2017 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരി നാലിനാണ്. [1][2] ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ഒട്ടാകെ വോട്ടർ–വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപിഎടി) മെഷീനുകൾ ഉപയോഗിച്ച തിരഞ്ഞെടുപ്പെന്ന നിലയിലും ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം നേടി.[3][4][5] 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഭാരതീയ ജനതാ പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, സ്വതന്ത്രർ. [6] 40 അംഗ നിയമസഭയിൽ 17 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി തൂക്കുമന്ത്രിസഭ വന്നതോടെ സർക്കാർ രൂപീകരണം തർക്കത്തിലായ ഗോവയിൽ, വിശ്വാസ വോട്ടെടുപ്പു നടത്താൻ മാർച്ച് 14, 2017 സുപ്രീംകോടതി ഉത്തരവിട്ടു[7]
പശ്ചാത്തലം
2017 മാർച്ച് 18 ന് നിലവിൽ ഗോവ ഭരിച്ചിരുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിച്ചു.[2] 21 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സർക്കാരായിരുന്ന ഭരണത്തിലുണ്ടായിരുന്നത്. മനോഹർപരീക്കറായിരുന്നു ഭരണം ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്നത്.[8] എന്നാൽ 2014ൽ അദ്ദേഹം രാജിവച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. അതിനെതുടർന്ന് ലക്ഷ്മികാന്ത് പാർസേക്കർ മുഖ്യമന്ത്രിയായി ചുമതലയേറ്റു. [9][10]