2008ൽ പാകിസ്താനിൽ വച്ച് സംഘടിപ്പിച്ച ഒൻപതാം ഏഷ്യാകപ്പാണ് 2008 ഏഷ്യാകപ്പ്. ഈ ഏഷ്യാകപ്പിനെ സ്റ്റാർ ക്രിക്കറ്റ് ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. പാകിസ്താനിൽ സംഘടിപ്പിച്ച ആദ്യ ഏഷ്യാകപ്പാണിത്. മുൻപ് 1993-ൽ ഏഷ്യാകപ്പ് പാകിസ്താനിൽ വച്ച് നടത്താനിരുന്നെങ്കിലും മോശമായ രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. നാല് വർഷത്തെ ഇടവേളയ്കു ശേഷം നടന്ന മത്സരങ്ങൾ 2008 ജൂൺ 24ന് ആരംഭിച്ച് ജൂലൈ 6ന് സമാപിച്ചു. മത്സരങ്ങൾ ഇന്ത്യയിൽ സ്റ്റാർ ക്രിക്കറ്റും[1] പാകിസ്താനിൽ ജിയോ സൂപ്പറുമാണ്[2] സംപ്രേക്ഷണം ചെയ്തത്.
ഫൈനലിന് ഇന്ത്യയും ശ്രീലങ്കയും യോഗ്യത നേടി. കലാശക്കളിയിൽ ഇന്ത്യയെ 100 റൺസിനു തോൽപ്പിച്ച്[3] ശ്രീലങ്ക നാലാം തവണ ഏഷ്യാകപ്പ് നേടി. ശ്രീലങ്കയുടെ അജന്താ മെൻഡിസായിരുന്നു ടൂർണ്ണമെന്റിലെ കേമൻ.
കളിയുടെ ഘടന
ഒൻപതാമത്തെ ഏഷ്യാകപ്പ് 2006ൽ സംഘടിപ്പിക്കാനായിരുന്നു ആദ്യശ്രമം, എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളുടെ കൂടുതലായുള്ള എണ്ണം മൂലം ഇതിനു സാധിച്ചില്ല. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ടിമുകളും ഗ്രൂപ്പ് ബിയിൽ ഇന്ത്യ, പാകിസ്താൻ, ഹോങ്കോങ് എന്നീ ടീമുകളും ആയിരുന്നു.
ഗ്രൂപ്പിലെ മത്സരങ്ങൾ റൗണ്ട് റോബിൻ ഘടനയിലായിരുന്നു സംഘടിപ്പിച്ചത്. ഒരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിലും റൗണ്ട് റോബിൻ ഘടനയിലാണ് മത്സരങ്ങൾ. ഇവിടെ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുന്നത്.
ഗ്രൂപ്പ് ഘട്ടം
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ടീം
|
കളികൾ
|
ജയം
|
തോൽവി
|
ടൈ
|
ഫലം ഇല്ലാത്തവ
|
നെറ്റ് റൺ റേറ്റ്
|
പോയിന്റ്
|
ഇന്ത്യ
|
2 |
2 |
0 |
0 |
0 |
+3.190 |
4
|
പാകിസ്ഥാൻ
|
2 |
1 |
1 |
0 |
0 |
+1.170 |
2
|
ഹോങ്കോങ്ങ്
|
2 |
0 |
2 |
0 |
0 |
-4.110 |
0
|
സൂപ്പർ ഫോർ
ടീം
|
കളികൾ
|
ജയം
|
തോൽവി
|
ടൈ
|
ഫലം ഇല്ലാത്തവ
|
നെറ്റ് റൺ റേറ്റ്
|
ബോണസ് പോയിന്റ്
|
പോയിന്റ്
|
ശ്രീലങ്ക
|
3 |
2 |
1 |
0 |
0 |
+1.363 |
2 |
6
|
ഇന്ത്യ
|
3 |
2 |
1 |
0 |
0 |
+0.250 |
2 |
6
|
പാകിസ്ഥാൻ
|
3 |
2 |
1 |
0 |
0 |
+0.924 |
0 |
4
|
ബംഗ്ലാദേശ്
|
3 |
0 |
3 |
0 |
0 |
-2.665 |
0 |
0
|
ഫൈനൽ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