അന്താരാഷ്ട്ര ക്ലബ് ട്വന്റി20 മത്സരങ്ങളുടെ രണ്ടാമത്തെ സംരംഭമാണ് 2010ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20. ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്. മത്സരങ്ങൾ 2010 സെപ്റ്റംബർ 10ന് ആരംഭിച്ച് സെപ്റ്റംബർ 26ന് സമാപിച്ചു. ടൂർണ്ണമെന്റിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.[1][2]
ആതിഥേയ തിരഞ്ഞെടുപ്പ്
2010 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചു. എന്നാൽ പിന്നീട് ടൂർണ്ണമെന്റിന്റെ ചെയർമാനായിരുന്ന ലളിത് മോഡി ഇത് നിഷേധിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇംഗ്ലണ്ട്, മധ്യേഷ്യ ഇവയെല്ലാം തന്നെ ആതിഥേയ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണന്നും അറിയിച്ചു.[3] 2010 ഏപ്രിൽ 25ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമാപന ചടങ്ങിലാണ് 2010 ചാമ്പ്യൻസ് ലീഗിന്റെ ആതിഥേയരായി ദക്ഷിണാഫ്രിക്കയെ പരിഗാണിച്ചത് ഔദ്യോഗികമായി അറിയിക്കുന്നത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2009ലെ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയ പ്രധാനപ്പെട്ട ട്വന്റി20 മത്സരങ്ങൾ ഇതിനു മുൻപും ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിച്ചിട്ടുണ്ട്.[4]
മത്സര ഘടന
ആറ് റാഷ്ട്രങ്ങളിൽ നിന്നുമായി പത്ത് ടീമുകളാണ് 2010 ലെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത്. ഒരോ രാജ്യത്തു നിന്നും തദ്ദേശിയ ട്വന്റി20 ടൂർണ്ണമെന്റുകളിൽ വിജയിച്ച ടീമുകളാണ് ഇവ. ചാമ്പ്യൻസ് ലീഗിൽ ആകെ 23 മത്സരങ്ങളാണുള്ളത്, മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടമായും നോക്കൗട്ട് ഘട്ടമായുമാണ് സംഘടിപ്പിക്കുന്നത്. ടൈ ആകുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കുന്നത് സൂപ്പർ ഓവർ വഴിയാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു, ഗ്രൂപ്പിനുള്ളിൽ ടീമുകൾ പരസ്പരം ഓരോ മത്സരങ്ങൾ വീതം കളിക്കും(റൗണ്ട് റോബിൻ). കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ സെദി ഫൈനൽ കളിക്കാനുള്ള യോഗ്യത നേടും. ഒന്നാം സ്ഥാനക്കാരയ ടീം മറ്റേ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ജയിക്കുന്ന ടീമുകളാണ് അന്തിമ വിജയിയെ കണ്ടെട്ഠുന്നതിനുള്ള കലാശക്കളിയിൽ കളിക്കാൻ യോഗ്യത നേടുന്നത്. [5]
ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നൽകുന്ന രീതി:
ഫലം |
പോയിന്റ്
|
വിജയം |
2 പോയിന്റ്
|
ഫലം ഇല്ല |
1 പോയിന്റ്
|
തോൽവി |
0 പോയിന്റ്
|
സമ്മാനത്തുക
കഴിഞ വർഷത്തെപ്പോലെ ഇത്തവണയും ജേതാക്കൾക്ക് 6 ദശലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. ഈ സമ്മാനത്തുക കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം തന്നെ 5 ലക്ഷം ഡോളറും ലഭിക്കും.[6] സമ്മാനത്തുക ഭാഗിച്ചുകൊടുക്കുന്ന രീതി ചുവടെ:
വേദികൾ
ദക്ഷിണാഫ്രിക്കയിലെ നാലു വേദികളിലായാണ് മത്സരങ്ങൾ എല്ലാം സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ഈ നാലു വേദികളിലായി നടത്തുന്നു. വാരിയേഴ്സ് ടീമും ഹൈവെൽഡ് ലയൺസ് ടീമും അവരുടെ മത്സരങ്ങൾ സ്വന്തം വേദികളിലായ സെന്റ് ജോർജ്ജ് പാർക്കിലും വാൻഡേഴ്സ് സ്റ്റേഡിയത്തിലുമായാണ് കളിക്കുന്നത്. സെമി ഫൈനലുകൾ നടത്തുന്നത് കിംഗ്സ്മെഡ് സ്റ്റേഡിയത്തിലും
സൂപ്പേർസ്പോർട്ട് പാർക്കിലും വച്ചാണ്. വാൻഡേഴ് സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ നടത്തുന്നത്. [7]
മത്സരക്രമം
- സമയങ്ങൾ എല്ലാം ദക്ഷിണാഫ്രിക്കൻ സ്റ്റാൻഡേർഡ് സമയമാണ് (UTC+02).
ഗ്രൂപ്പ് ഘട്ടം
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
നോക്കൗട്ട് ഘട്ടം
സെമി ഫൈനലുകൾ
ഫൈനൽ
അവലംബം