1971: ബിയോണ്ട് ബോർഡേഴ്സ്
മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 1971: ബിയോണ്ട് ബോർഡേഴ്സ്. 'മേജർ മഹാദേവൻ' എന്ന കഥാപാത്രമുള്ള ചലച്ചിത്രശ്രേണിയിലെ നാലാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ മോഹൻലാൽ മേജർ മഹാദേവനായും കേണൽ സഹദേവനായും അഭിനയിച്ചിരിക്കുന്നു. 1971-ലെ ഇന്തോ-പാക് യുദ്ധത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 1971-ലെ യുദ്ധത്തിലെ സംഭാവനകൾക്കു പരംവീർ ചക്ര ലഭിച്ച ഹോഷിയാർ സിങ്, അരുൺ ഖേതർപാൽ എന്നീ സൈനികരുടെ മാതൃകയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ് മോഹൻലാലും സിരീഷും അവതരിപ്പിക്കുന്നത്.[2] മലയാളത്തോടൊപ്പം തെലുങ്കിൽ യുദ്ധഭൂമി എന്ന പേരിലും ചിത്രം പുറത്തിറങ്ങി. മേജർ രവിയുടെ തിരക്കഥയ്ക്കു ഷിജു നമ്പ്യാത്ത് സംഭാഷണം ഒരുക്കിയിരിക്കുന്നു. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നജീം അർഷാദ്, സിദ്ധാർത്ഥ് വിപിൻ, രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ചിരിക്കുന്നു. 2016 ഒക്ടോബർ 31-ന് രാജസ്ഥാനിലെ സൂറത്ത്ഗഢിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2017 ഫെബ്രുവരി 5-ന് ജോർജ്ജിയയിലാണ് പൂർത്തിയായത്. 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി. അഭിനേതാക്കൾ
ഗാനങ്ങൾനജീം അർഷാദ്, സിദ്ധാർത്ഥ് വിപിൻ, രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ പാടിയ നാല് ഗാനങ്ങളൾ ചിത്രത്തിലുണ്ട്. ഗോപി സുന്ദർ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കൊൽക്കത്ത സ്വദേശിയായ കമാൽ കാർത്തിക് രചിച്ച ഹിന്ദി ദേശഭക്തിഗാനം ചിത്രത്തിന്റെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തിനു സംഗീതം നൽകിയതോടെ നജീം അർഷാദ് ഒരു സ്വതന്ത്ര സംഗീതസംവിധായകനായി.[3][4][5]
റിലീസ്1971: ബിയോണ്ട് ബോർഡേഴ്സ് 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.[6] തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത "യുദ്ധഭൂമി" 2018 ജൂൺ 29 ന് റിലീസ് ആയി. ശേഷം തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഈ സിനിമയുടെ ടെലിവിഷൻ പ്രക്ഷേപണ അവകാശം അമൃത ടി വി 5.5 കോടി രൂപയ്ക്ക് വാങ്ങി. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia