കേരളത്തിൽ 2018-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.
ജനുവരി 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1 |
11.01.2018 |
തൃത്താല നിയോജകമണ്ഡലം |
യു.ഡി.എഫ്. |
എകെജിയെക്കുറിച്ച് ഫേസ്ബുക്കിൽ നടത്തിയ പരാമർശത്തെ തുടർന്ന് വി.ടി. ബൽറാം എം.എൽ.എയ്ക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച്[1]
|
2
|
18.01.2018
|
മണ്ണാർക്കാട് നിയോജകമണ്ഡലം
|
യൂത്ത് കോൺഗ്രസ്സ്
|
നിയോജകമണ്ഡലം പ്രസിഡന്റ് നൌഫൽ തങ്ങളെ സി.പി.എം.ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [2]
|
3
|
20.01.2018
|
കണ്ണൂർ
|
ബി.ജെ.പി
|
എ.ബി.വി.പി.പ്രവർത്തകൻ ശ്രാമപ്രസാദ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്[3]
|
4
|
22.01.2018
|
ആലുവ
|
വ്യാപാരി വ്യവസായി
|
ഗതാഗത പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച്.[4]
|
5
|
22.01.2018
|
പെരുന്തൽമണ്ണ
|
യു.ഡി.എഫ്.
|
പെരുന്തൽമണ്ണ പോളിടെൿനിക്കിൽ എസ്.എഫ്.ഐ.-എം.എസ്.എഫ്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പെരുന്തൽമണ്ണയിലെ ലീഗ് നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്.[5]
|
6
|
22.01.2018
|
പുൽപ്പള്ളി
|
വ്യാപാരി വ്യവസായി
|
റിയ ടെൿസ്റ്റൈൽസിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച്.[6]
|
7
|
23.01.2018
|
പെരുന്തൽമണ്ണ താലൂക്ക്
|
യു.ഡി.എഫ്.
|
പെരുന്തൽമണ്ണ പോളിടെൿനിക്കിൽ എസ്.എഫ്.ഐ. - എം.എസ്.എഫ്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പെരുന്തൽമണ്ണയിലെ ലീഗ് നിയോജനമണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് രണ്ടാം ദിവസത്തെ ഹർത്താൽ പെരുന്തൽമണ്ണ താലൂക്കിൽ മാത്രം.[7]
|
8
|
27.01.2018
|
വട്ടവട പഞ്ചായത്ത് - ഇടുക്കി
|
സി.പി.എം.
|
സി.പി.എം.പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച്.[8]
|
ഫെബ്രുവരി 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1 |
01.02.2018 |
ഇടുക്കി |
വ്യാപാരി വ്യവസായി |
അന്തരിച്ച വ്യാപാര പ്രമുഖൻ മാരിയിൽ കൃഷ്ണൻ നായരോടുള്ള ആദരസൂചകമായി.[9]
|
2
|
05.02.2018
|
പറവൂർ
|
ബി.ജെ.പി.
|
ജനവിരുദ്ധ മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്. [10]
|
3
|
05.02.2018
|
ഒഴൂർ (താനൂർ)
|
സി.പി.എം.
|
സി.പി.എം. ജില്ലാക്കമ്മറ്റി അംഗത്തിനെതിരെയുണ്ടായ ആർ.എസ്.എസ്.ആക്രമണത്തിൽ പ്രതിഷേധിച്ച്.[11]
|
4
|
05.02.2018
|
മുനമ്പം മത്സ്യമേഖല
|
വൈപ്പിൻ-മുനമ്പം മത്സ്യസംരക്ഷസമിതി
|
ഫിഷറീസ് സ്റ്റേഷൻ ആക്രമിച്ച് ബോട്ടുകൾ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ച് ഫിഷറീസ് ഉദ്യോഗസ്ഥന്മാർ തരകന്മാരേയും ബോട്ടുടമകളേയും പ്രതികളാക്കി എടുത്ത കേസുകൾ പിൻവലിക്കണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്.[12]
|
5
|
12.02.2018
|
ഓർക്കാട്ടേരി പഞ്ചായത്ത് (കോഴിക്കോട്)
|
ആർ.എം.പി.
|
ആർ.എം.പി.ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച്.[13]
|
6
|
12.02.2018
|
കൊയിലാണ്ടി
|
സി.പി.എം.
|
കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയിൽ ആർ.എസ്.എസ്.-സി.പി.എം.സംഘർഷത്തെത്തുടർന്ന് ആറ് സി.പി.എം.പ്രവർത്തകർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച്.[14]
|
7
|
13.02.2018
|
കണ്ണൂർ
|
കോൺഗ്രസ്സ്
|
മട്ടന്നൂരിൽ കോൺഗ്രസ്സ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്.[15]
|
8
|
13.02.2018
|
വടകര
|
പൌരസമിതി
|
മാലിന്യസംഭരണകേന്ദ്രം തുടങ്ങുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ സഹകരിക്കുന്ന കൌൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.[16]
|
9
|
15.02.2018
|
വട്ടംകുളം പഞ്ചായത്ത് (മലപ്പുറം)
|
സി.പി.എം.
|
സി.പി.എം. ലോക്കൽ സക്രട്ടറി പി.കൃഷ്ണന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്.[17]
|
10
|
17.02.2018
|
മുത്തോളി, കൊഴുവനാൽ പഞ്ചായത്തുകൾ (കോട്ടയം)
|
സി.പി.എം.
|
ബി.ജെ.പി.അക്രമങ്ങളിൽ പ്രതിഷേധിച്ച്. [18]
|
11
|
18.02.2018
|
ആലപ്പുഴ
|
സി.പി.എം. & കോൺഗ്രസ്സ്
|
ആലപ്പുഴ നഗരത്തിൽ കെ.എസ്.യു.ഉം ഡി.വൈ.എഫ്.ഐ.യും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്. [19]
|
12
|
24.02.2018
|
മണ്ണാർക്കാട്
|
യു.ഡി.എഫ്. & ബി.ജെ.പി.
|
ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [20]
|
13
|
26.02.2018
|
മാവേലിക്കര താലൂക്ക്
|
വ്യാപാരി വ്യവസായി ഏകോപന സമിതി
|
വൻ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച വ്യാപാരി ബിജുരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്. [21]
|
14
|
26.02.2018
|
മണ്ണാർക്കാട്
|
മുസ്ലീം ലീഗ് & വ്യാപാരി വ്യവസായി
|
യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കടയിൽക്കയറി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്.[22]
|
15
|
27.02.2018
|
ബാലരാമപുരം ചന്ത
|
കച്ചവടക്കാർ
|
ചന്തയിലെ അമിത വാടകപ്പിരിവിൽ പ്രതിഷേധിച്ച്.[23]
|
മാർച്ച് 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.03.2018
|
എഴുപുന്ന പഞ്ചായത്ത്
|
യു.ഡി.എഫ്.
|
ഉപതിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തിനിടെ യു.ഡി.എഫ്.സ്ഥാനാർത്ഥിയെ വീട്ടിൽക്കയറി തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചു.[24]
|
2
|
12.03.2018
|
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിൽ
|
മീങ്കര ചുള്ളിയാർ ജലസംരക്ഷണ സമിതി
|
കുടിവെള്ളത്തിനായുള്ള അനിശ്ചിതകാല സമരം രണ്ട് ദിവസം പിന്നിട്ടതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി. [25]
|
3
|
24.03.2018
|
പെരുങ്കിടവിള (തിരുവനന്തപുരം)
|
സി.പി.എം.
|
പെരുങ്കിടവിള ജങ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യെ കോൺഗ്രസ്സുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്. [26]
|
ഏപ്രിൽ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.04.2018
|
കേരളം
|
സംയുക്ത തൊഴിലാളി സംഘടന
|
നിശ്ചിത കരാറിനനുസരിച്ച് ജോലിക്കാരെ നിയമിക്കാമെന്നും നോട്ടീസ് കൊടുക്കാതെ ജോലിക്കാരെ പിരിച്ച് വിടാമെന്നുമുള്ള മോഡി സർക്കാറിന്റെ പുതിയ തൊഴിൽ നിയമത്തിനോട് പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറുകയായിരുന്നു.[27]
|
2
|
07.04.2018
|
വരാപ്പുഴ
|
എൽ.ഡി.എഫ്.
|
വരാപ്പുഴ ദേവസ്വം പാടത്ത് ഒരു സംഘം ആളുകൾ ചേർന്ന് വീടാക്രമിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരിൽ. [28]
|
3
|
09.04.2018
|
കേരളം സംസ്ഥാനം
|
ദളിത് സംഘടനകളുടെ സംയുക്ത സമിതി
|
ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്. [29]
|
4
|
09.04.2018
|
അഞ്ചൽ
|
ബി.ജെ.പി.
|
ബി.ജെ.പി.യുടെ അഞ്ചൽ പഞ്ചായത്ത് വാർഡ് മെമ്പർ നന്ദനെ സി.പി.ഐ.പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച്.[30]
|
5
|
10.04.2018
|
വരാപ്പുഴ, പറവൂർ നിയോജകമണ്ഡലം
|
ബി.ജെ.പി.
|
ലോക്കപ്പ് മർദ്ദനത്തിൽ ചികിത്സയിലിരുന്ന പ്രതി മരിച്ചതിൽ പ്രതിഷേധിച്ച്.[31]
|
6
|
12.04.2018
|
എലപ്പുള്ളി
|
ബി.ജെ.പി.
|
പൊലീസ് ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചവരിൽ ഒരാളെ കെ.വി.വിജയദാസ് എം.എൽ.എ. കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച്. [32]
|
7
|
16.04.2018
|
കേരളം
|
സാമൂഹിക മാധ്യമങ്ങൾ വഴി
|
കശ്മീരിൽ ആസിഫ എന്ന പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജനകീയ ഹർത്താൽ എന്ന പേരിൽ സോഷ്യൽ മീഡീയ വഴിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. [33] ഏതെങ്കിലും ഒരു സംഘടന പ്രഖ്യാപിച്ച ഹർത്താൽ അല്ലെങ്കിലും ഹർത്താലുമായി നിരവധി പേർ തെരുവിലിറങ്ങിയിരുന്നു. [34]
|
8
|
16.04.2018
|
തൃക്കരിപ്പൂർ പഞ്ചായത്ത്
|
ബി.ജെ.പി.
|
ബി.ജെ.പി.യുടെ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മറ്റി ഓഫീസായ മാരാർജി മന്ദിരം അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച്. [35]
|
9
|
17.04.2018
|
താനൂർ (മലപ്പുറം)
|
വ്യാപാരി വ്യവസായി
|
ഏപ്രിൽ 16ന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി ആസൂത്രണം ചെയ്ത വ്യാജ ഹർത്താലിന്റെ മറവിൽ കടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [36]
|
10
|
20.04.2018
|
മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകൾ
|
ഹിന്ദു ഐക്യവേദി
|
മലമ്പുഴ ആനക്കല്ലിനടുത്ത് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് പാട്ടക്കാലാവധിയുള്ള എലാക്ക എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ മുറിക്കുന്നത് തടയാൻ ശ്രമിച്ച സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടികളിൽ പ്രതിഷേധിച്ച്. [37]
|
11
|
20.04.2018
|
മട്ടാഞ്ചേരി പാലസ് റോഡ്
|
വ്യാപാരികൾ
|
അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിച്ചത് സംബന്ധിച്ച തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഗുജറാത്തി വ്യാപാരികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തി റോഡിലെ കടകളടച്ച് ഉച്ചവരെ ഹർത്താൽ ആചരിച്ചു.[38]
|
12
|
23.04.2018
|
റാന്നി താലൂക്ക്
|
ബി.ജെ.പി.
|
ആഴത്തിലുള്ള മുറിവുകളോടെയും എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലും ആദിവാസി യുവാവിന്റെ മൃതദേഹം റോഡരുകിൽ കണ്ടതിൽ പ്രതിഷേധിച്ച്.[39]
|
മെയ് 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.05.2018
|
കണ്ണൂർ നഗരം
|
ആരെന്ന് അറിവില്ല
|
അന്തരിച്ച ഫിഫ അപ്പീൽ കമ്മറ്റി മുൻ അംഗവും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റുമായ പി.പി.ലക്ഷ്മണന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഉച്ചയ്ക്ക് ശേഷം കണ്ണൂർ നഗരത്തിൽ ഹർത്താൽ. [40]
|
2
|
07.05.2018
|
വൈക്കം താലൂക്ക്
|
എച്ച്.എൻ.എൽ.സംരക്ഷണ സമിതി
|
എച്ച്.എൻ.എൽ.നെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ.[41]
|
3
|
08.05.2018
|
കണ്ണൂർ, മാഹി
|
സി.പി.എം.
ബി.ജെ.പി.
|
പള്ളൂരിൽ സി.പി.എം. പ്രവർത്തകനും ആർ.എസ്.എസ്.വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്.[42]
|
4
|
11.05.2018
|
നെയ്യാറ്റിൻകര
|
കോൺഗ്രസ്സ്
|
നെടുമങ്ങാട് റവന്യൂ ഡിവിഷനിൽ നെയ്യാറ്റിൻകര താലൂക്കിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച്. [43]
|
5
|
26.05.2018
|
പുത്തൂർ പഞ്ചായത്ത്
|
ബി.ജെ.പി.
|
ബി.ജെ.പി.പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നതിനിടയിൽ സംഘർഷം ഉണ്ടാകുകയും മൂന്ന് പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്.[44]
|
6
|
29.05.2018
|
കോട്ടയം ജില്ല
|
ബി.ജെ.പി. & യു.ഡി.എഫ്.
|
കോട്ടയത്തെ കെവിൻ എന്ന യുവാവിന്റെ ദുരഭിമാനക്കൊല്ലയിൽ പ്രതിഷേധിച്ച്. [45]
|
7
|
29.05.2018
|
ചെല്ലാനം പഞ്ചായത്ത്
|
നാട്ടുകാർ
|
ഓഖി ദുരന്തം ബാധിച്ച ചെല്ലാനം പഞ്ചായത്തിൽ അധികാരികൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്.[46]
|
ജൂൺ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
01.06.2018
|
ചെറിയനാട് പഞ്ചായത്ത്
|
ബി.ജെ.പി.
|
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സി.പി.എം. പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച്.[47]
|
2
|
09.06.2018
|
ചിറക്കടവ് പഞ്ചായത്ത് (കോട്ടയം
|
ബി.ജെ.പി.
|
ആർ.എസ്.എസ്. - ബി.ജെ.പി. പ്രവർത്തകർക്ക് നേരെ സി.പി.എം. നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്.[48]
|
3
|
14.06.2018
|
ഹരിപ്പാട് നഗരസഭ
|
ഹിന്ദു ഐക്യവേദി
|
മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച്. [49]
|
4
|
18.06.2018
|
കൊടുങ്ങല്ലൂർ നഗരസഭ
|
ബി.ജെ.പി.
|
നഗരസഭയിലെ ബി.ജെ.പി.കൌൺസിലർ പാർവ്വതി സുകുമാരന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച്. [50]
|
5
|
18.06.2018
|
മുളവുകാട്
|
കോൺഗ്രസ്സ് മുളവുകാട് കമ്മറ്റി
|
റോഡ് വികസനത്തിനായി.[51]
|
6
|
19.06.2018
|
തെരുവൻ പറമ്പ് (നാദാപുരം)
|
മുസ്ലീം ലീഗ്
|
നാദാപുരത്ത് തെരുവൻപറമ്പിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ച്.[52]
|
7
|
21.06.2018
|
മുണ്ടൂർ പഞ്ചായത്ത്, പുതുപ്പരിയാരം പഞ്ചായത്ത്, അകത്തേത്തറ പഞ്ചായത്തിലെ ധോണി മേഖല
|
സി.പി.എം.
|
ജോലി കഴിഞ്ഞ് മടങ്ങിയ ലോഡിങ്ങ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്.[53]
|
8
|
25.06.2018
|
പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി നിയോജനമണ്ഡലങ്ങൾ
|
യു.ഡി.എഫ്.
|
മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്. [54]
|
ജൂലായ് 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.07.2018
|
നെട്ടൂർ
|
ബി.ജെ.പി.
|
പ്രദേശത്തെ പ്രധാന യാത്രാമാർഗ്ഗമായ ഐഎൻടിയുസി - അമ്പലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച്.[55]
|
2
|
02.07.2018
|
വട്ടവട (മൂന്നാർ)
|
സി.പി.എം
|
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ.വിദ്യാർത്ഥി നേതാവ് അഭിമന്യു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്.[56]
|
3
|
03.07.2018
|
കൊട്ടാരക്കര നിയോജകമണ്ഡലം
|
ബി.ജെ.പി.
|
കൊട്ടാരക്കര പുത്തൂരിൽ സൈനികനായ വിഷ്ണുവിന്റെ വീട് ഒരു സംഘം ആൾക്കാർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്.[57]
|
4
|
05.07.2018
|
ചങ്ങനാശ്ശേരി താലൂക്ക്
|
യു.ഡി.എഫ്.
|
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച്. [58]
|
5
|
11.07.2018
|
എറിയാട് പഞ്ചായത്ത്
|
കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി
|
തീരദേശത്തോടുള്ള അവഗണനയ്ക്കെതിരെ. അഴീക്കോട് -മുനമ്പം ജങ്കാർ പുനഃരാരംഭിക്കുക, കടൽഭിത്തി പുനർനിർമ്മിക്കുക, ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുക എന്നിവയാണ് ആവശ്യങ്ങൾ.[59]
|
6
|
12.07.2018
|
നെയ്യാറ്റിൻകര നഗരസഭ
|
ബി.ജെ.പി.
|
നഗരസഭയിൽ ബാർ കോഴ അഴിമതി നടന്നുവെന്നാരോപിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തതിൽ പ്രതിഷേധിച്ച്. [60]
|
7
|
16.07.2018
|
കുന്നങ്കുളം നഗരസഭ
|
ബി.എം.എസ്സ്.
|
നഗരത്തിൽ അനധികൃതമായി തട്ടുകട നടത്തിയിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ സക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്.[61]
|
8
|
20.07.2018
|
പാണഞ്ചേരി പഞ്ചായത്ത്
|
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ്
|
ദേശീയപാതയുടെ തകർച്ചയെത്തുടർന്ന് ബൈക്ക് യാത്രികൻ മരിക്കുകയും റോഡ് സ്തംഭിപ്പിച്ച കോൺഗ്രസ്സ് ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്. [62]
|
9
|
25.07.2018
|
കോതമംഗലം താലൂക്ക്
|
യാക്കോബായ വിഭാഗം
|
കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ സുറിയാനി സഭയെ വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ച്.[63]
|
10
|
30.07.2018
|
കേരളം
|
അയ്യപ്പ ധർമ്മ സേന
|
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട്.[64]
|
ആഗസ്റ്റ് 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.08.2018
|
ആലപ്പുഴ
|
യു.ഡി.എഫ്.
|
തീരദേശത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്. [65]
|
2
|
06.08.2018
|
മഞ്ചേശ്വരം താലൂക്ക്
|
സി.പി.എം.
|
സി.പി.എം.പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. [66]
|
3
|
27.08.2018
|
കൊടുവള്ളി നഗരം
|
വ്യാപാരി വ്യവസായി ഏകോപന സമിതി.
|
തട്ടുകട ഉടമയെ ലഹരി മാഫിയാ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച്. [67]
|
4
|
30.08.2018
|
പൊന്നാനി നഗരസഭ
|
യു.ഡി.എഫ്.
|
മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച്.[68]
|
സെപ്റ്റംബർ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
10.09.2018
|
കേരളം
|
യു.ഡി.എഫ്. & എൽ.ഡി.എഫ്.
|
അനിയന്ത്രിത ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച്.[69]
|
2
|
13.09.2018
|
പത്തനംതിട്ട
|
കോൺഗ്രസ്സ്
|
ആന്റോ ആന്റണി എം.പി.യുടെ പി.എ.യെ പത്തനംതിട്ട പോലീസ് സി.ഐ.മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.[70]
|
3
|
19.09.2018
|
പുനലൂർ
|
സി.പി.ഐ.
|
പഞ്ച് മോഡി ചാലഞ്ചിനിടെ നടന്ന സംഘർഷത്തിൽ അഞ്ചൽ മണ്ഡലം സക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. [71]
|
4
|
26.09.2018
|
വാടക്കൽ തീരദേശം
|
അറിയില്ല.
|
പ്രളയരക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു.[72]
|
5
|
28.09.2018
|
ചിറ്റൂർ നിയോജക മണ്ഡലം
|
സംഘപരിവാർ
|
മേനോൻപാറയിൽ ആർ.എസ്.എസ്. - ഡി.വൈ.എഫ്.ഐ. സംഘർഷവുമായി ബന്ധമില്ലാത്ത ആർ.എസ്.എസ്.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.[73]
|
ഒൿടോബർ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1 |
03.10.2018 |
കുന്നുകര പഞ്ചായത്ത |
കോൺഗ്രസ്സ് |
പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്.[74]
|
2
|
07.10.2018
|
പത്തനംതിട്ട
|
യുവമോർച്ച
|
ശബരിമല വിഷയത്തിൽ നടത്തിയ മാർച്ചിൽ യുവമോർച്ച അദ്ധ്യക്ഷൻ പ്രകാശ് ബാബുവിന് മർദ്ദനമേറ്റു.[75]
|
3
|
08.10.2018
|
വടകര
|
ബി.ജെ.പി.
|
ബി.ജെ.പി.മണ്ഡലം ഭാരവാഹി ശ്യാംലാലിനെ ചിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.[76]
|
4
|
09.10.2018
|
വാടാനപ്പള്ളി
|
ബി.ജെ.പി.യും കോൺഗ്രസ്സും മറ്റുള്ള കക്ഷികളും
|
നാടുവിൽക്കരയിലെ മൊബൈൽ ടവറിനെതിരെ സമരം ചെയ്ത സമീപവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.[77]
|
5
|
09.10.2018
|
ഹരിപ്പാട്
|
ബി.ജെ.പി.
|
ശബരിമല നാമജപഘോഷയാത്രയ്ക്ക് നേരെ പൊലീസ് ആതിക്രമം ഉണ്ടായെന്ന് ആരോപിച്ച്.[78]
|
6
|
10.10.2018
|
കേരളം
|
ശബരിമല കർമ്മസമിതി, എൻ.ഡി.എ, ബി.ജെ.പി.
|
ശബരിമല സ്ത്രീ പ്രവേശന വിഷയം.[79]
|
7
|
24.10.2018
|
വൈക്കം താലൂക്ക്
|
ബി.ജെ.പി.
|
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഓൺലൈൻ പോസ്റ്റിട്ട സ്ത്രീയെ മർദ്ദിച്ചു. ബി.ജെ.പി. - സി.പി.എം. സംഘർഷം.[80]
|
8
|
25.10.2018
|
കായംകുളം നഗരസഭ
|
യു,ഡി.എഫ്.
|
കൌൺസിൽ യോഗത്തിൽ യു.ഡി.എഫ്.കൌൺസിലർമാർക്ക് മർദ്ദനമേറ്റു.[81]
|
9
|
27.10.2018
|
അണക്കര (ഇടുക്കി)
|
സി.ഐ.ടി.യു.
|
സി.ഐ.ടി.യു.ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം.[82]
|
10
|
30.10.2018
|
കാര(കൊടുങ്ങല്ലൂർ)
|
വ്യാപാരികൾ
|
കാരയിലെ എടവിലങ്ങിലെ മച്ചാൻസ് ഹോട്ടലിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും ഭീഷണിയും.[83]
|
നവംബർ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
02.11.2018
|
പത്തനംതിട്ട
|
ബി.ജെ.പി.
|
ശബരിമല സ്ത്രീ പ്രവേശനമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കാണാതായെന്ന് ആരോപിക്കപ്പെടുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.[84]
|
2
|
06.11.2018
|
നെയ്യാറ്റിൻകര താലൂക്ക്
|
ജനകീയ സമിതി
|
ഡി.വൈ.എസ്.പി. പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ചു. [85]
|
3
|
08.11.2018
|
വെൺമണി
|
സി.പി.എം. & എൻ.എം.എസ്.സംയുക്തസമിതി
|
വെൺമണി കല്യാത്രയിൽ ഡി.വൈ.എഫ്.ഐ - ആർ.എസ്.എസ്. സംഘർഷം.[86]
|
4
|
17.11.2018
|
കേരളം
|
ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, ബി.ജെ.പി.
|
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. [87]
|
5
|
22.11.2018
|
മുക്കം
|
യു.ഡി.എഫ്.
|
സർവ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി അട്ടിമറിക്കാൻ സി.പി.എം.ശ്രമിക്കുന്നു എന്നാരോപിച്ച്.[88]
|
6
|
22.11.2018
|
വടകര
|
വ്യാപാരികൾ
|
ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നു എന്ന കാരണത്താൽ ചില ഹോട്ടലുകൾ മുൻസിപ്പാലിറ്റി സീൽ ചെയ്തതിൽ പ്രതിഷേധിച്ച്.[89]
|
7
|
22.11.2018
|
കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്)
|
ബി.ജെ.പി.
|
പേരാമ്പ്ര ലാസ്റ്റു കല്ലോട് സിദ്ധി ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്.[90]
|
8
|
23.11.2018
|
അഴിയൂർ പഞ്ചായത്ത്
|
യു,ഡി.എഫ്.
|
അഴിയൂരിൽ സി.പി.എം. - ലീഗ് സംഘർഷം. മൂന്ന് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.[91]
|
9
|
24.11.2018
|
പയ്യോളി നഗരസഭ
|
മുസ്ലീം ലീഗ്
|
മുസ്ലീം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മറ്റി ജോയന്റ് സെക്രട്ടറി തടിയൻ പറമ്പിൽ നൌഷാദിനെ പയ്യോളി പൊലീസ് മർദ്ദിച്ചതായുള്ള പരാതിയുമായി ബന്ധപ്പെട്ട്.[92]
|
10
|
27.11.2018
|
അടിമാലി
|
ജനകീയ സമിതി
|
സ്വകാര്യ ബസ്സ് ജീവനക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്.[93]
|
ഡിസംബർ 2018 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
04.12.2018
|
മാങ്കുളം(ഇടുക്കി)
|
നാട്ടുകാർ
|
മീൻകച്ചവടക്കാരനായ എഴുപതുകാരന് ആൾക്കൂട്ടത്തിന്റെ മൃഗീയമർദ്ദനം.[94]
|
2
|
09.12.2018
|
പന്തളം നഗരം
|
സി.പി.എം.
|
സി.പി.എം. ലോക്കൽ കമ്മറ്റി അംഗത്തെ ഓട്ടോറിക്ഷയിൽ എത്തിയ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. [95]
|
3
|
10.12.2018
|
നാദാപുരം പഞ്ചായത്ത്
|
ജനകീയ സമിതി & ഇടതുമുന്നണി
|
വ്യാപാരസ്ഥാപനത്തിലെ കക്കൂസ് മാലിന്യ പ്രശ്നത്തിൽ ഭരണസമിതി ശക്തമായ നടപടി സ്വീകരിച്ചില്ല.[96]
|
4
|
11.12.2018
|
തിരുവനന്തപുരം ജില്ല.
|
ബി.ജെ.പി.
|
എ,എൻ.രാധാകൃഷ്ണൻ നടത്തിവരുന്ന നിരാഹാരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.നടത്തിയ മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്.[97]
|
5
|
14.12.2018
|
കേരളം
|
ബി.ജെ.പി.
|
സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചതിൽ പ്രതിഷേധിച്ച്.[98]
|
6
|
30.12.2018
|
പവിത്രേശ്വരം പഞ്ചായത്ത് (കൊല്ലം)
|
സി.പി.എം.
|
പവിത്രേശ്വരത്തുകാരനായ സി.പി.എം.ബ്രാഞ്ച് സക്രട്ടറി കുത്തേറ്റ് മരിച്ചു. [99]
|
അവലംബം