2001-02 ലെ ഇന്ത്യാ പാകിസ്ഥാൻ തർക്കം
2001-2002 കാലഘട്ടത്തിൽ ഇന്ത്യാ പാകിസ്താൻ ഒത്തു തീർപ്പു ചർച്ചകൾ പരാജയപ്പെടുകയും, അതിന്റെ ഫലമെന്നോണം ഇരു രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണരേഖക്കരികിൽ സൈനികവിന്യാസം നടത്തുകയും ചെയ്തു. 1998 ൽ കാർഗിൽ യുദ്ധത്തിനുശേഷം നടന്ന ഏറ്റവും നിർണ്ണായകമായ സൈനിക നീക്കമായി ഇതു കണക്കാക്കപ്പെടുന്നു. 2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലിമെന്റിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ ഭാഗത്തു നിന്നാണ് ഈ സൈനിക നീക്കം ആരംഭിച്ചത്. ഈ ആക്രമണത്തിൽ തീവ്രവാദികളായ അഞ്ചു പേർ ഉൾപ്പെടെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.[2] പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു തീവ്രവാദി സംഘടനകളാണ് ഈ ആക്രമണത്തിനു പിന്നിലെന്നു ഇന്ത്യ ആരോപിച്ചിരുന്നു.[3] എന്നാൽ ഇന്ത്യയുടെ ഈ ആരോപണം പാകിസ്താൻ നിഷേധിക്കുകയും, ഈ ആക്രമണങ്ങളിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു പ്രസ്താവിക്കുകയും ചെയ്തു.[4][5] ഇന്ത്യാ-പാകിസ്താൻ തർക്കം ഒരു ആണവയുദ്ധത്തിലേക്കു വഴിവെച്ചേക്കാമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തകൾ എഴുതി. അന്താരാഷ്ട്ര ചർച്ചക്കൾക്കവസാനം, ഇരു രാജ്യങ്ങളും നിയന്ത്രണരേഖയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു.[6][7] പശ്ചാത്തലം2001 ഡിസംബർ 13ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിൽ സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയറി തുടർച്ചയായ വെടിവെപ്പു നടത്തി. ഈ ആക്രമണത്തിൽ തീവ്രവാദികളായ അഞ്ചുപേരുൾപ്പടെ 12 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി. ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദസംഘടനകളായിരുന്നു ഈ ആക്രമണത്തിന്റെ പിന്നിലെന്ന് സർക്കാർ പ്രസ്താവിച്ചു.[8] പാർലിമെന്റ് ആക്രമണത്തെ പാകിസ്താനുൾപ്പടെയുള്ള ലോകരാഷ്ട്രങ്ങൾ ശക്തിയായി അപലപിച്ചു. ആക്രമണത്തിനു പിന്നിൽ ലഷ്കർ-ഇ-ത്വയ്യിബ എന്ന തീവ്രവാദ സംഘടനയാണെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ.അദ്വാനി ആരോപിച്ചു, അതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[9] ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കുകയും, ഇത്തരം തീവ്രവാദസംഘടനകൾക്കു നൽകി വരുന്ന സഹായങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ സൈന്യത്തോട് തയ്യാറായിരിക്കാൻ പറഞ്ഞുകൊണ്ടാണ് ഈ പ്രസ്താവനക്കെതിരേ പാകിസ്താൻ പ്രതികരിച്ചത്. കാശ്മീരിൽ നടക്കുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളെ അപകീർത്തിപ്പെട്ടുത്താൻ ഇന്ത്യ മനഃപൂർവം കെട്ടിച്ചമച്ച ഒരു നാടകം മാത്രമാണെന്നും പാകിസ്താന് അതിലൊരു പങ്കുമില്ലെന്നും പാകിസ്താൻ വക്താവ് മേജർ ജനറൽ ഖുറേഷി പ്രസ്താവിച്ചു.[10] ഏറ്റുമുട്ടൽഡിസംബർ-ജനുവരി2001 ഡിസംബർ അവസാനത്തോടെ ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തിയിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചു. കാശ്മീരിൽ ചെറിയതോതിലുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.[11] 2002 ജനുവരിയിൽ ഇന്ത്യാ-പാകിസ്താൻ നിയന്ത്രണരേഖക്കരികിലേക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളം പട്ടാളക്കാർ ഉള്ള ഒരു വലിയ സൈന്യത്തെ ഇന്ത്യ നിയോഗിച്ചു. പാകിസ്താൻ ഉടനടി മൂന്നു ലക്ഷത്തോളം സൈനികരെ തങ്ങളുടെ നിയന്ത്രണരേഖക്കരികിൽ വിന്യസിച്ചു. 2002 ജനുവരി 12 ന് പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ് ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രസ്താവന, യുദ്ധഭീതിയെ ലഘുവാക്കുന്നതായിരുന്നു. സ്വന്തം മണ്ണിൽ തീവ്രവാദത്തിനുള്ള സാധ്യത് എന്തുവിലകൊടുത്തും പാകിസ്താൻ എതിർക്കുമെന്നും അതേസമയം കാശ്മീരിൽ പാകിസ്താനു തന്നെയാണ് അവകാശമെന്നും മുഷറഫ് കൂട്ടിച്ചേർത്തു.[12] തൽക്കാം ഒരു ആക്രമണമുണ്ടാവാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി കെ.ആർ.നാരായണൻ സൈനിക ജനറലുമാരോടായും പറഞ്ഞു. മേയ്-ജൂൺമേയ്-ജൂൺ ആയപ്പോഴേക്കും അതിർത്തിയിലെ സംഘർഷം വീണ്ടും രൂക്ഷമായി. മേയ് 14 ന് കാശ്മീരിലെ ഒരു സൈനിക ക്യാമ്പിൽ മൂന്നു ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ സ്ത്രീകളും കുട്ടികളും അടക്കം 34 പേർ കൊല്ലപ്പെട്ടു.[13] മേയ് 18 ന് ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ ഇന്ത്യ പുറത്താക്കി. ഒരു സുപ്രധാനമായ ദൗത്യത്തിനു തയ്യാറായിരിക്കാൻ തന്റെ സൈന്യത്തോട് ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി നിർദ്ദേശിച്ചു.[14] മേയ് മാസം അവസാനത്തിൽ പാകിസ്താൻ ചില മിസ്സൈൽ പരീക്ഷണങ്ങൾ നടത്തുകയും, ലാഹോറിനടുത്തു വെച്ച്, ഇന്ത്യയുടെ ഒരു ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. സംഘർഷം കൂടുതൽ രൂക്ഷമാവുകയും, ഇരു രാജ്യത്തേയും പ്രധാനമന്ത്രിമാർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം പകരം കുറ്റപ്പെടുത്താനാണ് തയ്യാറായത്. ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഒരു മദ്ധ്യസ്ഥതക്ക് ശ്രമിച്ചുവെങ്കിലും, അത് പരാജയത്തിലാണ് കലാശിച്ചത്.[15] ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം അവസാനിപ്പിക്കുമെന്ന് പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ് പ്രഖ്യാപിച്ചു, ഇത് കണക്കിലെടുത്ത വ്യോമ നിയന്ത്രണങ്ങൾ എടുത്തു കളയുകയും, പാകിസ്താൻ തീരത്തു നിന്നും യുദ്ധക്കപ്പലുകളെ തിരിച്ചുവിളിക്കുകയും ചെയ്തു. പാകിസ്താനും തങ്ങളുടെ യുദ്ധക്കപ്പലുകളെ തിരിച്ചുവിളിച്ചു. 2002 ഒക്ടോബറിൽ ഇരു രാജ്യങ്ങളും മുൻകൈയ്യെടുത്ത് ഒരു വെടി നിറുത്തൽ കരാറിൽ ഒപ്പു വെക്കുകയും, അതിർത്തിയിൽ നിന്നും തങ്ങളുടെ സൈന്യത്തെ നീക്കം ചെയ്യുകയും ചെയ്തു.[16] ജീവഹാനി789-ഓളം ഇന്ത്യൻ സൈനികർ ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്നു കണക്കാക്കപ്പെടുന്നു, 2000 ൽ താഴെ വരുന്ന പട്ടാളക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിന്യാസ പരിശീലനത്തിനിടെയിൽ തന്നെയാണ് ഇന്ത്യയുടെ ഇത്രയും പട്ടാളക്കാർ മരിച്ചത്, പ്രധാനമായും മൈൻ വിന്യാസത്തിലെ അപകടങ്ങളിലാണ് കൂടുതൽ മരണവും സംഭവിച്ചത്.[17][18] ആണവായുധ ഭീഷണിഅന്താരാഷ്ട്രസമ്മർദ്ദം ഉണ്ടായിരുന്നിട്ടുപോലും, പാകിസ്താന്റെ കയ്യിലുള്ള ആണവായുധം പ്രയോഗിക്കില്ല എന്നു ഉറപ്പു പറയാൻ പാകിസ്താൻ പ്രസിഡന്റ് മുഷറഫ് തയ്യാറായില്ല. എത്ര മോശം, യുദ്ധസാഹചര്യത്തിൽ പോലും, പാകിസ്താൻ ആണവായുധം പ്രയോഗിച്ചാലല്ലാതെ ഇന്ത്യയുടെ ഭാഗത്തു നിന്നും അത്തരമൊരു നീക്കം ഉണ്ടാവില്ല എന്ന് ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞിരുന്നു. സംഘർഷം നിലനിന്നിരുന്ന കാലയളവിൽ ആണവായുധ ഭീഷണി തീരെ വിട്ടൊഴിഞ്ഞിരുന്നില്ല. ആദ്യ ആണവായുധം പ്രയോഗിക്കുന്നത് ഇന്ത്യയായിരിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്താൻ പാകിസ്താൻ തയ്യാറായിരുന്നില്ല. അവലംബം
|
Portal di Ensiklopedia Dunia