1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച
1975 ഓഗസ്റ്റിൽ ചൈനയിൽ വീശിയ നിന ടൈഫൂണിന്റെ ഫലമായി ഹെനാൻ പ്രവിശ്യയിലെ ബാൻചിവിയാവ് അണക്കെട്ടും 61 മറ്റ് അണക്കെട്ടുകളും തകർന്ന ദുരന്തമാണ് 1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച (simplified Chinese: 河南“75·8”水库溃坝; traditional Chinese: 河南「75·8」水庫潰壩)[1][2][3][4] ഈ അണക്കെട്ട് തകർച്ചയുടെ ഫലമായുണ്ടായ വെള്ളപ്പൊക്കം ചരിത്രത്തിൽ രേഖപ്പെടുത്തിയ വെള്ളപ്പൊക്കങ്ങളിൽ ഏറ്റവും ഭീകരമായ മൂന്നാമത്തെ വെള്ളപ്പൊക്കം ആയിരുന്നു, ഒരു കോടിയിലധികം ആൾക്കാരെ ബാധിച്ച ഇത് 12,000 ചതുരശ്ര കിലോമീറ്റർ വെള്ളത്തിനടിയിലാക്കി, ഇത് ഇരുപത്തിയാറായിരത്തിനും രണ്ട് ലക്ഷത്തിനാൽപ്പതിനായിരത്തിനും ഇടയ്ക്ക് ആളുകളുടെ മരണത്തിനും കാരണമായി എന്ന് കണക്കാക്കപ്പെടുന്നു.[1][3][4][5][6] ഈ വെള്ളപ്പൊക്കം കാരണം തകർന്ന വീടുകളുടെ എണ്ണം അമ്പത് ലക്ഷത്തിനും[7] 68 ലക്ഷത്തിനും [5] ഇടയിലാണെന്ന് അനുമാനിക്കപ്പെടുന്നു. സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് നടന്ന്[4] നടന്ന് ഈ ദുരന്തത്തിന്റെ വിശദാംശങ്ങൾ ചൈനീസ് ഗനണ്മെന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും പുറത്തുവിട്ടിരുന്നില്ല. 1970-കളിലും 1980കളിലും ചൈനീസ് ജലശ്രോതസ് വകുപ്പിൽ ജോലി ചെയ്തിരുന്ന ചിയാൻ ഷെങ്‌യീങ് ആമുഖം നൽകിയ ദ് ഗ്രേറ്റ് ഫ്ലഡ്സ് ഇൻ ചൈനീസ് ഹിസ്റ്ററി (The Great Floods in China's History (中国历史大洪水), എന്ന പുസ്തകം 1990 കളിൽ പുറത്തിരങ്ങിയപ്പോളാണ് ഈ ദുരന്തത്തിന്റെ വിശദവിവരങ്ങൾ പുറത്തറിഞ്ഞത്.[5][8][9][10][11] മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം എന്ന പദ്ധതിയുടെ ഭാഗമായി സോവിയറ്റ് യൂണിയനിലെ വിദഗ്ദരുടെ സാഹായത്തോടെയാണ് ഈ ദുരന്തത്തിൽ തകർന്ന സിംഹഭാഗം അണക്കെട്ടുകളും നിർമ്മിച്ചത് .[2][5][8][9][12] വെള്ളപ്പൊക്കം തടായുക എന്നതിലുപരി ജലസംഭരണത്തിന് പ്രാമുഖ്യം നൽകി നിർമ്മിച്ച ഈ അണക്കെട്ടുകളുടെ ഗുണനിലവാരം കുറയാൻ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടവും കാരണമായി. 2005 മെയ് മാസത്തിൽ ഡിസ്കവറി ചാനൽ ലോകത്തിലെ ഏറ്റവും ഭീകരമായ സാങ്കേതിക ദുരന്തങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാൻചിവിയാവ് അണക്കെട്ട് തകർച്ചയെ ഉൾപ്പെടുത്തി.[4][5][13] അണക്കെട്ടുകളുടെ തകർച്ചനിന ടൈഫൂൺഫിലിപ്പൈൻസിൽ ബെബെങ് ടൈഫൂൺ എന്നും വിളിച്ചിരുന്ന നിന ടൈഫൂൺ ചരിത്രത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ ഉഷ്ണമേഖലാകൊടുങ്കാറ്റ് ആയിരുന്നു. ![]() ഓഗസ്റ്റ് 6–7അണക്കെട്ടുമായുള്ള വാർത്തവിനിമയ സംവിധാനങ്ങളിൽ തകർച്ച ഉണ്ടായി, അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നതിനാൽ ഓഗസ്റ്റ് 6-ന് അണക്കെട്ട് തുറക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഓഗസ്റ്റ് 7-ന് അണക്കെട്ട് തുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടുവെങ്കിലും ടെലഗ്രാം അണക്കെട്ടിൽ എത്തിച്ചേർന്നില്ല.[14] എക്കൽ മണ്ണ് അടിഞ്ഞതിനാൽ സ്ലൂയിസ് ഗേറ്റുകൾക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.[15] ഓഗസ്റ്റ് 7-ന് രാത്രി 21:30, ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന പീപ്പിൾസ് ലിബറെഷൻ ആർമിയുടേ 34450-ആം യൂണിറ്റ് അണക്കെട്ട് തകർച്ചയെക്കുറിച്ചുള്ള ആദ്യ ടെലഗ്രാം അയച്ചു. വെള്ളം സമുദ്രനിരപ്പിൽ നിന്ന് 117.94 മീറ്റർ ഉയരത്തിൽ അണക്കെട്ടിലെ തിരമാല സംരക്ഷണ ഭിത്തിയിൽ നിന്ന് 0.3 മീറ്റർ ഉയരത്തിലായി ഉയർന്നതിനാൽ, അത് തകർന്നു. ഇതേ കൊടുങ്കാറ്റ് 62 അണക്കെട്ടുകളുടെ തകർച്ചയ്ക്ക് കാരണമായി. ബാൻചിവിയാവ് ഡാമിന്റെ ഒഴുക്ക് സെക്കൻഡിൽ 13,000 ഘനമീറ്റർ ആയിരുന്നു. ഷിമന്തൻ അണക്കെട്ട് 15.738 ബില്യൺ ഘനമീറ്റർ ജലം മൊത്തം തുറന്നുവിട്ടു.[3] ഓഗസ്റ്റ് 8ഓഗസ്റ്റ് എട്ടാം തീയ്യതി പുലർച്ചെ ഒരു മണിക്ക് ബാൻചിവിയാവ് അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്നും 117.94 മീറ്റർ ഉയരത്തിലെ എത്തി, അണക്കെട്ടിന്റെ സംരക്ഷണഭിത്തിയിനിന്നും മുപ്പത് സെന്റീമീറ്റർ ഉയരത്തിൽ ആയിരുന്ന ഇത് ഡാം തകർച്ചയ്ക്ക് ഇടയാക്കി. ഈ അണക്കെട്ടിൽനിന്നും ആ സമയത്ത് പുറത്തേക്ക് പ്രവഹിക്കുന്ന ജലത്തിന്റെ അളവ് ഒരി സെക്കന്റിൽ 13,000 ഘനമീറ്റർ ആയിരുന്നെങ്കിലും അണക്കെട്ടിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളാവ് 78,000 ഭനമീറ്റർ ആയിരുന്നു.[11] while 1.67 billion m3 of water was released in 5.5 hours at an upriver Shimantan Dam, and 15.738 billion m3 of water was released in total.[3] ![]() അണക്കെ തകർച്ചയെത്തുടർന്നുണ്ടായ പ്രളയജലം 10 കിലോമീറ്റർ (6.2 മൈ)വീതിയും 3–7 മീറ്റർ (9.8–23.0 അടി) ഉയരവുമുള്ള തിർമാല സൃഷ്ടിച്ചു സൂയിപിങിലൂടെ (遂平) താഴ്ന്ന സമതലങ്ങളിലേക്ക് ഏകദേശം 50 kilometers per hour (31 mph) വേഗതയിൽ, 55 കിലോമീറ്റർ (34 മൈ) നീളവും 15 കിലോമീറ്റർ (9.3 മൈ) വീതിയുമുള്ള പ്രദേശം തുടച്ചുമാറ്റിക്കൊണ്ട് ഒഴുകി. ഏഴ് കൗണ്ടി ആസ്ഥാനങ്ങൾ(സൂയിപിങി, ഷായ്പിങി (西平), റു നാൻ (汝南), പിങ്യു (平舆), ക്സ്നികെയ് (新蔡), ലുഹെയ് (漯河), and ലിങ്ക്വാൻ (临泉) എന്നിവയും ആയിരക്കണിക്ക് ചതുരശ്ര കിലോമീറ്റർ വരുന്ന ഗ്രാമപ്രദേശങ്ങളും ജലത്തിനടിയിലായി. മോശം കാലാവസ്ഥയും വാർത്താവിനിമയത്തിലെ തകരാറുകളും ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരുവകൾ താമസിക്കൻ കാരണാമായി. മിലിറ്ററി യൂണിറ്റ് 34450 കത്തിച്ച അടായാളവെളിച്ചങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ടെലഗ്രാഫുകൾ അയക്കുന്നത് പരാജയപ്പെട്ട്, ടെലഫോണുകൾ വളരെ വിരളമായിരുന്നു, വിവരങ്ങൾ അറിയിക്കാൻ അയച്ചവരിൽ ചിലർ വെള്ളപ്പൊക്കത്തിൽപെട്ടു.[3] മറ്റുള്ള അണക്കെട്ടുകൾ തകരുന്നത് തടയാൻ, പ്രളയജലം തിരുച്ചിവിടുന്ന പ്രദേശങ്ങൾ ഒഴിപ്പിക്കുകയും ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ചില അണക്കെട്ടുകൾ വ്യോമ്യാക്രമണത്താൽ മനഃപൂർവ്വം തകർക്കപ്പെട്ടു. ആഗസ്റ്റ് 9ആഗസ്റ്റ് 9 ന് വൈകുന്നേരം ക്വാൻ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ വേണ്ടി നിർമ്മിച്ച ഭിത്തികൾ തകർന്നു. അൻഹുയി, ഫുയാങ്ങിലെ ലിങ്ക്വൻ കൗണ്ടി മുഴുവനായും വെള്ളത്തിനടിയിലായി. 400 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ബോഷൻ അണക്കെട്ട് കവിഞ്ഞൊഴുകുയും ബാൻചിവിയാവ്, ഷിമന്തൻ എന്നിവയുടെ തകർച്ചയിൽ നിന്ന് പുറത്തേക്ക് ഒഴുകിയ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കുതിച്ചുകയറിയതിനാൽ, ഇതിനകം 1.2 ബില്യൺ ഘനമീറ്റർ വെള്ളം സംഭരിക്കപ്പെട്ടിരുന്ന സൂയ തടാകം അണക്കെട്ടിനെ സംരക്ഷിക്കാൻ, മറ്റ് നിരവധി അണക്കെട്ടുകൾ വ്യോമ്യാക്രമണത്താൽ തകർക്കപ്പെട്ടു[16] തുടർന്നുള്ള കാലഘട്ടംബെയ്ജിംഗിൽ നിന്ന് ഗ്വാങ്ജോവിലേക്കുള്ള പ്രധാന പാതയായ ജിംഗുവാങ് റെയിൽവേപ്പാതയും നിർണായക വാർത്താവിനിമയ ലൈനുകളും 18 ദിവസത്തേക്ക് പ്രവർത്തിച്ചില്ല. ദുരന്ത നിവാരണത്തിനായി 42,618 പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെ വിന്യസിച്ചെങ്കിലും നഗരങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കപ്പെട്ടു.[11] ഒൻപത് ദിവസങ്ങൾക്ക് ശേഷവും, ഒരു ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിനാൽ കുടുങ്ങിയിരുന്നു, അവർ ഭക്ഷണത്തിനായി വിമാനങ്ങളിൽനിന്നും എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതികളെ ആശ്രയിക്കുകയായിരുന്നു. പല പ്രദേശങ്ങളിലേക്കും ദുരന്ത നിവാരണ പ്രവർത്തകർക്ക് വേഗത്തിൽ എത്തിച്ചേരാനാകാതെ വന്നു. പകർച്ചവ്യാധികളും പട്ടിണിയും കുടുങ്ങിപ്പോയ അതിജീവിച്ചവരെ ആക്രമിച്ചു. സുമാദിയൻ പ്രദേശത്തിന്റെ നാശനഷ്ടം ഏകദേശം 3.5 ബില്ല്യൺ യുവാൻ(US$513 ദശലക്ഷം) ആണെന്ന് കണക്കാക്കപ്പെടുന്നു.[17] സുമാദിയൻ ഗവൺമെന്റ് മുഴുവൻ രാജ്യത്തോടും സഹായത്തിനായി അഭ്യർത്ഥിക്കുകയും CN¥300 ദശലക്ഷം (US$44,000,000) സംഭാവനയായി ലഭിക്കുകയും ചെയ്തു.[18] അനന്തരഫലങ്ങൾപ്രളയത്തിന്റെ വിശദാംശങ്ങൾ രഹസ്യമാക്കൽദുരന്തത്തിനു ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ഗവണ്മെന്റും ഇതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് യാതൊരു വിവരവും നൽകിയില്ല, ബഹുജനമാധ്യമങ്ങൾക്ക് ഇതിനെക്കുറിച്ച് വാർത്ത നൽകാൻ അനുമതി നിഷേധിക്കപ്പെട്ടു[5][9][10][11][19] പ്രളയത്തിന്റെ വിശദാംശങ്ങൾ രഹസ്യപ്പട്ടികയിൽ നിന്നു നീക്കം ചെയ്യൽ1987-ൽ ഹെനാൻ ഡെയിലിയുടെ പത്രപ്രവർത്തകൻ ആയ യു വെയ്‌മിൻ(Yu Weimin 于为民) ഈ ദുരന്തത്തെക്കുറിച്ച് ഒരു പുസ്തകമെഴുതി, 1995-ൽ ഹെനാൻ ഡെയിലി മുൻകൈ എടുത്ത്, 1970-കളിലും 1980കളിലും ചൈനീസ് ജലശ്രോതസ് വകുപ്പിൽ ജോലി ചെയ്തിരുന്ന ചിയാൻ ഷെങ്‌യീങ് ആമുഖം നൽകിയ ദ് ഗ്രേറ്റ് ഫ്ലഡ്സ് ഇൻ ചൈനീസ് ഹിസ്റ്ററി (The Great Floods in China's History (中国历史大洪水) ആണ് ദുരന്തത്തിന്റെ ചില വിശദാംശങ്ങൾ പൊതുജനങ്ങൾക്കായി പരസ്യമാക്കിയത്[19] .[5][8][9][10][11]. 2005-ൽ രഹസ്യപ്പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നത് വരെ പ്രളയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ചൈനീസ് സർക്കാർ രഹസ്യരേഖകളാക്കി നിലനിർത്തി[11] ചൈന ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഈ ദുരന്തത്തിന്റെ വിശദാശങ്ങൾ ചർച്ച ചെയ്യാൻ ബെയ്ജിങ്ങിൽ ഒരു സെമിനാർ നടത്തി.[9][11] മരണസംഖ്യഔദ്യോഗികമായി മരണസംഖ്യ 26,000 ആണെങ്കിലും യഥാർത്ത മരണസംഖ്യ 85,600-നും 240,000നും ഇടയിലാണെന്ന് കരുതപ്പെടുന്നു.