0 ഏ. ഡി (വീഡിയോ ഗെയിം)
![]() 0 ഏ. ഡി എന്നത് വൈൽഡ് ഫയർ ഗെയിംസ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സ്വതന്ത്ര, ഓപ്പൺ-സോഴ്സ്, ക്രോസ്സ് പ്ലാറ്റ്ഫോം റിയൽ-ടൈം സ്റ്റ്രാറ്റജി ഗെയിം ആണ്. ഇത് ഒരു ചരിത്രപരമായ യുദ്ധവും എക്കോണമി ഗെയിമുമായ ഇത് 500 ബി. സിയ്ക്കും 500 ഏ. ഡിക്കും ഇടയിലെ വർഷങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.[1][2] വിൻഡോസ്, ഓഎസ് എക്സ്, ലിനക്സ് എന്നിവയിൽ കളിക്കാവുന്ന ഇത് ഒരു ക്രോസ് പ്ലാറ്റ്ഫോമിലുള്ളതാണ്.[3] ഈ ഗെയിം ലക്ഷ്യം വെയ്ക്കുന്നത് പൂർണ്ണമായും സ്വതന്ത്രവും ഓപ്പൺ-സോഴ്സുമാകാനാണ്. ഗെയിം എഞ്ചിന് ജിപിഎൽ2+ ലൈസൻസും ഗെയിം ആർട്ടിന് CC BY-SA യും ആണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രംജൂൺ 2001 ലെ ഏജ് ഓഫ് എമ്പയർസ് II: ദി ഏജ് ഓഫ് കിംഗ്സിന്റെ ആകെത്തുകയായുള്ള ഒരു വകഭേദമായാണ് യഥാർത്ഥത്തിൽ 0 എ.ഡി ആരംഭിച്ചത്. പരിമിതമായ രൂപകൽപ്പനാശേഷികളോടൊപ്പം ടീം അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും സ്വതന്ത്രമായ ഒരു ഗെയിം രൂപപ്പെടുത്താൻ ടീം വളരെപ്പെട്ടെന്നു തന്നെ തിരിഞ്ഞു.[4][5][6] ഈ ഗെയിമിന്റെ നിർമ്മാണം 2000 മുതൽ ആരംഭിച്ചതാണ്. യഥാർത്ഥത്തിൽ ജോലികൾ ആരംഭിച്ചത് 2003 മുതലാണ്. നവംബർ 2008 ൽ നിർമ്മാതാക്കൾ പ്രൊജക്റ്റിനെ ഓപ്പൺ-സോഴ്സ് ആയി പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചു.[7] ജിപിഎൽ 2+ നു കീഴിൽ 10 ജൂലൈ 2009 ൽ വൈൽഡ് ഫയർ ഗെയിംസ് 0 ഏ.ഡിയുടെ സോഴ്സ് കോഡ് പ്രസിദ്ധീകരിച്ചു. CC BY-SA യ്ക്കു കീഴിൽ ലഭ്യമായ ആർട്ട് കണ്ടന്റ് നിർമ്മിച്ചു.[8][9][10][11] ഇതും കാണുകഅവലംബം
0 A.D. എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia