2016 ഒളിമ്പിക്സിലെ അമ്പെയ്ത്തു മത്സരം
2016 ഒളിമ്പിക്സിലെ അമ്പെയ്ത്തു മത്സരം റിയോ ഡി ജനീറോയിൽ ആഗസ്ത് 6 മുതൽ 12 വരെ ഒരാഴ്ച്ച നീണ്ടുനിന്നു. എല്ലാ മത്സരങ്ങളും സാംബാഡ്രോം മാർക്വിസ് ഡി സാപുകൈയിൽ വച്ചാണു നടന്നത്. മത്സരരീതി4 മത്സരയിനങ്ങളിൽ 128 കായികതാരങ്ങൾ പങ്കെടുത്തു. പുരുഷന്മാരുടെ വ്യക്തിഗതയിനം, സ്ത്രീകളുടെ വ്യക്തിഗതയിനം, പുരുഷന്മാരുടെ ടീമിനം, സ്ത്രീകളുടെ ടീമിനം എന്നിവയാണ് 4 ഇനങ്ങൾ. [1] എല്ലാ ഇനങ്ങളും റികർവ് അമ്പെയ്ത്തുമത്സരങ്ങളായിരുന്നു. ലോക അമ്പെയ്ത്തുമത്സര ഫെഡറേഷൻ അംഗീകരിച്ച മത്സരങ്ങൾ, 70 മീറ്റർ ദൂരവും വിവിധ നിയമങ്ങൾ ചേർന്നതുമാണ്. മത്സരം തുടങ്ങുന്നത് ആൺ പെൺ വിഭാഗത്തിൽ 64 വില്ലാളികളോടെ ആദ്യ തല മതസരം നടത്തുന്നു. ഓരോ വില്ലാളിയും ആകെ 72 അമ്പുകൾ അയയ്ക്കുന്നു. അവർക്ക് 1 മുതൽ 64 വരെ സ്കോർ ലഭിക്കും. റാങ്കു ചെയ്യാനുള്ള റൗണ്ട് ഉപയോഗിച്ച് ടീമിലെ ഒരോരുത്തരുടേയും സ്കോർ ചേർത്ത് 1 മുതൽ 12 വരെ സ്കോർ നൽകുന്നു. സെമി ഫൈനൽ തോറ്റവരെ ഒഴിച്ച് ഒരോ കളിയും ഒറ്റ നീക്കിക്കളയൽ ടൂർണ്ണമെന്റിന്റെ രൂപത്തിലാണ് കളിക്കുക. സെമിഫൈനൽ തോറ്റവർ വീണ്ടും കളിച്ച് ഓടിനുള്ള അർഹരെ കണ്ടെത്തുന്നു. വ്യക്തിഗത മത്സരങ്ങൾആദ്യ റൗണ്ടായ റൗണ്ട് 64ൽ എല്ലാ 64 പേരും മത്സരിക്കുന്നു. റാങ്കിങ്ങ് റൗണ്ടനുസരിച്ച് കളിക്കാർക്ക് സ്ഥാനം ലഭിക്കുന്നു. ഇതിൽ അഞ്ചു സെറ്റിലെ ഏറ്റവും നല്ല അമ്പെയ്ത്ത് ഒളിംബിക് റൗണ്ട് ഉപയൊഗിച്ച് ഓരോ കളിയും സ്കോർ ചെയ്യുന്നു. ഒരു സെറ്റിനു 3 അമ്പുകൾ ഉപയൊഗിക്കുന്നു. ഓരോ സെറ്റിന്റെയും വിജയിക്ക് 2 പോയിന്റ് വീതം ലഭിക്കും. ഇനി മത്സരം സമനിലയിൽ കലാശിച്ചാൽ ഓരോ വില്ലാളിക്കും ഓരോ പോയിന്റ് വീതിച്ചുനൽകും. 5 സെറ്റിനു ശേഷവും സ്കോർ സമനിലയിൽ എങ്കിൽ (5–5), ഓരോരുത്തരേയും ഓരോ അമ്പു അയയ്ക്കാൻ അനുവദിക്കും. അതിൽ ആരാണ് മദ്ധ്യഭാഗത്തിനു ഏറ്റവും അടുത്തു അമ്പു കൊള്ളിക്കുന്നത് അയാൾ ജേതാവാകും. ടീം മത്സരങ്ങൾടീം മത്സരത്തിൽ, ക്വാട്ടർ ഫൈനലിലേയ്ക്ക് ആദ്യ നാലു ടീമുകൾക്ക് യോഗ്യത ലഭിക്കുന്നു. 5 മുതൽ 12 വരെയുള്ള ബാക്കി ടീമുകൾ ക്വാട്ടർ ഫൈനലിലെ 4 സ്ഥാനങ്ങൾക്കുവേണ്ടി മത്സരിക്കുന്നു. ആദ്യകാലത്ത്, ടീം മത്സരങ്ങൾ വ്യക്തിഗത മത്സരങ്ങളുടെ അതേ രീതി തന്നെയാണ് പിന്തുടർന്നിരുന്നത്. സമയക്രമംഎല്ലാ സമയക്രമവും ബ്രസീലിയൻ സമയമനുസരിച്ച്(UTC−3).
യോഗ്യതഓരോ രാജ്യത്തിന്റെയും ദേശീയ ഒളിമ്പിക് കമ്മറ്റിക്കും മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആകെ ആറ് മത്സരാർഥികളെ അയയ്ക്കാൻ അനുവാദം നൽകിയിട്ടുണ്ട്. [2] പങ്കെടുക്കുന്ന രാജ്യങ്ങൾArchers from 56 nations participated at the 2016 Summer Olympics.
മെഡൽ പട്ടിക
മേഡൽ ജേതാക്കൾ
അവലംബംArchery at the 2016 Summer Olympics എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia