ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ മത്സരിക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി 2013ൽ നടക്കുന്ന ടൂർണമെന്റാണ് 2013 ആഷസ് പരമ്പര. 2013 ജൂലൈ 10 മുതൽ ഓഗസ്റ്റ് 25 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ആകെ 5 ടെസ്റ്റ് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ട്രെന്റ് ബ്രിഡ്ജ്, ലോർഡ്സ്, ഓൾഡ് ട്രാഫോഡ്, റിവർസൈഡ് ഗ്രൗണ്ട്, ദി ഓവൽ എന്നീ സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്.
ടീമുകൾ
ഈ ടൂർണമെന്റിലേക്കുള്ള ടീമിനെ ഓസ്ട്രേലിയ 2013 ഏപ്രിൽ 24ന് പ്രഖ്യാപിച്ചു. 2013 ജൂലൈ 6ന് ഒന്നാം ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.
മത്സരങ്ങൾ
ഒന്നാം ടെസ്റ്റ്
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- *ഓസ്ട്രേലിയൻ കളിക്കാരനായ ആഷ്ടൺ ആഗർ 98 റൺസ് നേടി, പതിനൊന്നാമനായി ഇറങ്ങിയ ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോർ നേടി[1].
- പത്താം വിക്കറ്റിൽ ഓസ്ട്രേലിയക്കാരായ ആഗറും, ഹ്യൂഗ്സും ചേർന്ന 163 റൺസ് നേടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് നേടി[2]'
രണ്ടാം ടെസ്റ്റ്
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെൽ തുടർച്ചയായ 3 ആഷസ് ടെസ്റ്റുകളിൽ ശതകം നേടുന്ന നാലാമത്തെ കളിക്കാരനായി.[3]
മൂന്നാം ടെസ്റ്റ്
- ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
- മഴയും, വെളിച്ചക്കുറവും മൂലം നാലാം ദിവസത്തെ കളി 56 ഓവറാക്കി കുറച്ചു.
- അഞ്ചാം ദിനം മഴയെത്തുടന്ന് 20.3 ഓവർ മാത്രമേ ബൗൾ ചെയ്യാൻ സാധിച്ചുള്ളു, വൈകുന്നേരം 4.40ന് മത്സരം സമനിഅയിൽ അവസാനിക്കുന്നതായി പ്രഖ്യാപിച്ചു.
നാലാം ടെസ്റ്റ്
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി 76.4 ഓവറാക്കി കുറച്ചു.
- നാലാം ദിനം ലഞ്ച് ബ്രേക്കിന് ശേഷം മഴയെത്തുടന്ന് വൈകിയാണ് കളി തുടങ്ങിയത്.
അഞ്ചാം ടെസ്റ്റ്
- ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- രണ്ടാം ദിനം മഴ മൂലം വൈകിയാണ് കളി തുടങ്ങിയത്
- നാലാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചു
- അഞ്ചാം ദിനം 4 ഓവറുകൾ ശേഷിക്കെ വെളിച്ചക്കുറവ് മൂലം മത്സരം ഉപേക്ഷിച്ചു
സ്ഥിതിവിവരങ്ങൾ
കൂടുതൽ റൺസ്
കൂടുതൽ വിക്കറ്റ്
അവലംബം