[2][1][20][4][8][5][10][21] ബാൻചിവിയാവ് ഡാമിന്റെ തൊട്ട് താഴയെയുള്ള ഷഹെദിയാൻ (Shahedian) മേഖലയിൽ ആളുകളെ ഒഴിപ്പിച്ചതിനാൽ അവിടത്തെ ആറായിരം പേരിൽ 827 പേർ മരിച്ചപ്പോൾ വെങ്ചെൻ(Wencheng) പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കാതിരുന്നതിനാൽ 36,000 പേരിൽ പകുതിയും മരണമടഞ്ഞു. ഭൂപടത്തിൽനിന്നും തുടച്ചുമാറ്റപ്പെട്ട ദാവൊവെഞ്ചെങിലെ(Daowencheng) ആകെയുണ്ടായിരുന്ന 9,600 പേർക്കും ജീവൻ നഷ്ടമായി.[11]
ചൈനീസ് ഗവണ്മെന്റിന്റെ വിലയിരുത്തൽചൈനീസ് ഗവണ്മെന്റ്റ് സ്രോതസ്സുകൾ, മഴയുടെ അളവിന് ഊന്നൽ നൽകിക്കൊണ്ട് മോശം എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ ഇതിനെ മനുഷ്യനിർമിത ദുരന്തം എന്നതിലുപരി പ്രകൃതിദത്തമായ ഒന്നാണെന്ന് കണക്കാക്കുന്നു. ആയിരം വർഷത്തിലൊരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ (പ്രതിദിനം 300 മില്ലിമീറ്റർ മഴ) അതിജീവിക്കാനാണ് അണക്കെട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും എന്നാൽ 2000 വർഷത്തിലൊരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കം 1975 ഓഗസ്റ്റിൽ നീന ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായെന്നും പീപ്പിൾസ് ഡെയ്‌ലി പറഞ്ഞു. ഒരു അനുഷ്ണവാതമുഖം(Cold Front) ചുഴലിക്കാറ്റിനെ രണ്ട് ദിവസത്തേക്ക് തടഞ്ഞു, അതിന്റെ ദിശ ആത്യന്തികമായി വടക്കുകിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മാറി.[25] ഈ നിശ്ചലമായ ചുഴലിക്കാറ്റിന്റെ ഫലമായി, 24 മണിക്കൂറിനുള്ളിൽ ഒരു വർഷത്തിലേറെയുള്ള കാലയളവിൽ പെയ്യുന്നതിന് തത്തുല്യമായ മഴ പെയ്തു, ഇത് കാലാവസ്ഥാ പ്രവചനങ്ങൾക്ക് പ്രവചിക്കാൻ കഴിഞ്ഞില്ല.[[11] മണിക്കൂറിൽ 189.5 മില്ലിമീറ്റർ (7.46 ഇഞ്ച്) മഴയും പ്രതിദിനം 1,060 മില്ലിമീറ്റർ (42 ഇഞ്ച്) പെയ്തത്, ശരാശരി വാർഷിക മഴയായ 800 മില്ലിമീറ്റർ (31 ഇഞ്ച്) കവിഞ്ഞ് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു.[11] ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.[14] സിന്‌ഹുവയുടെ അഭിപ്രായത്തിൽ, ബീജിംഗ് ആസ്ഥാനമായുള്ള സെൻട്രൽ മെറ്റീരിയോളജിക്കൽ ഒബ്സർവേറ്ററിയുടെ പ്രവചനം 100 മില്ലിമീറ്റർ മഴ പെയ്യുമെന്നായിരുന്നു.[11] വെള്ളപ്പൊക്കത്തിനുശേഷം, ജലസംരക്ഷണ-വൈദ്യുതി വകുപ്പ്, ഹെനാനിലെ ഷെങ്‌ഷൗവിൽ ദേശീയ വെള്ളപ്പൊക്ക പ്രതിരോധത്തിന്റെയും റിസർവോയർ സുരക്ഷയുടെയും ഉച്ചകോടി നടത്തുകയും രാജ്യവ്യാപകമായി റിസർവോയർ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia