ചാമ്പ്യൻസ് ലീഗ് അന്താരാഷ്ട്ര ക്ലബ് ട്വന്റി20 മത്സരങ്ങളുടെ മൂന്നാമത്തെ സംരംഭമാണ് 2011ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20. ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത് ഇന്ത്യയിൽ വച്ചാണ്. മത്സരങ്ങൾ 2011 സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 9-നു് സമാപിച്ചു. ടൂർണ്ണമെന്റിൽ ഓസ്ട്രേലിയ, ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.[1]
ടീമുകൾ
താഴെപ്പറയുന്ന ടൂർണ്ണമെന്റുകളിൽ നിന്നാണ് മത്സരിക്കുന്ന ടീമുകളെ തെരഞ്ഞെടുത്തത്.
ഈ ടൂർണമെന്റിനു് ഇന്ത്യയിലെ മൂന്നു നഗരങ്ങളാണ് ആതിഥ്യമരുളിയത്. ഇതിൽ ക്വാളിഫൈയിങ്ങ് മത്സരങ്ങൾ നടന്നത് ഹൈദരാബാദിലെ രാജീവഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചെഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ അവരുടെ ചില മത്സരങ്ങൾ ഹോം ഗ്രൗണ്ടിൽ കളിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സ് സെമിഫൈനലിനു അർഹമാവുകയാണെങ്കിൽ സൈമിഫൈനൽ വേദി ചെന്നൈ ആയിരിക്കും. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ചെന്നൈയുമായല്ല സെമി കളിക്കേണ്ടതെങ്കിൽ ബാംഗ്ലൂരിന്റെ സെമിഫൈനൽ ബാംഗ്ലൂരിലായിരിക്കും. ഫൈനൽ ചെന്നൈയിൽ ആയിരിക്കും[5].
ആറു ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ ഹൈദരാബാദിൽ 2011 സെപ്റ്റംബർ 19 മുതൽ 21 വരെയാണ് നടന്നത്. ടീമുകളെ മൂന്നു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി തിരിക്കുകയും,ഇതിലെ ഓരോ ടീമും മറ്റു രണ്ടു ടീമുകളുമായി മത്സരിക്കുകയും ചെയ്തു. രണ്ടു ഗ്രൂപ്പിലെയും മികച്ച ടീമും രണ്ടു ഗ്രൂപ്പിലും ഏറ്റവുമധികം പോയന്റ് നേടുന്ന രണ്ടാമത്തെ ടീമും യോഗ്യത നേടും. താഴെപ്പറയുന്ന ടീമുകളാണ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്തത്.:[6]