എന്ന ഒരു ലഘുഗ്രഹം 2015 മാർച്ച് 27൹ ഭൂമിയിൽ നിന്നും 45 ലക്ഷം കി.മീറ്റർ അകലെ കൂടി കടന്നു പോകുന്നുണ്ട്.[8]
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia